Breaking News
Home / SPORTS NEWS / തോല്‍വിയ്ക്ക് പിന്നാലെ ടീം ഇന്ത്യയ്ക്ക് എട്ടിന്റെ പണി കൂടി

തോല്‍വിയ്ക്ക് പിന്നാലെ ടീം ഇന്ത്യയ്ക്ക് എട്ടിന്റെ പണി കൂടി

തോല്‍വിയ്ക്ക് പിന്നാലെ ടീം ഇന്ത്യയ്ക്ക് എട്ടിന്റെ പണി കൂടി

ഹാമില്‍ട്ടണ്‍: ഇന്ന് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ നേരിട്ട തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യയെ ടീമിന് മറ്റൊരു വൻ തിരിച്ചടി . കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് ഫീയുടെ 80 ശതമാന് പിഴ വിധിച്ചിരിയ്ക്കുകയാണ് ഐസിസി ഇപ്പോൾ.

ഇന്നത്തെ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ക്രിസ് ബ്രോഡ് ആണ് ശിക്ഷ വിധിച്ചത്. കോഹ്ലി പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെ താനെയാണ് പിഴ വിധിച്ചത്.

ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യന്‍ ടീമിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ശിക്ഷ ലഭിക്കുന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ മാച്ച് ഫീയുടെ 40 ശതമാനവും അഞ്ചാം ഏകദിനത്തില്‍ മാച്ച് ഫീയുടെ 20 ശതമാനവും ഇന്ത്യക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു.

 

നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് ഐസിസി നിയമ്മം മൂലം പിഴയായി ചുമത്തുക. ഇന്ന് എക്‌സ്ട്രാ ഇനത്തില്‍ മാത്രം 29 റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതില്‍ 24 ബോളുകളും വൈഡ് എറിഞ്ഞിരുന്നു. ഒരു നോ ബോളും നാലു ലെഗ് ബൈയും ഇന്ത്യ വഴങ്ങി. ഇതോടെ നാലോവറോളം കിവീസീന് അധികമായി മത്സരത്തിൽ ലഭിക്കുകയും ചെയ്തു. നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കുന്നതില്‍ ഇന്ത്യക്ക് ഇതുമൂലം തടസ്സം നേരിട്ടു.

About admin

Check Also

Legend Kobe Bryant- NBA , daughter Gianna Maria killed in California helicopter crash

NBA obe Bryant, one of the NBA’s all-time greatest players whose international stardom transcended basketball, …

Leave a Reply

Your email address will not be published. Required fields are marked *