Breaking News
Home / HEALTH & FITNESS / ഉസ്താദ് തുപ്പിയ വെള്ളത്തിനും, ചാണകവെള്ളത്തിനും, കുർബാന നടത്തിയ വെള്ളത്തിനുമൊന്നും കോവിഡിനെ നിയന്ത്രിക്കാൻ പറ്റൂല്ലടെ: കിടിലൻ ഫിറോസിന്റെ വൈറൽ വീഡിയോ കാണാം

ഉസ്താദ് തുപ്പിയ വെള്ളത്തിനും, ചാണകവെള്ളത്തിനും, കുർബാന നടത്തിയ വെള്ളത്തിനുമൊന്നും കോവിഡിനെ നിയന്ത്രിക്കാൻ പറ്റൂല്ലടെ: കിടിലൻ ഫിറോസിന്റെ വൈറൽ വീഡിയോ കാണാം

ഉസ്താദ് തുപ്പിയ വെള്ളത്തിനും, ചാണകവെള്ളത്തിനും, കുർബാന നടത്തിയ വെള്ളത്തിനുമൊന്നും കോവിഡിനെ നിയന്ത്രിക്കാൻ പറ്റൂല്ലടെ: കിടിലൻ ഫിറോസിന്റെ വൈറൽ വീഡിയോ കാണാം

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്തു മുൻകരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച്‌ 22 ഞായറാഴ്ച അതായത് ഇന്ന് രാജ്യമൊട്ടാകെ ജനതാ കർഫ്യൂ ആചരിക്കണമെന്നു പറഞ്ഞതിന് പിന്തുണയുമായി കിടിലൻ ഫോറോസ് രംഗത്ത്. പ്രാധാനമന്ത്രിയുടെ ആഹ്വനം നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്നും അത് എല്ലാവരും കർശനമായും പാലിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം കാസർഗോഡ് എത്തിയ പ്രവാസി പൊതു സമൂഹത്തിന്റെ ഇടയിൽ ഇറങ്ങി നടന്നതും എം എൽ എ മാരെ കണ്ട സംഭവവുമെല്ലാം അദ്ദേഹം എടുത്തു പറയുകയും ലോകമാകമാനം കൊടുങ്കാറ്റായി കൊറോണ വൈറസ് പടരുമ്പോൾ അതിനെ മുഖവിലയ്ക്ക് പോലും എടുക്കാതെ ഇത്തരത്തിലുള്ള പ്രവർത്തികൾ കാണിക്കുന്നത് വളരെയധികം മ്ലേച്ഛമായ രീതിയാണെന്നും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സംഭവമാണെന്നും ഫിറോസ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

ലോകം മുഴുവൻ പടരുന്ന ഈ മഹാവ്യാധിയെ തടയാനുള്ള മരുന്ന് പോലും ഇന്നേവരെ വൈദ്യശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ലെന്നും അതിനെ ഒരു മത ശക്തിക്കും തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം പള്ളിയിൽ ഓതിയ വെള്ളം കൊണ്ടോ, ചാണക വെള്ളം കൊണ്ടോ, ഗംഗാ നദിയിലെ വെള്ളം കൊണ്ടോ, കുർബാന കൊണ്ടോ ഒന്നും തന്നെ ഈ മഹാവ്യാധിയെ തടയാനാകില്ലെന്നും അതിന് വേണ്ടത് നാം ശ്രദ്ധയോടെ യുക്തിയോടെ കാര്യങ്ങൾ മനസിലാക്കി സർക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിർദേശങ്ങൾ കര്ശനമായി പാലിച്ചു മുന്നോട്ടു പോകുക എന്നുള്ളതാണെന്നും കിടിലൻ ഫിറോസ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു. ലൈവിന്റെ പൂർണരൂപം കാണാം…

എത്രപറഞ്ഞാലും മനസ്സിലാക്കാത്ത ചിലർ !!മലയാളികളെ നാണംകെടുത്തുന്നവർ !! ഒന്നുരണ്ടു കൂട്ടരോട് ചിലത് പറഞ്ഞേ മതിയാകു … ഈ ഘട്ടത്തിൽ എന്തുകൊണ്ട് കോവിഡിനെ നാം പേടിക്കണം ?എന്തുകൊണ്ടാണ് ഇത്രമേൽ നിയന്ത്രണങ്ങൾ ഇതിനു പുറകിൽ ??ജാഗ്രതയോടെയിരിക്കാം, ഒരുമിച്ചു നിന്നു പോരാടാം, സാമൂഹിക അകലം നമ്മുക്കൊരുത്തർക്കും പാലിക്കാം

എത്രപറഞ്ഞാലും മനസ്സിലാക്കാത്ത ചിലർ !!മലയാളികളെ നാണംകെടുത്തുന്നവർ !!ഒന്നുരണ്ടു കൂട്ടരോട് ചിലത് പറഞ്ഞേ മതിയാകു …ഈ ഘട്ടത്തിൽ എന്തുകൊണ്ട് കോവിഡിനെ പേടിക്കണം ?എന്തുകൊണ്ടാണ് ഇത്രമേൽ നിയന്ത്രണങ്ങൾ ??ജാഗ്രതയോടെയിരിക്കാം ഒരുമിച്ചു നിന്നു പോരാടാം സാമൂഹിക അകലം പാലിക്കാം Kidilam Firoz

Gepostet von Kidilam Firoz am Samstag, 21. März 2020

അതിനിടെ ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം. ബിഹാറിലെ പാട്‌നയിലാണ് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇതുവരെ ആറായി.

മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരൻ ഇന്നലെ രാത്രിയാണ് മരിച്ചത്. മുംബൈയിലെ എച്ച്. എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലായിരുന്നു മരണം. രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. മഹാരാഷ്ട്രയിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമായിരുന്നു അത്. ഇന്ത്യയിൽ ഏറ്റവും അധികം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്.

കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്ത രാജ്യം ഇറ്റലിയിലാണ്.

About admin

Check Also

മൗനരാഗം സീരിയലില്‍ കല്യാണിയുടെ അമ്മയെ കണ്ടോ? നടി ആള്‍ പുലി തന്നെ

മൗനരാഗം സീരിയലില്‍ കല്യാണിയുടെ അമ്മയെ കണ്ടോ? നടി ആള്‍ പുലി തന്നെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച സീരിയലുകളിൽ വളരെ വേഗം …

Leave a Reply

Your email address will not be published. Required fields are marked *