Breaking News
Home / COVID19 / ഇന്ന് സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു


ഇന്ന് സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാല് പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ് എന്ന് റിപ്പോർട്ടുകൾ.

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ ഡൽഹി നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാല് പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

207 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

തമിഴ് ജനത നമുക്ക് സഹോദരങ്ങളാണെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്ക് സ്നേഹമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി എത്തിയിരുന്നു. കേരളം തമിഴ് ജനതയെ സാഹോദര്യത്തോടെ പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു. സുഖത്തിലും ദുഖത്തിലും കേരളത്തോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്നേഹത്തോടെ അറിയിക്കുന്നുവെന്നും പളനിസാമി വ്യക്തമാക്കി.

 

കേരളം തമിഴ് ജനതയെ സഹോദരങ്ങളായി പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു. സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്നേഹത്തോടെ അറിയിക്കുന്നു. ഈ സൗഹൃദവും സാഹോദര്യവും എന്നെന്നും വളരട്ടെ. എന്നാണ് പളനിസാമിയുടെ ട്വീറ്റ് ചെയ്തത്.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *