Home / ENTERTAINMENT / മമ്മൂക്കയുടെ കാല് ഉയർത്തിയുള്ള അടിയൊക്കെ ഗംഭീരം പക്ഷേ 75 ലക്ഷം കൂടി അധികമായി പോയി തുറന്നു പറഞ്ഞ്

മമ്മൂക്കയുടെ കാല് ഉയർത്തിയുള്ള അടിയൊക്കെ ഗംഭീരം പക്ഷേ 75 ലക്ഷം കൂടി അധികമായി പോയി തുറന്നു പറഞ്ഞ്

മമ്മൂക്കയുടെ കാല് ഉയർത്തിയുള്ള അടിയൊക്കെ ഗംഭീരം പക്ഷേ 75 ലക്ഷം കൂടി അധികമായി പോയി തുറന്നു പറഞ്ഞ് ജോബി ജോര്‍ജ്

മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ട് ഷൈലോക്കിലൂടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ്. ഇതിന്റെ ആഘോഷ തിമർപ്പിലാണ് ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും. കഥയ്ക്ക് അനുയോജ്യമായി കരുത്തേകുന്ന കിടിലൻ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഒരു പ്രധാന വിജയ ഘടകമായി കണക്കാക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കാലു കുടഞ്ഞുള്ള അടിയൊക്കെ സമൂഹ മാധ്യമങ്ങളിൽ ആരാധകര്‍ വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

എന്നിരുന്നാലും സ്റ്റണ്ടിനെ കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജിനൊരു പരിഭവം ഉണ്ട്. ‘നമ്മള്‍ സന്തോഷത്തിലാണ് ഇരിക്കുന്നത്, എങ്കില്‍ കൂടി സ്റ്റണ്ടിന് 75 ലക്ഷം രൂപ കൂടി പോയി. 60 ലക്ഷം രൂപയാണ് സിനിമയില്‍ സ്റ്റണ്ടിന് ബജറ്റ് ഇട്ടത്. അത് താണ്ടിപോയി. 60 നിന്നും പോയി കാശ് നന്നായി ചെലവായി. എന്നാലും ആ സാധനം, കാലുപൊക്കിയടി കിടു സാധനമായിരുന്നു. ആളുകളുടെയൊക്ക സംശയം അത് ഡ്യൂപ്പാണോ ചെയ്തത് എന്നാണ്. എന്നാൽ അത് മമ്മൂക്ക തന്നെയാണ് ചെയ്തത്.’

അജയ് വാസുദേവും കൂടി പങ്കെടുത്ത മനോരമയുടെ ചാറ്റ് ഷോയില്‍ ജോബി ജോര്‍ജ് പറഞ്ഞു. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിച്ച ചിത്രമാണ് ഷൈലോക്ക്. മുന്‍ചിത്രങ്ങളുടെ പാതയില്‍ തന്നെ ആക്ഷന്‍, മാസ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തവണയും സംവിധായകന്‍ കഥ പറഞ്ഞത്. അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

ഇതിനിടയിൽ പ്രേക്ഷകരുടെ കമന്റുകൾ ധാരാളം വരുന്നുണ്ട്
ഇനി മമ്മൂക്കയെ ഒന്ന് വെറുതെ വിട്. വല്ല കൊച്ചു പയ്യൻസിനെ കൊണ്ടു ചെയ്യിപ്പിക്.. ഇത്ര നഷ്ടം സഹിച്ചു സിനിമാ എടുക്കാൻ ഞങ്ങൾ ആരെങ്കിലും നിർബന്ധിച്ചോ. വയ്യെങ്കിൽ വീട്ടിൽ പോയി ഇരിയെട കൊച്ചനെ, എന്നാലും എന്നാടാ ഉവ്വേ പുള്ളിക്കാരന്റെ പൈസ തന്നെയല്ലേ ഇങ്ങേരൊക്കെ വെറും ബിനാമി മാത്രം ഏട്ടന് ആന്റണി പെരുമ്പാവൂർ എങ്ങനാണോ അതുപോലെയാണ് ഇക്കാക്ക് ജോബി ചേട്ടൻ, ഇവിടെ ഹോട്ടൽ ഫുഡ് കഴിച്ച വകയിൽ രൂപ 83 ലക്ഷം ചെലവായ കണക്കു വരുമ്പോഴാ അവൻറെ കാല് പൊക്കിയ കഥ എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.

About admin

online news web portal

Check Also

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് വളരെ …

Leave a Reply

Your email address will not be published. Required fields are marked *