Breaking News
Home / COVID19 / കൊല്ലത്ത്‌ വിലക്ക് ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം; പങ്കെടുത്തവരില്‍ പത്തനംതിട്ടയിൽ നിന്നുള്ളവരും

കൊല്ലത്ത്‌ വിലക്ക് ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം; പങ്കെടുത്തവരില്‍ പത്തനംതിട്ടയിൽ നിന്നുള്ളവരും

കൊല്ലംജില്ലയിൽ നടന്നത് ലോക്ക് ഡൗണ്‍ നടപടി ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം; പങ്കെടുത്തവരില്‍ പത്തനംതിട്ടയിൽ നിന്നുള്ളവരും

കൊല്ലത്ത് ലോക്ക് ഡൗണ്‍ നടപടി ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. കൊല്ലം ശാസ്താംകോട്ടയിലാണ് ഇ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം ആഘോഷിച്ചത് അന്വേഷിക്കാൻ എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റത്.

ശാസ്താംകോട്ടയിലെ ഭരണിക്കാവിലായിരുന്നു സംഭവം. ശൂരനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥരായ സുനില്‍ രാജ്, ഷിബു എന്നിവര്‍ക്കാണ് മർദ്ദനം ഏൽക്കേണ്ടി വന്നത്. പത്തനംതിട്ടയിലെ ബന്ധുക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പിറന്നാള്‍ ആഘോഷം നടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരാണ് ആരോഗ്യ ഉദ്യോഗസ്ഥരോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.

എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ഉടൻതന്നെ ഇവര്‍ പ്രകോപിതരായി. വീടിന്റെ ഗേറ്റ് പൂട്ടിയ ശേഷം മൂന്നുപേര്‍ ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ഫൈസല്‍, അഫ്‌സല്‍ എന്നീ ശാസ്താംകോട്ട സ്വദേശികളേയും പത്തനംതിട്ട സ്വദേശിയായ ഷറഫുദ്ദീനേയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയില്‍ നിന്നും രണ്ടു കാറുകളിലായി നിരവധി പേരായിരുന്നു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ശാസ്താംകോട്ടയില്‍ എത്തിയത് എന്നാണ് കിട്ടുന്നവിവരം

അതേസമയം സംസ്ഥാനത്താകെ കൊറോണ വൈറസ് ബാധിച്ച് 256 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയതായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊല്ലത്ത് 27 വയസുള്ള ഗര്‍ഭിണിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 28 പേര്‍ സംസ്ഥാനത്താകെ രോഗ മുക്തരായി. രോഗം ബേധമായവരില്‍ നാല് വിദേശികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 165943 പേര്‍ നിരീക്ഷണത്തില്‍ ഇപ്പോൾ കഴിയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 32 കോടി രൂപ ലഭിച്ചെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ശമ്പളത്തിന്റെ ആദ്യ ഘഡുവായി 20 കോടി രൂപ മന്ത്രി എംഎം മണി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശമ്പള നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര നിര്‍ദേശങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തെ ചരക്ക് നീക്കം തടയരുതെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍,മലപ്പുറം, തൃശൂര്‍, കോഴിക്കോട്,എറാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ സംസ്ഥാനത്ത് കൊറോണ ഹോട്‌സ്‌പോട്ടുകളാണെന്നും റാപ്പിഡ് ടെസ്റ്റിന് കേന്ദ്ര സഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വീസ് പെന്‍ഷന്‍ വിതരണം ആദ്യ ദിനം കൃത്യമായി നടന്നുവെന്നും കര്‍ഷകരുടെ പെന്‍ഷന്‍ വിതരണത്തില്‍ തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 130 ട്രക്കുക്കള്‍ ഇന്ന് സംസ്ഥാനത്തേക്ക് അരിയുമായി വന്നു. 13.6 ലക്ഷം പേര്‍ ഇന്ന് റേഷന്‍ വാങ്ങിയതായും റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണാ ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തുമെന്നും. ലോഡ്ജ്, ഗസ്റ്റ് ഹൗസ്, ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അടിയന്തിര സാഹചര്യം വന്നാല്‍ ഉപയോഗിക്കാന്‍ ഒരു ലക്ഷം ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാനുള്ള തടയാനുള്ള ശ്രമത്തിനിടയില്‍ മറ്റ് രോഗങ്ങളെ കാണാതിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 1663 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 1325 കമ്യൂണിറ്റി കിച്ചണ്‍വഴി 248869 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 5 ന്‌ശേഷം വിദേശത്ത് നിന്നെത്തിയവര്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.മാനസിക വെല്ലുവിളി നേരിടുന്ന സ്ഥാപനങ്ങളില്‍ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിനായി വകുപ്പ് നടപടി സ്വീകരിക്കും.

മാലിന്യ നിര്‍മാര്‍ജനം പ്രധാനമാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്നും 1000 രൂപ നല്‍കും. പോസിറ്റീവ് കേസിലെ പ്രൈമറി കോണ്‍ടാക്ടിലെ 5 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങി എത്തിയ കൊല്ലം സ്വദേശികളായ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീടുകള്‍ അണുവിമുക്തമാക്കാന്‍ ചിലര്‍ ഇടപെടുന്നുണ്ട് കൊടിയും ബാനറും ഉപയോഗിച്ച് ലോറിയില്‍ എത്തിയാണ് പ്രവര്‍ത്തനം ഇത് ശരിയല്ല.

തിരുവനന്തപുരത്ത് നഴ്‌സുമാരെ പിരിച്ചുവിട്ടത് ഒരിക്കലും ന്യായികരിക്കാനാവില്ല വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നു. വ്യാജ മൊബൈല്‍ ആപ്പുകളും നിര്‍മിക്കുന്നു ഇത്തരം കാര്യങ്ങളില്‍ ജനങ്ങൾ ജാഗ്രതപാലിക്കണം ഇത് തടയാന്‍ പൊലീസിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തും. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗ ബാധയുണ്ടോ എന്ന് സംശയമുണ്ട്. 2 മാധ്യമ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ഗൗരവത്തോടെ കണ്ട് അവശ്യമായ നടപടി സ്വീകരിക്കണം. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഐഒസി 65 ലക്ഷം രൂപ നല്‍കും.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *