Breaking News
Home / kerala / പൊരുതി നേടിയവൾ; ശ്രീധന്യ, നീയെത്ര ധന്യ സഹോദരീ അഭിമാന നിമിഷം ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

പൊരുതി നേടിയവൾ; ശ്രീധന്യ, നീയെത്ര ധന്യ സഹോദരീ അഭിമാന നിമിഷം ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

പൊരുതി നേടിയവൾ; ശ്രീധന്യ, നീയെത്ര ധന്യ സഹോദരീ അഭിമാന നിമിഷം ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

“അവൾക്കു വേണ്ടി ഞങ്ങൾ മുണ്ടുമുറുക്കിയുടുത്തു. പൊന്ന് വയ്ക്കേണ്ടിടത്ത് പൂവ് വച്ചു ജീവിക്കാൻ ഞങ്ങൾ ശീലിച്ചു, ഇനിയൊന്നു വിശ്രമിക്കണം”

പൊഴുതന (വയനാട്) ∙ എന്റെ മകൾ ചെയ്തത് ഒരു പ്രതികാരമാണ്…സഹായമഭ്യർഥിച്ചു ചെന്നപ്പോൾ പലതവണ ഇറക്കിവിട്ട അധികാരികളോടും നിനക്കൊന്നും എവിടെയുമെത്താനാകില്ലെന്നു നിരുൽസാഹപ്പെടുത്തിയവരോടും പൊരുതിക്കയറുമ്പോഴൊക്കെയും തള്ളിയിടാൻ ശ്രമിച്ചവരോടുമെല്ലാമുള്ള മധുര പ്രതികാരം!

പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ ദ്രവിച്ചുതുടങ്ങിയ മൺവീടിന്റെ മുറ്റത്തുനിന്നു ശ്രീധന്യയുടെ അച്ഛൻ സുരേഷ് പറയുന്നു. ശ്രീധന്യയുടെ നാട്ടിലെത്തി, വീടും പരിസരവുമൊക്കെ ചുറ്റിനടന്നു കണ്ടാൽ അതിൽ കൂടുതലൊന്നും ആർക്കും പറയാനുമുണ്ടാകില്ല.

ഈ കൊച്ചുകൂരയ്ക്കുള്ളിൽ, സാരിത്തുണ്ടും കീറക്കമ്പിളിയും കൊണ്ടു മറച്ച മുറിയിലെ അരണ്ട വെട്ടത്തിലിരുന്നാണു ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിച്ചത്. മേശപ്പുറത്തു കുറച്ചു പുസ്തകങ്ങൾ കൂട്ടിവച്ചിട്ടുണ്ട്.

പൊട്ടിയ പലകക്കഷണം ചുമരിൽ ആണിയടിച്ച് ഉറപ്പിച്ചതാണ് അവളുടെ ഷെൽഫ്. അതിൽ ഒന്നു രണ്ടു ട്രോഫികൾ. സിമന്റ് തേയ്ക്കാത്ത മൺകട്ടച്ചുവരിൽ പ്രധാനപ്പെട്ട ചില സൂത്രവാക്യങ്ങളും വർഷങ്ങളും എഴുതി ഒട്ടിച്ചിരിക്കുന്നു. നടുവിലെ പലക ഇളകിപ്പോയ കട്ടിലിൽ, വളച്ചാക്കിനുള്ളിൽ പഴന്തുണി നിറച്ച തലയണയുണ്ട്. മണ്ണു മെഴുകിയ തറ. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണു ജനൽപ്പാളികൾ. ചോർച്ച തടയാൻ മേൽക്കൂരയിൽ പലയിടത്തും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുന്നു. ശ്രീധന്യയുടെ 2 ചാക്ക് പുസ്തകങ്ങളാണു പ്രളയകാലത്തു വെള്ളം കയറി നശിച്ചുപോയത്.

അവളുടെ വീടിനു മുൻപിൽ കുറിച്യ സമുദായത്തിന്റെ ആചാരപ്രകാരമുള്ള അമ്പും വില്ലും കുത്തിച്ചാരി വച്ചിട്ടുണ്ട്. മുറ്റത്തിന്റെ അതിരിൽ വലിയൊരു ടാർഗറ്റ് ബോർഡ്. രണ്ടാമത്തെ ശ്രമത്തിൽത്തന്നെ ലക്ഷ്യം ഭേദിച്ച്, കേരളത്തിലെ ആദ്യ ആദിവാസി ഐഎസ്എസ്‌കാരിയായ ശ്രീധന്യ സുരേഷ് ഇന്നു രാവിലെ ഈ വീട്ടിലേക്കെത്തും. വലിയ സ്വീകരണം നൽകാനൊരുങ്ങുകയാണു നാട്ടുകാർ.

മകളുടെ വിജയവാർത്തയറിഞ്ഞ രാത്രി മുതൽ സുരേഷും ഭാര്യ കമലയും സന്ദർശകരെ സ്വീകരിക്കുന്ന തിരിക്കിലായിരുന്നു. വരുന്നവർക്ക് ഇരിക്കാനുള്ള കസേരകൾ നാട്ടുകാരെത്തിച്ചു. ശ്രീധന്യ തിരുവനന്തപുരത്ത് ചാനലുകളോട് സംസാരിച്ചത് അയൽവീട്ടിലെ ടിവിയിലാണ് സുരേഷും കമലയും കണ്ടത്.

അവൾക്കു വേണ്ടി ഞങ്ങൾ മുണ്ടുമുറുക്കിയുടുത്തു. പൊന്ന് വയ്ക്കേണ്ടിടത്ത് പൂവ് വച്ചു ജീവിക്കാൻ ഞങ്ങൾ ശീലിച്ചു, ഇനിയൊന്നു വിശ്രമിക്കണം. – കമല, ശ്രീധന്യയുടെ അമ്മ

‘എനിക്കും ഐഎഎസ് നേടണം’

മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ മാത്രം പഠിച്ചാണു ശ്രീധന്യ സുരേഷ് ഉയരങ്ങളിലെത്തിയത്. തരിയോട് സെന്റ് മേരീസ് യുപി സ്കൂൾ, തരിയോട് നിർമലാ ഹൈസ്കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽ നിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്നു 2014 ൽ ബിരുദാനന്തര ബിരുദവും നേടി.

 

പിന്നീട് 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു. അക്കാലത്താണ് മാനന്തവാടി സബ് കലക്ടറായിരുന്ന ശ്രീറാം സാംബശിവറാവുവിനെ ശ്രീധന്യ കാണുന്നത്. ആദ്യമായി നേരിൽക്കാണുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ. സിവിൽ സർവീസ് വിജയികൾക്കു സമൂഹം നൽകുന്ന ബഹുമാനവും സ്നേഹവും കണ്ടപ്പോൾ അവൾ മനസ്സിലുറപ്പിച്ചു: എനിക്കും ഐഎഎസ് നേടണം.

അങ്ങനെയാണ് ജോലി ഉപേക്ഷിച്ചു തിരുവനന്തപുരത്ത് പരിശീലനത്തിനെത്തുന്നത്.

ചോദ്യപ്രളയത്തിൽ പ്രളയവും

തിരുവനന്തപുരം മണ്ണന്തലയിലെ സിവിൽ സർവീസ് അക്കാദമിയിൽ സർക്കാർ ധനസഹായത്തോടെയായിരുന്നു ഇതിനായുള്ള പഠനം. പിന്നീട് ഫോർച്യൂൺ അക്കാദമിയിൽ ചേർന്നുള്ള രണ്ടാമത്തെ ശ്രമത്തിലാണ് ലക്ഷ്യം കണ്ടത്. ഇംഗ്ലിഷ് ഭാഷാ പഠനത്തിൽ യു ട്യൂബ് ഏറെ സഹായിച്ചു. വയനാട്ടിൽ നിന്നാണെന്നറിഞ്ഞപ്പോൾ, ഇന്റർവ്യു ബോർഡിലുണ്ടായിരുന്നവർ പ്രളയത്തെക്കുറിച്ചു ചോദിച്ചു. രോഹിൻഗ്യൻ അഭയാർഥി പ്രശ്നത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി- ശ്രീധന്യ പറഞ്ഞു.

2016 മാനന്തവാടിയിൽ സബ്കളക്ടർക്ക് ലഭിച്ച സ്വീകരണവും ആദരവും കണ്ടു നിന്ന ട്രിയബൽ വകുപ്പിലെ ഒരു ജീവനക്കാരി ഉണ്ടായിരുന്നു ആ ചടങ്ങുകളിലുണ്ട് ഐഎഎസ് മോഹിച്ച പെൺകുട്ടി. നാലുവർഷത്തിനിപ്പുറംഅതേ വ്യക്തിയുടെ കീഴിൽ അസിസ്റ്റന്റ് കളക്ടർ. ശ്രീ ധന്യ എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഇല്ലായ്മകൾ മാത്രം കൂട്ടിനുണ്ടായിരുന്നു ശ്രീധന്യ എന്ന പെൺകുട്ടിയുടെ സമാനതകളില്ലാത്ത വിജയ തിരക്കഥ ഏവർക്കും പ്രചോദനമായേക്കും. ചോർന്നൊലിക്കുന്ന വീട്ടിൽ നനഞ്ഞുപോയ സ്വപ്നങ്ങൾ ആയിരുന്നു അവരുടെ ഊർജ്ജം അവരുടെ നിശ്ചയദാർഢ്യത്തിന് കിട്ടിയ അംഗീകാരം കൂടി ആകുന്നു വീടിന് അധികം അകലെയല്ലാതെ പരിചിതമായ നാട്ടിലെ ഈ ജോലി തുടക്കം. വയനാട്ടിൽ അമ്പലകൊല്ലി കോളനിയിൽ സുരേഷ് കമല ദമ്പതികളുടെ മകൾക്ക് പക്ഷേ ഇപ്പോഴും അത്യാവേശ്യമില്ല കാരണം വയനാട് ജില്ലയിൽ നിന്നും ആദ്യ ഐ എ യെസ് സ്വന്തമാക്കിയ ശ്രീധന്യ സുരേഷ് ആണ് കോഴിക്കോടിന്റെ അസിസ്റ്റന്റ് കളക്ടർ പദവിയിലേക്ക് എത്തുന്നത്. 410 ആം റാങ്ക്ലൂടെയാണ് ശ്രീധന്യ സിവിൽ സർവീസ് പട്ടികയിൽ എത്തിയത് അതും പ്രാരാബ്ധങ്ങളിൽ പൊരുതി തോൽപ്പിച്ചുകൊണ്ട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേൽക്കുമ്പോൾ അത് കേരളത്തിനാകെ അഭിമാന നിമിഷം ആയി മാറുന്നു വയനാട് ഇരവം വയൽ കോളനിയിൽ സുരേഷ് കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.

വയനാട് പുഴുതനയിലുള്ള ഇടിയം വയൽ ഗ്രാമത്തെയും സ്വന്തം ജീവിതത്തെയും നൂറു നൂറു പരിമിതികൾക്കുള്ളിൽ നിന്ന് ശ്രീധന്യ അന്യമായ ഈ വിജയം കൈവരിച്ചു. തൊഴിലാളികളായ അച്ഛൻ സുരേഷിനും അമ്മ കമലയ്ക്കും മകൾ സിവിൽ സർവീസ് ഇന്റർവ്യൂവിന് അയക്കാൻ പോലും പണമുണ്ടായിരുന്നില്ല. ഒടുവിൽ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയ 40,000 രൂപയുമയാണ് ശ്രീധന്യ ഡൽഹിയിലെത്തിയത് മക്കളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും മാതാപിതാക്കൾക്ക് ഇല്ലായിരുന്നു ശ്രീധന്യയുടെ പുസ്തകങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ ഉള്ള സൗകര്യംമോ അത് വായിക്കാൻ വേണ്ടത് വെളിച്ചമോ പോലും അവളുടെ വീട്ടിൽ ഇല്ലായിരുന്നു മലയാളം മീഡിയത്തിൽ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ചാണ് ഈ പെൺകുട്ടി ഇന്ന് കോഴിക്കോട്ന്റെ അസിസ്റ്റന്റ് കളക്ടർ എന്ന പദവിയിൽ എത്തിയിരിക്കുന്നത് തയ്യോട് സെൻറ് മേരിസ് യു പി സ്കൂൾ തരിയോട് നിർമ്മല ഹൈസ്കൂൾ തരിയോട് ഗവൺമെന്റ് എച്ച്എസ് എസ്‌ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന്സൂവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്നും 2014 ബിരുദാനന്തരബിരുദവും നേടി.പിന്നീട് രണ്ടുവർഷം വയനാട്ടിൽ ട്രൈബൽ പ്രൊമോട്ടർ ആയി ജോലി ചെയ്തു അക്കാലത്താണ് മാനന്തവാടി സബ് കളക്ടർ ആയിരുന്ന ശ്രീറാം സാംബശിവറാവുനെ ശ്രീധന്യ കാണുന്നത് ആദ്യമായി നേരിൽ കാണുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ സിവിൽസർവീസ് വിജയികൾക്ക് സമൂഹം നൽകുന്ന ബഹുമാനവും സ്നേഹവും കണ്ടപ്പോൾ അവൾ മനസ്സിൽ ഉറപ്പിച്ചു എനിക്കും ഐ എ എസ് നേടണം.

 

അതിനിടയിലാണ് ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്ത് പരിശീലനത്തിന് എത്തുന്നത്. തിരുവനന്തപുരം മണ്ണന്തല സിവിൽ സർവീസ് അക്കാദമിയിൽ സർക്കാർ ധനസഹായത്തോടെ ആയിരുന്നു ഭരണം പിന്നീട് ഫോർച്ചുനെർ അക്കാദമിയിൽ ചേർന്നു രണ്ടാമത്തെ ശ്രമത്തിലാണ് ലക്ഷ്യം കണ്ടത് ജീവിത പ്രതിസന്ധികളോട് പൊരുതി വിജയിച്ച ശ്രീധന്യക്ക് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും. ശ്രീധന്യയുടെ ഈ നിശ്ചയ ദാർഢ്യം വളരെ വലുതാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. CBSE, ICSE സിലബസുകൾ പിൻതുടരുന്ന മുന്തിയ സ്കൂളുകളിൽ ലക്ഷങ്ങൾ ഡൊണേഷൻ കൊടുത്ത് മക്കളെ ചേർക്കുന്ന മാതാപിതാക്കൾക്ക് മലയാളം മീഡിയംഗവൺമെൻ്റ് സ്കൂളിൽ പഠിച്ച് ഉന്നതങ്ങളിൽ എത്തിയ പെൺകുട്ടി ഒരു പാഠമാണ് പറയാനുണ്ട്, ഇപ്പോഴത്തെ ന്യൂ ജൻസിനു പ്രചോദനം കൊടുക്കാൻ ഇതിലും വലിയ ഉദാഹരണം ഇല്ല എന്ന നെപോളിയെന്റെ വാക്ക് അന്വർത്ഥ മാകുന്നു മേം ദൈവം അനുഗ്രഹിക്കട്ടെ, സഹോദരി നാടിനും നാട്ടുകാർക്കും സത്യത്തിനും നീതിക്കും വേണ്ടിതന്നെ നിൽക്കണം. തലപോയാലും രാഷ്ട്രീയക്കാരുടെ മുന്നിൽ നട്ടെല്ല് വളക്കരുതേ. അധ്വാനത്തിന് ഫലം കിട്ടി ഇനി നന്മയിൽ ജീവിക്കാനും മറ്റുള്ളവർക്ക് നന്മ പകർന്നു കൊടുക്കാനും ദൈവം ഇടവരുത്തട്ടെ മോളെ, പറയാൻ വാക്കുകൾ ഇല്ല. ഇനിയും ഇത് പോലുള്ള തിളക്കമാർന്ന വിയം ഉണ്ടാകട്ടെ, യത്ര വിജയത്തിലയത്തിയാലും വളർന്നത് മറക്കരുത് സ്നഹിക്കണം.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *