Breaking News
Home / ENTERTAINMENT NEWS / ‘സിനിമ കാണാതെ ഇനി മിണ്ടില്ല എന്നു പറഞ്ഞാണ് മിഥുന്‍ ഫോൺ വെച്ചത്, റിപ്പര്‍ രവിയെ കണ്ട് ഞാന്‍ അകെ ഞെട്ടി’

‘സിനിമ കാണാതെ ഇനി മിണ്ടില്ല എന്നു പറഞ്ഞാണ് മിഥുന്‍ ഫോൺ വെച്ചത്, റിപ്പര്‍ രവിയെ കണ്ട് ഞാന്‍ അകെ ഞെട്ടി’

‘സിനിമ കാണാതെ ഇനി മിണ്ടില്ല എന്നു പറഞ്ഞാണ് മിഥുന്‍ ഫോൺ വെച്ചത്, റിപ്പര്‍ രവിയെ കണ്ട് ഞാന്‍ അകെ ഞെട്ടി’
അഞ്ചാം പാതിരായില്‍ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായി മികച്ച പ്രകടനമാണ് നടന്‍ ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. ഏതാനും മിനിറ്റുകള്‍ കൊണ്ട് ഒരു സീരിയല്‍ കില്ലറിന്റെ മാനസികാവസ്ഥയെ അതിസൂക്ഷ്മമായി അവതരിപ്പിച്ച് ഇന്ദ്രന്‍സ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. സിനിമ വന്‍വിജയമായപ്പോഴും കുറച്ചു വൈകിയാണ് താന്‍ ചിത്രം കണ്ടതെന്നും റിപ്പര്‍ രവിയെ കണ്ട് താന്‍ ഞെട്ടിയെന്നും ഇന്ദ്രന്‍സ് പറയുന്നു.

‘സിനിമ റിലീസ് ആയി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. സംവിധായകന്‍ മിഥുന്‍ വിളിച്ച്, സിനിമ കണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നു പറഞ്ഞു. ഇനി സിനിമ കാണാതെ തന്നെ വിളിക്കണ്ട, മിണ്ടില്ല എന്നു പറഞ്ഞാണ് മിഥുന്‍ വെച്ചത്. അങ്ങനെ കുടുംബത്തോടൊപ്പം പോയി ചിത്രം കണ്ടു. ഭാര്യക്കും മക്കള്‍ക്കും ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞ് ഏകദേശധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. സത്യത്തില്‍ റിപ്പര്‍ രവിയെ കണ്ട് ഞാനാണ് ഞെട്ടിയത്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

‘എന്റെ കഥാപാത്രം ഇത്രത്തോളം ഗംഭീരമാണെന്ന് അറിയില്ലായിരുന്നു. സിനിമയുടെ സബ്ജകറ്റ് വളരുന്നതിന് അനുസരിച്ച് ആര്‍ടിസ്റ്റിന് ആ കഥാപാത്രത്തിന്റെ വ്യാപ്തി അറിയാന്‍ കഴിയില്ലല്ലോ! പടം കണ്ടപ്പോള്‍ ഈ ക്യാരക്ടറിന് സബ്ജകറ്റുമായുള്ള ബന്ധം എന്നെയും ഞെട്ടിപ്പിച്ചു. അതു ഞാന്‍ മിഥുനോട് പറയുകയും ചെയ്തു.’ ഇന്ദ്രന്‍സ് പറഞ്ഞു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. ചിത്രത്തിൽ ദിവ്യ ഗോപിനാഥ്‌ പ്രീതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. .

ആട്, ആട് 2, അലമാര, ആന്മരിയ കലിപ്പിലാണ് തുടങ്ങി കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ ആദ്യമായിട്ടാണ് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കുന്നത്. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മിഥുന്‍ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്‍റെ നിര്‍മാതാവും ആഷിക് ഉസ്മാന്‍ തന്നെയായിരുന്നു.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുശിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

About admin

Check Also

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി …

Leave a Reply

Your email address will not be published. Required fields are marked *