Home / CURRENT AFFAIRS / Covid – 19 നു പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി.. ഹാന്‍ഡ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു

Covid – 19 നു പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി.. ഹാന്‍ഡ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു

Covid – 19 നു പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി.. ഹാന്‍ഡ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു, നിരീക്ഷണത്തിലുള്ളത് നിരവധി പേര്‍

ചൈനയില്‍ കൊവിഡ് 19 വൈറസിന് പിന്നാലെ മറ്റൊരു വൈറസ് ആക്രമണം കൂടി രേഖപ്പെടുത്തി. ‘ഹാന്‍ഡ വൈറസ്’ ബാധിച്ച് ചൈനയില്‍ ഒരാള്‍ മരിച്ചു. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത് എന്ന് റിപ്പോട്ടുകളിൽ പറയുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച ആൾക്ക് ബസില്‍ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ചൈനയിലെ ഗ്ലോബല്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ആദ്യം 32 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മൂവായിരത്തിൽപരം ആളുകളാണ് ഇതിനോടകം മരിച്ചത്. ഇതിന് പിന്നാലെ ഹാന്‍ഡ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചത് വലിയ ആശങ്കയ്ക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. കൊവിഡ് വൈറസിന് പിന്നാലെ ലോകത്ത് ഹാന്‍ഡ വൈറസാണോ അടുത്ത പ്രതിസന്ധി സൃഷ്ടിക്കുക എന്നാണ് പലരുടെയും ഭയത്തിനുള്ള കാരണം. ഈ വൈറസ് കാരണം മരണസാധ്യത ഉണ്ടെങ്കിലും കൊവിഡ് വൈറസിനെ പോലെ ഒരു പകര്‍ച്ച വ്യാധിയായി പകരുന്നവയല്ല ഇതെന്നാണ് നേരിയ ആശ്വാസം പകരുന്നത്.

എലികളും അണ്ണാനും ഉള്‍പ്പെടുന്ന മൂഷികവര്‍ഗത്തില്‍പ്പെട്ട ജീവികളാണ് ഈ വൈറസിന്റെ ഉറവിടം എന്ന് പൊതുവെ കരുതുന്നത്. നല്ല ആരോഗ്യമുള്ളവര്‍ക്കും ഈ വൈറസ് ബാധയുണ്ടാവാന്‍ സാധ്യത വളരെ ഏറെയാണ്. അതേസമയം ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേയ്ക്ക് ഈ വൈറസ് പകരില്ലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഇപ്പോൾ വ്യക്തമാക്കുന്നത്. കൊവിഡ് 19 പോലെ രോഗബാധയുള്ളവരുടെ സാമിപ്യം വഴി ഹാന്‍ഡ വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരില്ല എന്ന് അർഥം . എലികളുടെ മൂത്രം, കാഷ്ഠം, കൂടുകള്‍ തുടങ്ങിയവയില്‍ സ്പര്‍ശിച്ച ശേഷം ആ കൈ ഉപയോഗിച്ച് കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാല്‍ മാത്രമാണ് വൈറസ് പകരുകയുള്ളൂ എന്നതാണ്.

ഹാന്‍ഡ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഇവയാണ് പനി, തലവേദന, ശരീരവേദന, വയറുവേദന, ക്ഷീണം, കുളിര്, ദഹനപ്രശ്‌നങ്ങള്‍, തുടങ്ങിയവയാണ്. ഹാന്‍ഡവൈറസ് പള്‍മണറി സിന്‍ഡ്രം എന്നാണ് ഈ വൈറസ് ബാധ മൂലമുണ്ടാകുന്ന അസുഖം അറിയപ്പെടുന്നത്.

 

അതേസമയം അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ, ധാന്യം, പയർ വർഗങ്ങൾ; കേന്ദ്രത്തിന്റെ കൊവിഡ് ആശ്വാസ പദ്ധതികൾ ഇങ്ങനെ കൊവിഡിൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ മുന്നോട്ടു വന്നിരിക്കുകയാണ്. 170000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതർക്ക് പ്രത്യേക പരിഗണനയുണ്ടാകും. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്നതായിരിക്കും. ശുചീകരണ തൊഴിലാളികളും പദ്ധതിയിൽ ഉൾപ്പെടും.

പ്രധാനമന്ത്രി ഗരീബ് അന്ന യോജനയിൽപ്പെട്ട ഓരോരുത്തർക്കും അഞ്ച് കിലോഗ്രാം ധാന്യം വീതം ലഭിക്കുന്നതായിരിക്കും. അടുത്ത മൂന്ന് മാസത്തേക്ക് ഇത് സൗജന്യമായി ലഭിക്കും. ധാന്യത്തിന് പുറണെ ഒരു കിലോഗ്രാം പയർവർഗങ്ങളും ലഭിക്കും. 80 കോടി ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളാകുക.

പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം പ്രതിവർഷം 6000 രൂപ കിട്ടുന്ന കർഷകർക്ക് ആദ്യ ഇൻസ്റ്റാൾമെന്റ് തുകയോടൊപ്പം 2000 രൂപയും ചേർത്താകും കിട്ടുക. 8.69 കോടി കർഷകരാകും ഇതിന്റെ ഗുണഭോക്താക്കൾ.

അടുത്ത മൂന്ന് മാസത്തേക്ക് ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്ക് 500 രൂപ അധികം ലഭിക്കും. മൂന്ന് കോടിയോളം വരുന്ന രാജ്യത്തെ മുതിർന്ന പൗരന്മാർ, നിർധനരായ വിധവകൾ, നിർധനരായ ഭന്നിശേഷിക്കാർ എന്നിവർക്ക് സഹായധനമായി ആയിരം രൂപ നൽകും.

8.3 കോടി ബിപിഎൽ കുടുംബങ്ങൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സിലിണ്ടർ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

About admin

online news web portal

Check Also

കേന്ദ്രമന്ത്രി കേരളത്തിന് ഒരു ബാധ്യതയോ; വി മുരളീധരനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി പത്രം

കേന്ദ്രമന്ത്രി കേരളത്തിന് ഒരു ബാധ്യതയോ; വി മുരളീധരനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി പത്രം കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടില്ല …

Leave a Reply

Your email address will not be published. Required fields are marked *