Breaking News
Home / COVID19 / ഐസൊലേഷൻ മുറിയിൽ നിന്നും ചാടി കാമുകിയെ കാണാൻ പോയതാണ്; ഇപ്പോൾ കാമുകിയും ഐസൊലേഷൻ വാർഡിൽ

ഐസൊലേഷൻ മുറിയിൽ നിന്നും ചാടി കാമുകിയെ കാണാൻ പോയതാണ്; ഇപ്പോൾ കാമുകിയും ഐസൊലേഷൻ വാർഡിൽ

ഐസൊലേഷൻ മുറിയിൽ നിന്നും ചാടി കാമുകിയെ കാണാൻ പോയതാണ്; ഇപ്പോൾ കാമുകിയും ഐസൊലേഷൻ വാർഡിൽ

കോവിഡ് ൧൯ വൈറസ് വ്യാപന ഭീതിയിൽ രാജ്യം മൂന്നാഴ്ച കാലത്തേക്ക് ലോക്കഡോൺ പ്രഖ്യാപിച്ചു ഇരിക്കുമ്പോളും, കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സംശയിച്ച് നിർബന്ധിത ഐസൊലേഷനിൽ കഴിയണം എന്ന് ആരോഗ്യവകുപ്പ് നിർദേശിച്ച തമിഴ്നാട് മധുര സ്വദേശി യുവാവ് കാമുകിയെ കാണാൻ ഐസൊലേഷൻ മുറിയിൽ നിന്നും ചാടി പോവുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ തന്നെയാണ് ഉടനടി പോലീസിനെ വിളിച്ചു കാര്യം അറിയിച്ചത്.

ഇ മാസം ദുബൈയിൽ നിന്നും നാട്ടിൽ എത്തിയ 24 വയസുള്ള യുവാവിനെയാണ് കിലോമീറ്ററുകൾ അപ്പുറം ശിവഗംഗയിലെ വീട്ടിൽ നിന്നും പോലീസ് പിടിയിലായത്. കനത്ത ജാഗ്രത നിർദേശം നല്കിട്ടുണ്ടെങ്കിലും ഇത്തരം ചിലരുടെ അശ്രദ്ധ രോഗം പടരാനുള്ള സാധ്യത ഏറെ വർധിപ്പിക്കുമെന്ന് ഒരിക്കൽ കൂടി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. പ്രണയം വീട്ടിൽ അറിഞ്ഞു വീട്ടിൽ വലിയ പ്രശ്നമാണെന്നും കാമുകി തന്നോട് വരാൻ പറഞ്ഞതുകൊണ്ടു മാത്രമാണ് പോയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിനോട് ഉള്ള സമ്പർക്കം മൂലം യുവതിയും ഐസൊലേഷനിൽ കഴിയണം എന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം കൊടുത്തു.

അതിനിടെ ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിൽ ചികിത്സയിലായിരുന്ന 46കാരിയാണ് ഇന്ന് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നിരിക്കുകയാണ്.

 

26നാണ് കൊവിഡിന്റെ ലക്ഷണങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിക്ക് കടുത്ത രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിക്കുകയും ചെയ്തു. യുവതി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രോഗിക്ക് എവിടെ നിന്നാണ് കൊറോണ ബാധയുണ്ടായതെന്ന്ഇതുവരെയും വ്യക്തമല്ല. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്.

ഡൽഹി: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 873 ആയി ഉയർന്നു. 21 പേർ വൈറസ് ബാധിച്ചു ഇതുവരെ മരിക്കുകയും ചെയ്തു. എന്നാൽ 78 പേർക്ക് രോഗം ഭേദമായെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏറ്റവും കൂടുതൽ വൈറസ് ബാധിതർ മഹാരാഷ്ട്രയിലാണുള്ളത്. 180 പേർക്ക് മഹാരാഷ്ട്രയിൽ രോഗം ഇതിനോടകം സ്ഥിതീകരിച്ചു. രണ്ടാം സ്ഥാനത്ത് കേരളമാണ്. കേരളത്തിൽ രോഗബാധിതരുടെ എണ്ണം 173 ആയി ഉയർന്നു. ഇന്ന് ആദ്യമായി ഒരാൾ കൊറോണ വൈറസ് ബാധിച്ചു കേരളത്തിൽ മരിക്കുകയും ചെയ്തു.

വൈറസ് ബാധയെ തുടർന്ന് 775 ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. അതിനിടെ തമിഴ്‌നാട്ടിലെ മലയാളി ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 79 പേർ രോഗമുക്തരായി. ഇന്നലെ മാത്രം രാജ്യത്ത് 149 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ ഉയർന്ന നിരക്കാണ് ഇന്നലത്തേത് റിപ്പോർട്ട്. മരണനിരക്കും വർധിച്ചു.

മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. തമിഴ്‌നാട്ടിൽ റെയിൽവേ ആശുപത്രിയിലെ മലയാളി ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഈറോഡ്, പോത്തനൂർ എന്നീ റെയിൽവേ ആശുപത്രികളും അടച്ചു. ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ച ഡോക്ടമാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

About admin

Check Also

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, …

Leave a Reply

Your email address will not be published. Required fields are marked *