Breaking News
Home / WORLD / CURRENT AFFIARS / ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയുമുണ്ട്… എടുത്തുകൊള്ളുക; കൊറോണ കാലത്ത് വിശക്കുന്ന വയറുകള്‍ക്ക് കാരുണ്യമായി കാടുകുറ്റി ഇടവക

ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയുമുണ്ട്… എടുത്തുകൊള്ളുക; കൊറോണ കാലത്ത് വിശക്കുന്ന വയറുകള്‍ക്ക് കാരുണ്യമായി കാടുകുറ്റി ഇടവക

ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയുമുണ്ട്… എടുത്തുകൊള്ളുക; കൊറോണ കാലത്ത് വിശക്കുന്ന വയറുകള്‍ക്ക് കാരുണ്യമായി കാടുകുറ്റി ഇടവക

കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളി ഇടവക സമൂഹമാണ് ഈ സഹായം നല്‍കുന്നത്.
കോട്ടയം: കൊറോണ വൈറസ് രോഗബാധ (കൊവിഡ് 19)യുടെ ആശങ്കക്കും, വൈറസ് വ്യാപനത്തിനെതിരെയുള്ള കർശന നിലപാടിനും ഇടയിൽ ജോലിയും കൂലിയും നഷ്ടപ്പെട്ടവർ നിരവധിയാണ്. ഈ കുടുംബങ്ങള്‍ പട്ടിണിയിലാകാതിരിക്കാന്‍ ഒരു നാടിന്റെ കാരുണ്യം. കാടുകുറ്റി ഇടവക കൂട്ടായ്മയാണ് കൊറോണയ്‌ക്കൊപ്പം വിശപ്പിനെയും പ്രതിരോധിക്കാന്‍ ഒരു ചെറിയ കൈത്താങ്ങുമായി മുന്നോട്ടു വന്നത്. ആവശ്യക്കാര്‍ക്ക് അരിയും കടലും പഞ്ചസാരയും നല്‍കുകയാണ് ഈ ഇടവക സമൂഹം.

കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളി ഇടവക സമൂഹമാണ് ഈ സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പള്ളിയോട് ചേര്‍ന്നുള്ള അച്ചന്റെ പള്ളിമേടയിലുള്ള ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയുമുണ്ട് വച്ചിട്ടുണ്ട്. അരി മൂന്ന് പാത്രവും കടല രണ്ട് ഗ്ലാസും പഞ്ചസാര ഒരു കപ്പും എടുക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് ഇപ്പോൾ.

‘ആരുടെയെങ്കിലും വീട്ടില്‍ അരിയില്ലാത്തതിന്റെ പേരില്‍ ഒട്ടിയ വയറുമായി ആരും ഇരിക്കരുത് എന്നു കരുതിയാണ് ഇങ്ങനെയൊരു പ്രവർത്തിയുമായി മുന്നോട്ടു വന്നത് എന്ന് ഇടവക വികാരി ഫാ.വര്‍ഗീസ് (ബൈജു) കണ്ണമ്പിള്ളി പറയുന്നു. പലര്‍ക്കും അഭിമാനബോധം കാരണം തങ്ങളുടെ വിഷമാവസ്ഥ പങ്കുവെക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാകും. അത്തരത്തില്‍ ആരും ബുദ്ധിമുട്ടരുത് എന്ന് കരുതി മാത്രമാണ് ആവശ്യമുള്ളവര്‍ക്ക് എടുക്കാന്‍ സൗകര്യം ഒരുക്കിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഇവിടെ നാല് ചാക്ക് അരി തീര്‍ന്നു. രണ്ടു ചാക്ക് അരികൂടിയുണ്ട് ഇനി . കടലയും പഞ്ചസാരയും സംഭരിച്ചു വച്ചിരുന്നത് മുഴുവന്‍ ഇപ്പോൾ തീർന്നിരിക്കുന്നു. കുട്ടികള്‍ക്ക് അല്പം പഞ്ചസാരയിട്ട് കൊടുക്കാന്‍ പോലും കഴിയാത്ത ഭവനങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ടാണ് ഇവയെല്ലാം ഇവിടെ ഒരുക്കിയത്.

ഇനി വീടുകളില്‍ കരുതലില്‍ കഴിയേണ്ട ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് പുറത്തുപോയി വാങ്ങാന്‍ കഴിയില്ല എന്നൊരു കാര്യവും നിലനിൽക്കുന്നുണ്ട് . അത്തരമൊരു അവസ്ഥയില്‍ കുറച്ചുനാള്‍ സംഭരിച്ചുവയ്ക്കട്ടെ എന്നും കരുതിയാണിത്. ഈ സാഹചര്യത്തില്‍ എല്ലാ വീടുകളിലും പോയി അന്വേഷിക്കാനും നമ്മുക്ക് സാധ്യമല്ല. ഇത് ആരും നിര്‍ബന്ധിച്ചു കൊടുത്തതല്ല, അന്വേഷിച്ചുപോയതുമല്ല, ആളുകള്‍ കേട്ടറിഞ്ഞ് വന്ന് എടുത്തുകൊണ്ടുപോകും. ഇപ്പോള്‍ ഒരുപാട് പേര്‍ക്ക് നാട്ടില്‍ ജോലിയില്ലാത്ത അവസ്ഥയിലാണ്. ഇത് എല്ലാവര്‍ക്കും മാതൃകയാവട്ടെ എന്നു കരുതി ചെയ്തതാണെന്നും വൈദികന്‍ പറയുന്നു. ഇനിയും ഒരുപാട് ആളുകൾ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് വരണം. നമ്മുടെ നാട്ടുകാർക്ക് ഒരു കൈത്താങ്ങായി.

ഇ പ്രവർത്തനം കേട്ടറിഞ്ഞ് ചിലരൊക്കെ സംഭാവനയായി പണം നല്‍കിയിട്ടുണ്ടെന്നും ഫാ. വര്‍ഗീസ് പറഞ്ഞു. പ്രളയം ആദ്യമെത്തിയ നാടാണിത്. കുറച്ചു വീടുകള്‍ പോയി. 12 വീടുകളോളം പണിതു കൊടുത്തു. രണ്ട് വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. കവളപ്പാറയിലും വീടു പണിത് നല്‍കിയെന്നും വൈദികന്‍ പറഞ്ഞു. വൃക്കദാനം നല്‍കി മാതൃകയായ വൈദികന്‍ കൂടിയാണ് വികാരി ഫാ.വര്‍ഗീസ് കണ്ണമ്പിള്ളി.

About admin

Check Also

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ ഏവർക്കും സുപരിചിതനായ ആളാണ് …

Leave a Reply

Your email address will not be published. Required fields are marked *