Breaking News
Home / WORLD / CURRENT AFFIARS / കേരളത്തിൽ ചൂട് കൂടുന്നു; എല്ലാവരും ജാഗ്രത പാലിക്കാൻ നിർദ്ദേശം

കേരളത്തിൽ ചൂട് കൂടുന്നു; എല്ലാവരും ജാഗ്രത പാലിക്കാൻ നിർദ്ദേശം

കേരളത്തിൽ ചൂട് കൂടുന്നു; റെക്കോർഡ് ചൂടുണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; എല്ലാവരും ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകാല റെക്കോർഡ് ചൂടുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നു . കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ ചൂട് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് പുറത്തു വിട്ടിരിക്കുന്നത്.

ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനേക്കാൾ ഉയരുന്ന സാഹചര്യമുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളെ അടിസ്ഥാനമാക്കി ദുരന്ത നിവാരണ അതോറിറ്റി വെളിപ്പെടുത്തിയതാണ് ഇ സ്ഥിതി വിവര കണക്കുകൾ.

ഉയർന്ന താപനില മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം ഇതിനകം നൽകിയിട്ടുണ്ട്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും മുന്നറിയിപ്പിൽ എടുത്തു പറയുന്നു.

About admin

Check Also

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍ മലയാളം ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലുകളിൽ ഒന്നാണ് …

Leave a Reply

Your email address will not be published. Required fields are marked *