Breaking News
Home / ENTERTAINMENT NEWS / CINEMA / വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഈ കൊച്ചുപയ്യന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകൻ

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഈ കൊച്ചുപയ്യന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകൻ

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഈ കൊച്ചുപയ്യന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകൻ

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ അഭിനയിച്ച വരനെ ആവശ്യമുണ്ടെന്ന സിനിമ തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. ശോഭനയും സുരേഷ് ഗോപിയുടെയും വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ച് ചെയ്ത സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. സിനിമാ അഭിനയത്തിന് ഇടവേള നല്‍കിയിരുന്ന ശോഭനയുടെ തിരിച്ചുവരവുകൂടിയായിരുന്നു ഈ സിനിമ. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് പ്രത്യേകതകള്‍ ഒട്ടനവധിയാണ്.

എന്നാല്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ ഒരു താരപുത്രന്റെ അരങ്ങേറ്റ ചിത്രം കൂടിയാവുകയാണ് ദുല്‍ഖര്‍ നിര്‍മ്മാണം ഏറ്റെടുത്ത ചിത്രം. എന്നാൽ അധികമാരും ശ്രദ്ധിക്കാതെ ഒരു താര പുത്രന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ദുല്‍ഖര്‍ നിർമിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് ആണ് ആ താരപുത്രൻ. ചിത്രത്തിൽ ആക്ഷൻ സീനിൽ ആടി കാണുന്ന ഒരു പയ്യനെ കാണാം അതാണ് മാധവ് സുരേഷ് അച്ഛന്റെ കാലു തൊട്ടു വന്ദിച്ചു അണിയറപ്രവർത്തകരുടെ അനുഗ്രഹം വാങ്ങിച്ചു മാധവ് മലയാള സിനിമയിലേക്ക് കാലയെടുത്തു വെച്ചു.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ കന്നി സംരംഭ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്, ദുല്‍ഖര്‍ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ ദുൽക്കറും കല്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിൽ എത്തി ദുൽകർ നിർമിച്ചു അനൂപ് സത്യൻ സംവിധാനം ചെയുന്ന ചിത്രത്തിൽ ദുൽക്കറും സുരേഷ് ഗോപിയുമാണ് നായകന്മാരായി എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന പുതിയ ചിത്രം പ്രസിദ്ധ ചലച്ചിത്ര സംവിധായൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുരേഷ് ഗോപി, ശോഭന എന്നിവര്‍ വമ്പന്‍ തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. ഇപ്പോഴിതാ അച്ഛന്‍ സത്യന്‍ അന്തിക്കാടിനെക്കുറിച്ചു പറയാതെ തന്നെയാണ് സെറ്റില്‍ പ്രവര്‍ത്തിച്ചതെന്ന് അനൂപ് പറഞ്ഞു.

അനൂപ് തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായാണ് തിയറ്ററുകളിൽ എത്തുക. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നടി ശോഭനയുടെ ശ്കതമായ മടങ്ങിവരവ് കൂടിയാണ് ചിത്രം സിനിമയിൽ സജീവം അല്ലാത്തപ്പോഴും ശോഭനയോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് യാതൊരു കുറവും സംഭവവിചിട്ടില്ല. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്തുറങ്ങിയ തിരയാണ് ശോഭന അവസാനമായി അഭിനയിച്ചത്. മലയാളത്തിലെ രണ്ടു തലമുറകളിലെ സംഗമം ആയിരുന്നു വരനെ ആവശ്യമുണ്ട് എന്ന സിനിമ. സത്യൻ അന്തിക്കാട് മമ്മൂട്ടി പ്രിയദർശൻ എന്നിവരുടെ മക്കൾ ആണ് ഇതിന്റെ അമരക്കാർ. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്കു പ്രത്യേകതകൾ ഏറെ ആണ്.

ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലെക്‌സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയ നീന ഒരു സിംഗിള്‍ മദറും ഫ്രഞ്ച് അധ്യാപികയും കൂടിയാണ്. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സര്‍ജിക്കല്‍ സ്ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജര്‍ ഉണ്ണികൃഷ്ണന്റെ വരവ്.

About admin

Check Also

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി …

Leave a Reply

Your email address will not be published. Required fields are marked *