Home / HEALTH & FITNESS / ശരീരത്തിൽ കാൽസ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം ? ഈ വിലപ്പെട്ട അറിവ് കേൾക്കാതെ പോകരുത്

ശരീരത്തിൽ കാൽസ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം ? ഈ വിലപ്പെട്ട അറിവ് കേൾക്കാതെ പോകരുത്

ശരീരത്തിൽ കാൽസ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം ? ഈ വിലപ്പെട്ട അറിവ് കേൾക്കാതെ പോകരുത്

നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവുണ്ടെങ്കിൽ അത് പല ലക്ഷണങ്ങളും നമ്മുക്ക് കാണിച്ചു തരും.. എന്നാൽ ആ ലക്ഷണങ്ങൾ കാൽസ്യത്തിന്റെ പ്രശ്നമാണ് എന്ന് പലർക്കും അറിയില്ല എന്നത് ഒരു ഘടകമാണ്.. എല്ലുകൾ തേയ്മാനം ആകുമ്പോൾ മാത്രമാണ് പലരും ഈ വിഷയത്തിന്റെ ഗൗരവ മുഖം തിരിച്ചറിയുന്നത്..നാം ദിവസവും കഴിക്കേണ്ട കാൽസ്യത്തിന്റെ അളവ് എത്രയാണ് ? കാൽസ്യം കുറഞ്ഞാൽ എങ്ങനെ സ്വയം നമ്മുക്ക് തിരിച്ചറിയാം ? കാൽസ്യം കഴിച്ചാലും അത് ശരീരം വലിച്ചെടുക്കാത്തത് ഇപ്പോളാണ് ? ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാമാണ് ? കാര്യങ്ങൾ വിശദമായി അറിയുക. ഷെയർ ചെയ്യുക.. പലർക്കും ഇതൊരു പുതിയ അറിവ് തന്നെ ആയിരിക്കും.

 

മനുഷ്യ ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആവശ്യകതയെയും അതു കുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങളെ കുറിച്ചും നമ്മളിൽ മിക്കവാറും പേർക്ക് അറിവുള്ളതാണ്. നമ്മുടെ ശരീരത്തിൽ കാല്‍സ്യത്തിന്റെ തോതിലുള്ള കുറവ് ആദ്യം ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്. മനുഷ്യശരീരത്തിലെ കാല്‍സ്യത്തിന്റെ 99 ശതമാനവും എല്ലുകള്‍ക്കും പല്ലുകള്‍ക്കും വേണ്ടി മാറ്റി വച്ചിട്ടുള്ളതാണ്. ബാക്കിമാത്രമാണ് പേശികള്‍കളുടെ വളർച്ചക്കും പ്രവർത്തനത്തിനും ആവശ്യമായി വരുന്നത്. ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവ് പല രോഗങ്ങളിലേയ്ക്കും നമ്മെ നയിക്കുന്നു. കാല്‍സ്യത്തിന്റെ അഭാവം എങ്ങനെ നമ്മുക്ക് തിരിച്ചറിയാം, അതുമൂലം ഉണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും നോക്കാം… ഹൃദയസ്പന്ദന നിരക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമായി നടക്കാന്‍ കാല്‍സ്യം കൂടിയേ തീരൂ. കാല്‍സ്യത്തിന്റെ കുറവ് നിങ്ങളുടെ ഹൃദയസ്പന്ദന നിരക്ക് സാധാരണയില്‍ നിന്നും ഉയരാൻ കാരണമാകുന്നു. കാല്‍സ്യം ഹൃദയത്തില്‍നിന്നും രക്തം ശരിയായി പമ്പുചെയ്യാന്‍ സഹായിക്കുന്നു.

 

 

നമ്മുടെ ശരീരത്തിനും എല്ലുകള്‍ക്കും കാല്‍സ്യം ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണല്ലോ. നമ്മുടെ ഞരമ്പുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും മസിലുകളുടെ പ്രവര്‍ത്തനത്തിനും കാല്‍സ്യം കൂടിയേ തീരൂ.

നമ്മുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട 10 കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളിതാ

1). പാല്‍ 1 കപ്പ് 280 mg കാല്‍സ്യം.

കാല്‍സ്യത്തെ കുറിച്ച് നാം ചിന്തിക്കുമ്പോള്‍ ആദ്യം നമുക്കോര്‍മ്മ വരുന്നത് പാലാണ്. പാല്‍ കുടിക്കുന്നത് വഴി അതിലുള്ള കാല്‍സ്യത്തെ നമ്മുടെ ശരീരം പെട്ടന്ന് ആഗിരണം ചെയ്യുന്നു. എല്ലുകളുടെ വളര്‍ച്ചക്കും കരുത്തിനും മുതിര്‍ന്നവരിലും, കുട്ടികളിലും പാല്‍ ഒരു പോലെ പ്രാധാന്യം അര്‍ഹിക്കുന്നു.

2). ഓറഞ്ച് 1 60mg കാല്‍സ്യം.

ഓറഞ്ച് നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പഴ വര്‍ഗ്ഗമാണ്. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യത്തിന്റയും, വിറ്റാമിന്‍ റ യുടെയും അളവ് വളരെ കൂടുതലാണ് ശരീരത്തിലേക്ക് കാല്സ്യം പെട്ടന്ന് ആഗിരണം ചെയ്യപെടുകയും ചെയ്യുന്നു. ഒരു മീഡിയം സൈസ് ഓറഞ്ചില്‍ 60ാg വരെ കാലസ്യം അടങ്ങിയിട്ടുണ്ട്.

 

 

3). മത്തി 1 കപ്പ് : 569mg കാല്‍സ്യം

മത്സ്യ ഇനത്തില്‍ പെട്ട കാല്‍സ്യങ്ങളുടെ രാജാവ് എന്ന് വേണമെങ്കില്‍ മത്തിയെ വിളിക്കാം. സാധാരണക്കാരുയെ മീനായ മത്തി എന്നും ശീലമാക്കുന്നത് അത്രയും നല്ലത്.

4). സോയ മില്‍ക്ക് 1 കപ്പ്: 60ാmg കാല്‍സ്യം.

ഡയറി ഉല്പന്നങ്ങളില്‍ മാത്രമെ കാല്‍സ്യം ഒള്ളു എന്നത് കൂറേ കാലം മുന്നെ പറഞ്ഞു പരക്കുന്ന ഒരു മിത്താണ്, എന്നാല്‍ സോയ് മില്ക്കില്‍ കാല്‍സ്യവും, വിറ്റാമിന്‍ d യും വോണ്ടുവോളം ഉണ്ട്.

 

5). ബദാം 1 കപ്പ് (വറുത്തത്): 457mg കാല്‍സ്യം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ബദാം കാല്‍സ്യത്തിന്റയും പ്രോട്ടീന്റയും കലവറയാണ്. ബുദ്ധി ശക്തിക്കും ഓര്‍മ്മ ശക്തിക്കും, ഉന്മേഷത്തിനും ദിവസം രാവിലെ 3,4 ബദാം കഴിക്കുന്നത് വളരെ നല്ലതാണ്.

6). ബോക്ക് ചോയ് 1 കപ്പ് :74mg കാല്‍സ്യം

ബോക്ക് ചോയ് ഒരു ലീഫി വെജിറ്റബ്ള്‍ ആണ്. വിറ്റാമിന്‍ a , വിറ്റാമിന്‍ c എന്നീ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്. 74mg കാല്‍സ്യവും 9 കലോറി എനര്‍ജിയും ഇത് തരുന്നു.

7). അത്തി പഴം 1 കപ്പ് (ഉണങ്ങിയത്) 242mg കാല്‍സ്യം

നമ്മുടെ നാട്ടിലും തൊടിയിലും മറ്റും സര്‍വ്വസാധാരണയായി കാണുന്ന അത്തിപഴം ഹാര്‍ട്ട് സംബന്ധമായ അസുഖങ്ങള്‍ക്കും, എല്ലുകളുടെ ബലത്തിനും അത്യുത്തമമാണ്. ഫൈബര്‍, പെട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ നിറഞ്ഞതുമാണ്.

 

 

8. തൈര് 1 കപ്പ് 400mg കാല്‍സ്യം

പാലിന് പകരം വെക്കാവുന്ന ഏറ്റവും കൂടുതല്‍ കാല്‍സ്യം അടങ്ങിയിരിക്കുന്ന ഒന്നാണ് തൈര്. വളരെ കുറച്ച് കഴിക്കുന്നതിനോടപ്പം തന്നെ ധാരാളം കാല്‍സ്യം ശരീരത്തിലെത്തുന്നു.

9. വെണ്ണ 1 കപ്പ് 951mg കാല്‍സ്യം

വെണ്ണ നമ്മള്‍ പണ്ടുമുതലെ നമ്മുടെ പ്രഭാത ഭക്ഷണങ്ങളിലും, കുട്ടികള്‍ക്കുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഉള്‍പ്പെടുത്തി വരുന്ന ഒന്നാണ്.

 

10). പച്ച ഇലക്കറികള്‍ 1. കെട്ട് 336 mg

ഇലക്കറികളായ മുരിങ്ങ, ചീര എന്നിവ നിത്യവും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവയാണ്, നമ്മുടെ ശരീരത്തിന് ആവിശ്യമായ എല്ലാ പോഷകാഹാരങ്ങളും ഇലക്കറിളില്‍ ലഭ്യമാണ്.

 

About admin

online news web portal

Check Also

Covid-19 മരുന്ന് കണ്ടുപിടിച്ചെന്ന വാദം; പതഞ്ജലിക്ക് നോട്ടീസ്

Covid 19 മരുന്ന് കണ്ടുപിടിച്ചെന്ന വാദം; പതഞ്ജലിക്ക് നോട്ടീസ് കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദം ഉന്നയിച്ച പതഞ്ജലിക്ക് നോട്ടീസ്. …

Leave a Reply

Your email address will not be published. Required fields are marked *