Breaking News
Home / WORLD / CURRENT AFFIARS / CCTV – ഇനിയെങ്കിലും നാട്ടിലെ മുക്കിലും മൂലയിലും CCTV കള്‍ സ്ഥാപിക്കണം ഇനി ഒരു കുടുംബത്തിനും കുട്ടികളെ നഷ്ട്ടപ്പെടരുത്

CCTV – ഇനിയെങ്കിലും നാട്ടിലെ മുക്കിലും മൂലയിലും CCTV കള്‍ സ്ഥാപിക്കണം ഇനി ഒരു കുടുംബത്തിനും കുട്ടികളെ നഷ്ട്ടപ്പെടരുത്

CCTV കള്‍ സ്ഥാപിക്കണം ഇനി ഒരു കുടുംബത്തിനും കുട്ടികളെ നഷ്ട്ടപ്പെടരുത്

നമ്മുടെ നാട്ടില്‍ ദിനംപ്രതി വേദനിപ്പിക്കുന്ന സംഭവങ്ങള്‍ പെരുകി വരുകയാണ്. എന്തൊക്കെ ചെയ്തിട്ടും ഇതിനൊരു അന്ത്യം വരുത്താന്‍ നമ്മളെ കൊണ്ട് സാധിക്കുന്നില്ല. ഓരോ സംഭവങ്ങള്‍ നമ്മള്‍ മറക്കുമ്പോഴേക്കും അടുത്തത്‌ വന്നു കൊണ്ടിരിക്കുന്നു. നഷ്ടം ആ കുടുംബങ്ങള്‍ക്ക് മാത്രം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?? നമ്മുടെ കേരളത്തിന്‍റെ കാര്യം മാത്രം എടുത്തു നോക്കിയാല്‍ കുട്ടികള്‍ക്ക് എതിരെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ പെരുകുകയാണ്. എന്തുകൊണ്ടാണ് അവരെ നമുക്ക് സംരക്ഷിക്കാന്‍ കഴിയാത്തത് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്ന പ്രായത്തില്‍ ഇവര്‍ക്ക് എന്താണ് സംഭവിക്കുന്നത്‌ ആരാണ് ഇതിനെല്ലാം പിറകിലെ കുറ്റക്കാര്‍.

 

നമ്മള്‍ ചിന്തിക്കേണ്ടതുണ്ട് നാളെ ഒരുപക്ഷെ എല്ലാവരും എല്ലാം മറക്കും എന്നാല്‍ ആ കുടുംബത്തിനു ഈ വേദന ഒരിക്കലും മാറില്ല. ഇതിനു നമ്മള്‍ ഒരുമിച്ചു ഒറ്റക്കെട്ടായി ഒരു പരിഹാരം കണ്ടെത്തണം ഇനി ഒരു കുടുംബത്തിനും ഒരു അച്ഛനും അമ്മയ്ക്കും ഇനി ഇങ്ങനെ വേദനിക്കേണ്ടി വരരുത്. വീട്ടില്‍ നിന്നും കുട്ടികളെ പെട്ടന്ന് കാണാതായാല്‍ അവരെ പെട്ടന്ന് കണ്ടെത്താനും വീട്ടില്‍ നിന്നും ഇറങ്ങി അവര്‍ എങ്ങോട്ട് പോയി ആരുടെ കൂടെ പോയി എന്ന് കണ്ടെത്താന്‍ നമുക്ക് ഒരു വഴിയുണ്ട്. ഇത് നമ്മള്‍ നമ്മുടെ അധികാരികളില്‍ എത്തിക്കണം അവര്‍ വിചാരിച്ചാല്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നും തുടച്ചു മാറ്റാന്‍ സാധിക്കും ചെയ്യേണ്ടത് ഇതാണ് കേരളത്തിലെ എല്ലാ ജില്ലകളിലെയും മുക്കിലും മൂലയിലും സി സി ടീവികള്‍ സ്ഥാപിക്കണം അത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇരുപത്തി നാല് മണിക്കൂറും നിരീക്ഷിക്കാന്‍ സംവിധാനം വേണം പല കാര്യങ്ങള്‍ക്കും നമ്മള്‍ കോടിക്കണക്കിനു തുക ചിലാവാക്കുന്നുണ്ട് പാവം ജനങ്ങളുടെ സുരക്ഷയ്ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്തെ മതിയാകൂ.

നിലവില്‍ കൊണ്ടുവരാന്‍, ജില്ലകള്‍ തിരിച്ചു ഇത് വളരെ എളുപ്പമാണ് ഒരു പഞ്ചായത്ത് അല്ലെങ്കില്‍ മുന്‍സിപാലിറ്റിയിലും സി സി ടീവി നിരീക്ഷണ സെന്‍റെര്‍ അല്ലെങ്കില്‍ പോലീസ് സ്റ്റെഷില്‍ വെച്ച് തന്നെ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ചെയ്യണം. ഇത് വീട്ടില്‍ നിന്നും കുട്ടികള്‍ പോയാല്‍ വീട്ടുകാര്‍ക്ക് ഉടനെ സ്റ്റെഷില്‍ ബന്ധപ്പെടാനും അവര്‍ ഏതു ഭാഗത്തേക്ക്‌ ആണ് പോയത് എന്ന് കണ്ടെത്താനും ഇത് കാരണം നമുക്ക് സാധിക്കും. ഇപ്പോള്‍ വീടുകളില്‍ സി സി ടീവിസ്ഥാപിക്കുന്നത് കൂടിവരുന്നുണ്ട് എങ്കിലും സാധാരണക്കാർക്ക് വീട്ടില്‍ സി സി ടീവി വെയ്ക്കാന്‍ സാധിച്ചെന്നു വരില്ല. ഇത് നമ്മുടെ സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം എന്നാണു അഭിപ്രായം നിങ്ങള്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നു എങ്കില്‍ ഈ വിവരണം അധികാരികളുടെ മുന്നില്‍ എത്തിക്കാന്‍ സാഹായിക്കൂ. മാക്സിമം ആളുകളില്‍ എത്തിക്കൂ ഇനിയാര്‍ക്കും ഇങ്ങനെ ഒന്നും സംഭവിക്കരുത്.

അധികാരികളുടെ മുമ്പിൽ എത്തുന്നത് വരെ ഇത് ഷെയർ ചെയ്യണം. നാളെ നമ്മുടെ കുടുബത്തിലോ, നാട്ടിലോ, നമ്മളുടെ ഉറ്റവർക്കോ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാൻ ഇട വരുത്തരുത്. ഒരു നാടിന്റെ അപേക്ഷയായി അധികാരികളുടെ മുമ്പിൽ എത്തട്ടെ. അങ്ങിനെ ഇത്തരം സംഭവങ്ങൾക്ക് കടിഞ്ഞാണിടാൻ അധികാരികൾക്കാകട്ടെ.

About admin

Check Also

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ ഏവർക്കും സുപരിചിതനായ ആളാണ് …

Leave a Reply

Your email address will not be published. Required fields are marked *