Breaking News
Home / WORLD / CURRENT AFFIARS / തൃശ്ശൂരിൽ വിലക്ക് ലംഘിച്ചു കുർബാന നടത്തിയ പള്ളി വികാരി അറസ്റ്റിൽ

തൃശ്ശൂരിൽ വിലക്ക് ലംഘിച്ചു കുർബാന നടത്തിയ പള്ളി വികാരി അറസ്റ്റിൽ

 

വിലക്ക് ലംഘിച്ച് കുർബാന നടത്തിയ കൂടപ്പുഴ നിത്യസഹായ മാത പള്ളിയിലെ വികാരി ഫാ. പോളി പടയാട്ടി അറസ്റ്റിൽ

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ കർശന നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ കുര്‍ബാന നടത്തിയ വൈദികന്‍ ഇന്ന് അറസ്റ്റില്‍. ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരി ഫാ.പോളി പടയാട്ടിയെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 6.15 ഓടെ നുറിലേറെ വിശ്വാസികളുടെ സാന്നിധ്യത്തിലാണ് വൈദികന്‍ ദിവ്യബലി അര്‍പ്പിച്ചത്. ഇക്കാര്യമറിഞ്ഞ് പള്ളിയില്‍ എത്തിയ പോലീസ് വൈദികനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ ചാലക്കുടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും കേസ് രേഖപെടുത്തിട്ടുണ്ട്. ഇവരില്‍ ഏകദേശം അൻപതിൽ പരം പേരെ തിരിച്ചറിഞ്ഞു. ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ആദ്യഘട്ടത്തില്‍ ജാമ്യത്തില്‍ വിട്ടയക്കും. ഇനിയും നിയമലംഘനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇവരെ അറസ്റ്റു രേഖപ്പെടുത്തും.

കൊറോണയുമായി ബന്ധപ്പെട്ട് വിലക്ക് നിലനിൽക്കുന്നുണ്ട് എന്ന് വിശ്വാസികൾ പറഞ്ഞപ്പോൾ വിലക്കൊക്കെ അറിയാം എന്നും പ്രാർഥിച്ചാൽ രോഗശാന്തി ലഭിക്കും എന്നും ആയിരുന്നു വൈദീകന്റെ മറുപടി. മാത്രമല്ല പലരും വീടുകളിൽ നിന്നും സ്ത്രീകൾ ഭർത്താക്കന്മാരുടെ വിലക്ക് പോലും മറികടന്ന് പള്ളിയിലേക്ക് പ്രവഹിക്കാൻ തുടങ്ങിയതോടെയാണ്‌ സംഭവം നാട്ടിൽ പാട്ടായത്. ഉടൻ നാട്ടുകാർ പള്ളിയിലെ വിവരങ്ങൾ പോലീസിൽ അറിയിക്കുകയായിരുന്നു.

തലശേരി രൂപതയിൽ വൈദീകർ മാത്രം നിന്ന് കുർബാന അർപ്പിക്കാനും പൊതു ജനങ്ങൾക്കായുള്ള കുർബാന ഉണ്ടാവില്ല എന്നും അറിയിപ്പ് ഇറക്കിയിരുന്നു. എന്നാൽ തലശേരി രൂപതയുടെ തന്നെ ഭാഗമായ കാസർഗോഡ് ജില്ലാ കലക്ടർ ഇറക്കിയ നിരോധനാഞ്ജ ഉത്തരവിൽ പള്ളി പൂട്ടിയിടാനും വൈദീകനും കുർബാന അർപ്പിക്കരുത് എന്നുമാണ്‌ നിർദ്ദേശം. വൈദീകർ കുർബാന അർപ്പിക്കാൻ പള്ളി തുറന്നാൽ അവിടെ വിശ്വാസികൾ വിലക്ക് ലംഘിച്ച് എത്താൻ സാധ്യതയുണ്ട് എന്നതിലാണ്

ജനപങ്കാളിത്തത്തോടെയുള്ള കുര്‍ബാന ഒഴിവാക്കണമെന്ന് സര്‍ക്കാരും കെ.സി.ബി.സിയും ആവര്‍ത്തിച്ച്‌ നിര്‍ദേശം നല്‍കിയിട്ടും പല പള്ളികളിലും ഇത് ലംഘിക്കുന്നതായി അറിവ് ലഭിച്ചിരുന്നു . കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ തന്നെ ഒല്ലുര്‍ പള്ളി വികാരിക്കെതിരെയും കേസെടുത്തിരുന്നൂ. തലയോലപറബ് , രാജപുരം പള്ളികളിലെ വൈദികര്‍ക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

 

അതേസമയം ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് മരണം ഇന്ന്റി പ്പോർട്ട് ചെയ്തത്. 57 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി.

ഇറ്റലിയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണ് ഇന്ന് നടന്നത്.

ഇന്നലെ മാത്രം ഇന്ത്യയിൽ മൂന്ന് കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്റെ മരണമാണ് ഇന്നലെ ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ബിഹാറിലെ പാട്നയിൽ മരണം സ്ഥിരീകരിച്ചു. തുടർന്ന് ഗുജറാത്തിലെ സൂറത്തിലും മരണം സ്ഥിരീകരിച്ചു.

കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനയ്യായിരത്തോളം അടുത്തു. ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്ത രാജ്യം ഇറ്റലിയിലാണ്.

 

About admin

Check Also

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണ​തോ​ടെ ല​ഹ​രി​ക്കാ​യി പെ​യി​ന്‍റും വാ​ര്‍​ണി​ഷും …

Leave a Reply

Your email address will not be published. Required fields are marked *