Breaking News
Home / ENTERTAINMENT NEWS / CINEMA / ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം- സന്തോഷ്‌ പണ്ഡിറ്റ്‌

ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം- സന്തോഷ്‌ പണ്ഡിറ്റ്‌

ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം- സന്തോഷ്‌ പണ്ഡിറ്റ്‌

കൊറോണ വൈറസ് രാജ്യമൊട്ടാകെ ഭീതിയുടെ സംഹാര താണ്ഡവമാടുമ്പോൾ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണമെന്നു സിനിമ താരം സന്തോഷ് പണ്ഡിറ്റ്. കേരളത്തിനു പുറത്ത് നഴ്സുമാർ മരിക്കുകയും ചിലർക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം. ഈ മഹാമാരിയുടെ കാലത്ത് സ്വന്തം ആരോഗ്യം അപകടത്തിലാക്കിയാണ് അവർ ജോലി ചെയ്യുന്നത്. (കേരളത്തിന് പുറത്ത് ചില നഴ്സുമാ൪ മരിച്ചു, ചില൪ കൊറോണാ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലും ആണ്.)

ഡൽഹി ആയാലും, മുംബൈ ആയാലും,ബംഗളൂരു ആയാലും,കേരളമായാലും,ലണ്ടനോ ന്യൂ യോർക്കോ ജെർമനിയോ ഇറ്റലിയോ ആയാലും കേരളത്തിന്ടെ സ്വന്തം മാലാഖമാ൪ സജീവമായ് രംഗത്തുണ്ടേ..
നമ്മുക്കത് അഭിമാനിക്കാവുന്ന കാര്യമാണ്.

ആരോഗ്യ പ്രവർത്തകരെ മനുഷ്യരായി കണ്ടു അവർക്കും PPE, N95 മാസ്ക് എന്നിവ നി൪ബന്ധമായും നല്കണം. ഇതില്ലെങ്ങിൽ കൊറോണ ഐസൊലേഷൻ, icu വാർഡുകളിൽ ജോലി ചെയ്യില്ല എന്ന ഉറച്ച തീരുമാനം എടുക്കുക. നിങ്ങളുടെ ജീവിതം വെറുതെ റിസ്കില് ആക്കരുത്. കാരണം ആരോഗ്യ പ്രവർത്തകർക്കു കൊറോണ വന്നാൽ പിന്നെ സാമൂഹിക വ്യാപനം ഉണ്ടാകാം..

Work with proper protocol and safety precuations.

ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കേരളം വിട്ട് അന്യ രാജ്യങ്ങളിലും, മറ്റു സംസ്ഥാനങ്ങളിലും പോയ നഴ്സിങ് സഹോദരിമാർക്ക് കേരളത്തിൻ്റെ എല്ലാം സപ്പോർട്ടും കൊടുക്കുക.

ദിനം പ്രതി രാജ്യത്ത് ആരോഗൃമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് രോഗം പിടിപെടുന്നുണ്ട്. അവർക്ക് ഇപ്പോൾ ആവശ്യം സുരക്ഷ കിറ്റുകൾ, വേണ്ടത്ര മാസ്കുകൾ, ആവശ്യത്തിന് വെന്റിലേറ്ററുകൾ എന്നിവയാണ് .

(വാല് കഷ്ണം…നമ്മുടെ നാട്ടിൽ അതിഥി തൊഴിലാളികൾക്ക് കൊടുക്കുന്ന പകുതി പരിഗണന കേരളം, മഹാരാഷ്ട്ര അടക്കം ലോകം മുഴുവ൯ നേഴ്സ്മാർ, ഡോക്ട൪മാ൪ അടക്കം മുഴുവ൯ ആരോഗ്യ രംഗത്ത് പ്രവ൪ത്തിക്കുന്നവ൪ക്കും എല്ലാ സ൪ക്കാരും കൊടുക്കുക.)

അതേസമയം, ഇന്ന് സംസ്ഥാനത്ത് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും. കൊല്ലം പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍ഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്തും മലപ്പുറത്തും ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിലുള്ളത് ഒരുലക്ഷത്തി അന്‍പത്തി രണ്ടായിരത്തി എണ്ണൂറ്റി നാലുപേരാണ്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി ഒന്‍പത് പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *