Breaking News
Home / COVID19 / ഞാൻ വീട് എത്താറാകുമ്പോൾ ഫോൺ ചെയ്യും, കുഞ്ഞിനെ മാറ്റും, ഞാൻ പിൻവാതിലിലൂടെ വീടിനകത്തു അകത്ത് കയറും; കോവിഡ് ഡ്യൂട്ടിക്കാരി പറയുന്നു

ഞാൻ വീട് എത്താറാകുമ്പോൾ ഫോൺ ചെയ്യും, കുഞ്ഞിനെ മാറ്റും, ഞാൻ പിൻവാതിലിലൂടെ വീടിനകത്തു അകത്ത് കയറും; കോവിഡ് ഡ്യൂട്ടിക്കാരി പറയുന്നു

ഞാൻ വീട് എത്താറാകുമ്പോൾ ഫോൺ ചെയ്യും, കുഞ്ഞിനെ മാറ്റും, ഞാൻ പിൻവാതിലിലൂടെ വീടിനകത്തു അകത്ത് കയറും; കോവിഡ് ഡ്യൂട്ടിക്കാരി പറയുന്നു

ഇത്രയൊക്കെ പറഞ്ഞിട്ടും ആളുകൾ സഹകരിക്കാത്തതിൽ വലിയ വിഷമമുണ്ടെന്നും സിന്റി

തൃശൂർ: കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ കയ്യും മെയ്യും മറന്ന് പോരാടുകയാണ് കേരളക്കര. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുതൽ ഏറ്റവും താഴെതട്ടിലുള്ള ജനങ്ങൾ വരെ ആ പോരാട്ടത്തിൽ അണി ചേർന്നവരുടെ പട്ടികയിൽ വരും. അതിൽ കേരള പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തു തന്നെ പറയണം. മതിപ്പുളവാക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ പൊലീസ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞു.

കഴിഞ്ഞ ആഴ്ച നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പിലാക്കാൻ സംസ്ഥാനവും കടുത്ത നിയന്ത്രണങ്ങൾ നടപ്പിൽ വര്ത്തിട്ടുണ്ട്. അത്തരം നിയന്ത്രണങ്ങളെല്ലാം കൃത്യമായി നടപ്പിൽ വരുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കേരള പൊലീസിൽ നിക്ഷിപ്‌തമായിരിക്കുന്നത്. കോവിഡ് കാലത്തെ ഡ്യൂട്ടിയെ കുറിച്ചും നേരിടേണ്ടിവരുന്ന പ്രതിസന്ധി ഘട്ടത്തെ കുറിച്ചും, തൃശൂർ ജില്ലയിലെ നെടുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ ഉദ്യോഗസ്ഥയായ സിന്റി ജിയോ തുറന്നു പറയുകയാണ്.

സിന്റി, രണ്ട് വയസ്സുള്ള കുട്ടിയുടെ അമ്മയാണ്. ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഡ്യൂട്ടി ചെയ്യുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ 12 മണിക്കൂർ സമയമാണ് സാധാരണ ഡ്യൂട്ടി. നിരവധി പേരുമായി സമ്പർക്കം പുലർത്തേണ്ടി വരുന്നുണ്ട്. മാസ്‌ക് ധരിച്ചാണ് റോഡിൽ നിൽക്കുന്നതും ആളുകളോട് ഇടപെടുന്നതും എല്ലാം. തൃശൂർ നഗരത്തിലെ കൂടുതൽ തിരക്കുള്ള സ്ഥലങ്ങളിൽ ഒന്നായ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു മുന്നിലാണ് സിന്റിയുടെ ഡ്യൂട്ടി. കോവിഡുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കണ്ട് വീട്ടിലുള്ളവർക്ക് ഏറെ ടെൻഷനുണ്ട്. ഇത്രയേറെ ആളുകളുമായി സമ്പർക്കം പുലർത്തിയ ശേഷം വീട്ടിലെത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് ഒത്തിരി ആശങ്കയുണ്ട്. പക്ഷേ, ചെയ്യുന്ന ഡ്യൂട്ടിയിൽ നിന്ന് ഭർത്താവോ വീട്ടുകാരോ തന്നെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും വലിയ പിന്തുണ നൽകുന്നുണ്ടെന്നും സിന്റി പറയുന്നു.

എന്റെ ഇളയകുഞ്ഞിന് രണ്ട് വയസ്സാണ്. വീട്ടിൽ പ്രായമായവർ മൂന്ന് പേരുണ്ട്. ശരീരിക അവശതകളുള്ളവരാണ് അവർ . പ്രായമായവരിൽ പെട്ടന്ന് വൈറസ് ബാധിക്കാൻ സാധ്യതയുള്ളതായി വാർത്തകളിൽ ഇപ്പോഴും കാണുന്നുണ്ട്. അതുകൊണ്ട് നല്ല ടെൻഷൻ തോന്നാറുണ്ടെന്ന് സിന്റി പറയുന്നു. രാത്രി എട്ടുമണിക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുന്നതിനു മുൻപ് താൻ ഫോണിൽ വീട്ടുകാരെ വിളിക്കുമെന്ന് സിന്റി പറയുന്നു.

അപ്പോൾ തന്നെ വീട്ടിലുള്ളവർ കുഞ്ഞിനെ വീടിന്റെ മുൻഭാഗത്തേക്ക് കൊണ്ടുപോകും. ഞാൻ വീടിന്റെ പിന്നിലൂടെ അകത്തേക്ക് കയറും. സ്‌കൂട്ടറിലാണ് പോകുന്നതും വരുന്നതും ഞാൻ . സ്‌കൂട്ടറടക്കം വീടിന്റെ പിന്നിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുക. വീട്ടിലെത്തിയാൽ ഉടനെ കുളിക്കും. ഡ്യൂട്ടിക്ക് ധരിച്ച വസ്ത്രങ്ങളെല്ലാം അലക്കാനായി മുക്കിവയ്‌ക്കും. ആ സമയത്തൊന്നും വീട്ടിലെ ആരുമായും ഇടപെടാറില്ല. കുളി കഴിഞ്ഞ ശേഷമാണ് പിന്നീട് വീട്ടുകാരുമായി സംസാരിക്കുന്നതും കുഞ്ഞിനെ എടുക്കുന്നതും. ഒരുപാട് ശ്രദ്ധിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും സിന്റി പറയുന്നു. ഹൈദരബാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് നാട്ടിലുള്ളതിനാൽ അതൊരു വലിയ ആശ്വാസമാണെന്നും സിന്റി പറയുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ടി ചെയ്തിട്ടും ആളുകളുടെ മനോഭാവം ഏറെ വേദനിപ്പിക്കുന്നതാണെന്നും സിന്റി പറയുന്നു. ഇത്രയേറെ ഗുരുതരമായ സ്ഥിതിവിശേഷമായിരുന്നിട്ടും പലർക്കും അത് മനസിലാക്കാൻ കഴിയുന്നില്ല. തമാശ മട്ടിലാണ് ഇതിനെയൊക്കെ പലരും കണ്ടുവരുന്നത്. യുവാക്കളാണ് കൂടുതലും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ നിരവധിപേർ പുറത്തിറങ്ങുന്നുണ്ട്. തൊടു ന്യായങ്ങളാണ് പലരും പറയുന്നത്. വീട്ടിലിരുന്ന് ബോറടിക്കുമ്പോൾ സൈക്കിളും ബൈക്കുമെടുത്ത് കറങ്ങി നടക്കുന്നവരാണ് പലരും. എത്ര പറഞ്ഞിട്ടും അവർ കാര്യം മനസിലാക്കുന്നില്ല. ‘സത്യവാങ്‌മൂലം ഉണ്ടല്ലോ, ഞങ്ങൾക്ക് പോയാൽ എന്താ’ എന്നാണ് പലരും ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം കീമോ ചെയ്യാനായി എലൈറ്റ് ആശുപത്രിയിലേക്ക് ഒരു കുടുംബം വന്നു. ഒരു കാറിൽ മൂന്ന് പേരുണ്ടായിരുന്നു. കീമോ ചെയ്യേണ്ട ആൾക്ക് ഒപ്പം ഒരാൾ പോരെ എന്നു അവരോട് ചോദിച്ചു. എന്നാൽ, അവർ പൊലീസിനോട് തട്ടിക്കയറുകയാണ് ചെയ്‌തത്. നല്ല ചൂടാണ് പുറത്ത്. കുടിക്കാനുള്ള വെള്ളം പോലും ആരും ഞങ്ങൾക്ക് തരുന്നില്ല. വെള്ളം തരാത്തതിലൊന്നും വിഷമമില്ല. വെള്ളമൊന്നും തരണ്ട. പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ മതിയായിരുന്നു. സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ എല്ലാം മറന്നാണ് നിരവധി പൊലീസ് ഉദ്യോഗസ്ഥർ പണിയെടുക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ മനസിലാക്കി ജനങ്ങൾ സഹകരിച്ചാൽ മതി. അതുതന്നെ വലിയ ആശ്വാസമാകുമെന്നും സിന്റി പറയുന്നു.

അതേസമയം ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറക്കി എക്‌സൈസ് വകുപ്പ്. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് ചുമതല നൽകുകയും ചെയ്തു. കുറിപ്പടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും എക്‌സൈസ് അതിനു പെര്‍മിറ്റ് അനുവദിക്കുക. ബെവ്‌കോ ഒരു അപേക്ഷകന് ഒരാഴ്ച നല്‍കുക മൂന്ന് ലിറ്റര്‍ മദ്യം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റോക്കിനനുസരിച്ചായിരിക്കും ഏത് മദ്യമാണ് നല്‍കുകയെന്ന് തീരുമാനിക്കുക.

ഇപ്രകാരം മദ്യത്തിന് അപേക്ഷിക്കുന്നവര്‍ക്ക് എക്‌സൈസ് വകുപ്പ് ആദ്യം പെര്‍മിറ്റ് നല്‍കും. ഈ പെര്‍മിറ്റ് ബെവ്‌കോയ്ക്ക് നല്‍കിയ ശേഷമായിരിക്കും അപേക്ഷകന് മദ്യം ലഭിക്കുക. അപേക്ഷകന്റെ നമ്പറില്‍ ബെവ്‌കോ അധികൃതര്‍ വിളിച്ചുവിവരങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും മദ്യം വീട്ടിലെത്തിക്കുക. എത്ര അളവ് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം നല്‍കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ഒരുദിവസം 420 മില്ലിലിറ്റര്‍ മദ്യമായിരിക്കും ലഭിക്കുക.

മദ്യത്തിന്റെ വിലനിലവാരത്തില്‍ തീരുമാനമായിട്ടില്ല. എട്ടാം ദിവസം മുതല്‍ മദ്യം വേണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കേണ്ടി വരും. ലോക്ക് ഡൗണ്‍ കാലയളവില്‍ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാകുക. കര്‍ശനമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഈ നടപടികള്‍ ഉണ്ടാവുക.

ഇപ്പോൾ സംസ്ഥാനത്ത് കടുത്ത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മൂന്ന് ലിറ്റർ വരെ മദ്യം നൽകാൻ ആലോചന. എക്സൈസ് കമ്മിഷണർ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ശുപാർശ നൽകി. ഇതിൽ സർക്കാർ തീരുമാനം ഉടൻ

അതിനായി ഡോക്ടറുടെ കുറിപ്പടിയിൽ ഒരാഴ്ചത്തേക്കാണ് മദ്യം നൽകുക എന്ന് വ്യക്തമാക്കി. ബെവ്കോയുടെ ഡിപ്പോയിൽ നിന്നും മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. എക്സൈസ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാവും മദ്യം നൽകുക. അതേസമയം സംസ്ഥാനത്ത് മദ്യം വേണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി എക്സൈസ് വകുപ്പിനെ സമീപിച്ചത്. കോട്ടയത്ത് ഡോക്ടറുടെ കുറിപ്പടിയുമായി നാല് പേർ എക്സൈസ് ഓഫീസിലെത്തി. എറണാകുളം ജില്ലയിൽ എട്ട് അപേക്ഷകൾ എത്തി അതിൽ അഞ്ചെണ്ണം എസ്‌സിസ് നിരസിച്ചു.

ആളുകൾ സ്വകാര്യ ഡോക്ടർമാരുടെയും വിരമിച്ച സർക്കാർ ഡോക്ടർമാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകർ എത്തിയത്. എറണാകുളത്തെ മൂന്ന് അപേക്ഷകളിൽ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം വന്ന ശേഷം തീരുമാനം എടുക്കും. തിരുവനന്തപുരത്ത് മൂന്ന് പേര് അപേക്ഷകൾ നൽകി. മദ്യം വാങ്ങാൻ കുറിപ്പടിയുമായി മൂന്ന് പേര് നെയ്യാറ്റിൻകര സർക്കിൾ ഓഫീസിനെയാണ് സമീപിച്ചത്. നടപടി ക്രമങ്ങളിലേക്ക് കടന്നിട്ടില്ല എന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.

പാലക്കാട് ജില്ലയിൽ രണ്ടു പേർ എക്സൈസിന് അപേക്ഷ നൽകി. കൊല്ലങ്കോട് റേഞ്ചിന് കീഴിലാണ് അപേക്ഷകൾ ലഭിച്ചത്. നടപടിക്രമം പൂർത്തിയായില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

ഇപ്രകാരം മദ്യം വാങ്ങാൻ ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പിൽ ഡോക്ടറുടെ സീൽ നിർബന്ധമായും വേണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സീൽ പതിക്കാതെ കുറിപ്പിടി കൊണ്ടുവന്ന വരെ എക്സൈസ് മടക്കി അയച്ചു. ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാധ്യതയുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറഞ്ഞു.

 

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *