Breaking News
Home / WORLD / CURRENT AFFIARS / ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങളുമായി ബച്ചനും കുടുംബവും

ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങളുമായി ബച്ചനും കുടുംബവും

 

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു അമിതാഭ് ബച്ചനും കുടുംബവും മണി കിലുക്കിയും കൈകൾ കൊട്ടിയുമാണ് ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചത്

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് പൂർണ പിന്തുണ നൽകിയിരിക്കുകയാണ് സിനിമാ രംഗത്ത് നിന്നും താരങ്ങൾ. മിക്ക താരങ്ങളും തങ്ങളുടെ ആരാധകരോടും വീട്ടിൽ തന്നെ കഴിയാൻ അഭ്യർത്ഥിച്ചു സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും എത്തുന്നു. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാനും താരങ്ങൾ ഇന്നലെ മറന്നില്ല.

 

 

View this post on Instagram

 

✨🙏✨GOD BLESS ✨🙏✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

വൈകീട്ട് 5 മണിക്ക് കൈകൾ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങൾ തമ്മിൽ കൊട്ടിയുമാണ് സിനിമാ താരങ്ങൾ ആരോഗ്യപ്രവർത്തകർക്കുളള നന്ദി പ്രകടമാക്കിയത്. ബോളിവുഡ് താരങ്ങളായ പലരും ഈ ഉദ്യമത്തിൽ പങ്കാളികളായി. അമിതാഭ് ബച്ചനും കുടുംബവും മണി കിലുക്കിയും കൈകൾ കൊട്ടിയുമാണ് ആരോഗ്യപ്രവർത്തകരെ തങ്ങളുടെ അഭിനന്ദനം അറിയിച്ചത്.

മറ്റു ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, ജാൻവി കപൂർ, സോനം കപൂർ, സുസ്മിത സെൻ തുടങ്ങി നിരവധി താരങ്ങളും ആരോഗ്യപ്രവർത്തകർക്ക് തങ്ങളുടെ നന്ദി അറിയിച്ചു.

 

View this post on Instagram

 

🙏 gratitude 📸 @ase_msb

A post shared by Sonam K Ahuja (@sonamkapoor) on

കോവിഡിനെ നേരിടാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ അടക്കമുളളവരെ അഭിനന്ദിക്കാൻ ഇന്നലെ 5 മണിക്ക് എല്ലാവർക്കും ചേർന്ന് കയ്യടിക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ ആഹ്വാനം ചെയ്തത്. അഞ്ചു മിനിറ്റു നേരം കൈയ്യടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കിയോ നന്ദിപ്രകടിപ്പിക്കണമെന്നായിരുന്നു മോദി അന്നേരം ആവശ്യപ്പെട്ടത്.

അതെ സമയം കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. അടിയന്തര സേവനമൊഴികെയുള്ള എല്ലാ പൂർണമായും നിറുത്തണം. ഇപ്പോഴുള്ള രോഗികളുടെ എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരട്ടിച്ചാല്‍ സാമൂഹിക വ്യാപനം എന്ന് കണക്കാക്കേണ്ടി വരുമെന്ന് സൂചന നൽകി.

വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ആശുപത്രികളെ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐഎംഎ ഭാരവാഹികള്‍ തിരുവനന്തപുരത്ത് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തത്. കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. ജില്ലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും.

 

View this post on Instagram

 

Thank you to our Heroes 👏🏾 👏🏾 👏🏾 🇮🇳 🇮🇳 🇮🇳 @deepikapadukone

A post shared by Ranveer Singh (@ranveersingh) on

സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കർശന നിര്‍ദേശം. എന്നാല്‍ കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇറ്റലിയില്‍ നിന്നും ഗള്‍ഫില്‍ നിന്ന് എത്തിയവരിലുമാണ് നിലവില്‍ രോഗ ബാധ കാണുന്നത്. അതിനാല്‍ വലിയ ആശങ്കയുടെ ആവശ്യമില്ലെന്നും ഉന്നതതലയോഗം നിരീക്ഷിച്ചു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കും. അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി. കാസര്‍ഗോഡ് ജില്ലയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും. സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടാല്‍ വ്യാജമദ്യം സംസ്ഥാനത്തേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു.

കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. ജില്ലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും.

 

View this post on Instagram

 

Looks like #PriyankaChopra too was part of the initiative to appreciate the #Corona warriors in India yesterday.

A post shared by Filmfare (@filmfare) on

സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കർശന നിര്‍ദേശം. എന്നാല്‍ കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ തീരുമാനം. ഇറ്റലിയില്‍ നിന്നും ഗള്‍ഫില്‍ നിന്ന് എത്തിയവരിലുമാണ് നിലവില്‍ രോഗ ബാധ കാണുന്നത്. അതിനാല്‍ വലിയ ആശങ്കയുടെ ആവശ്യമില്ലെന്നും ഉന്നതതലയോഗം നിരീക്ഷിച്ചു.

About admin

Check Also

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി മദ്യം കിട്ടാതെ തൃശൂരില്‍ വീണ്ടും ആത്മഹത്യ; കരുപടന്ന യുവാവ് …

Leave a Reply

Your email address will not be published. Required fields are marked *