Breaking News
Home / Uncategorized / Technology / ഗ്യാസ് സ്റ്റൗ ബർണർ 100% വൃത്തിയാക്കാൻ ഈ വിദ്യ ഒന്നു പരീക്ഷിച്ചു നോക്കൂ, Easy Tips

ഗ്യാസ് സ്റ്റൗ ബർണർ 100% വൃത്തിയാക്കാൻ ഈ വിദ്യ ഒന്നു പരീക്ഷിച്ചു നോക്കൂ, Easy Tips

ഗ്യാസ് സ്റ്റൗ ബർണർ 100% വൃത്തിയാക്കാൻ ഈ വിദ്യ ഒന്നു പരീക്ഷിച്ചു നോക്കൂ, Easy Tips

വീട്ടമ്മമാർക്ക് ഇനി എളുപ്പത്തിൽ ഗ്യാസ് ബർണർ നന്നായി വൃത്തിയാക്കാം. ദിവസേന ഒരുപാട് പാചകം ചെയ്യുന്നതുകൊണ്ട് തന്നെ പലതരം ദ്രാവക പദാർത്ഥങ്ങൾ ഇതിന്മേൽ പോയേക്കാം. അതുകൊണ്ടുതന്നെ എളുപ്പം അഴുക്കുപിടിച്ച് പോകാവുന്ന ഒരു സംഭവം തന്നെയാണ് ഈ ഗ്യാസ് ബർണർ ഒപ്പം അഴുക്ക് കാരണം ഇതിന്റെ ഹോളുകൾ അടഞ്ഞിട്ട് തീ നല്ളങ്ങൾ നല്ലപോലെ പുറത്തേക്ക് വരികയുമില്ല.

എല്ലാവരും ദിവസവും സ്റ്റൗവിന്റെ എല്ലാ ഭാഗവും വൃത്തിയാക്കുമെങ്കിലും ഗ്യാസ് ബർണർ വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് പലർക്കും അറിയുവാൻ സാധ്യതയില്ല. എന്നാല് ഒരു കുഴപ്പവും കൂടാതെ എളുപ്പം ബർണറുകൾ ഹോളുകൾ എല്ലാം ക്ലീൻ ചെയ്തു നമുക്ക് എടുക്കാം. ബർണർ ക്ലീൻ ചെയ്യുവാൻ വേണ്ടി വേണ്ടത് ഹാർപിക്, സിട്രിക് ആസിഡ് അല്ലെങ്കിൽ ചെറുനാരങ്ങനീര്, ബേക്കിംഗ് സോഡാ, വിനാഗിരി പിന്നെ കുറച്ച് ചൂടുവെള്ളവും നമ്മുക്ക് ആവശ്യമാണ്.

ഒരു ഗ്ലാസിന്റെ ജാറിലേക്കു ബർണർ മുങ്ങാവുന്ന രീതിയിൽ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക എന്നിട്ട് ബർണറുകൾ അതിലേക്കു ഇട്ടു വയ്ക്കുക, ശേഷം ഒരു കപ്പ് വിനാഗിരിയും പിന്നെ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും, അഞ്ചോ ആറോ തുള്ളി ഹാർപിക്കും, ഒരു ചെറുനാരങ്ങയുടെ നീര് മുഴുവനായി ഒഴിച്ചു കൊടുക്കുക അല്ലെങ്കിൽ സിട്രിക് ആസിഡ് ഉണ്ടെങ്കിൽ അത് ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങ നീരിനു പകരം അതിലേക്ക് ഇട്ടുകൊടുക്കാം അപ്പോൾ തന്നെ ഇ വെളളം എല്ലാം പതഞ്ഞുപൊങ്ങി പുറത്തേക്ക് പോകുന്നത് കാണാം.

അതുകഴിഞ്ഞ് അതെല്ലാം പോയി കഴിയുമ്പോൾ ഒരു സ്പൂൺ എടുത്ത് ബാക്കിയുള്ള വെള്ളം ഇളക്കി കൊടുത്തു 15 മിനിറ്റ് നേരം കാത്തു നിൽക്കുക. അതുകഴിഞ്ഞ് ബർണർ അതിൽ നിന്ന് എടുത്തു ഒരു സ്ക്രബർ ഉപയോഗിച്ച് ചെറുതായൊന്നു ഉരച്ചു കൊടുത്താൽ തന്നെ കളർ മാറി, നമ്മൾ കടയിൽ നിന്നു വാങ്ങുന്ന രീതിയിൽ തന്നെ, അതെ നിറത്തിൽ ആയി കിട്ടും. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി നല്ലത്പോ ലെ തുടച്ചു ഉണക്കി എടുത്തു സ്റ്റൗവിൽ വീണ്ടും ഫിറ്റ് ചെയ്യാവുന്നതാണ്.

About admin

Check Also

ഇങ്ങനെ ചെയ്തിട്ടുണ്ടോ? വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇത് ചേർത്താൽ മതി

ഇങ്ങനെ ചെയ്തിട്ടുണ്ടോ? വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇത് ചേർത്താൽ മതി നമ്മൾ ധരിക്കുന്ന വെള്ള വസ്ത്രങ്ങളും വെട്ടി തിളങ്ങുന്ന രീതിയിലാകാൻ വേണ്ടി …

Leave a Reply

Your email address will not be published. Required fields are marked *