Breaking News
Home / COVID19 / വെളിയിൽ പോയി തുമ്മി കൊറോണ പരത്തൂ; ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

വെളിയിൽ പോയി തുമ്മി കൊറോണ പരത്തൂ; ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

വെളിയിൽ പോയി തുമ്മി കൊറോണ പരത്തൂ; ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

ലോകമെങ്ങും കൊറോണ വൈറസ് വ്യാപന ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കൊറോണ വൈറസ് ബാധ പരത്താൻ ആഹ്വാനം നൽകി ഫേസ്ബുക്കിൽ കുറിപ്പിട്ട യുവാവ് അറസ്റ്റിൽ. ഇൻഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദാണ് അറസ്റ്റിലായത്.

നിങ്ങൾ വെളിയിൽ പോയി തുമ്മി 700 പേർക്കെങ്കിലും രോഗം വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് കുറിപ്പ്. നമ്മൾക്ക് കൈകൾ കോർക്കാം. പുറത്തു പോയി തുമ്മാം. അങ്ങനെ വൈറസിനെ പരത്താമെന്നും മുഹമ്മദ് ഇദ്ദേഹം പറയുന്നു.

ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ബാംഗ്ലൂർ ജോയന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. യുവാവിനെ ജോലിയിൽ നിന്ന് ഇൻഫോസിസ് ഉടനെ തന്നെ പിരിച്ചുവിട്ടു. ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഇൻഫോസിസ് പിന്നീട് ട്വീറ്റ് ചെയ്തു.

അതേസമയം സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ എട്ട്, കാസർഗോഡ് ഏഴ്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒരോ കേസുകളുമാണ്ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

20 ൽ പതിനെട്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ് എന്നത് ശ്രദ്ധേയമാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്ന് കിട്ടിയത് എന്നാണ് അറിയാൻ സാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐസൊലേഷൻ ഐസിയുവിൽ ഇപ്പോൾ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചത്.

 

പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ് . കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഇപ്പോൾ ചികിത്സയിലുള്ളത്.

201 ലോക രാജ്യങ്ങളിൽ കൊവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നു എന്നത് ആശ്വാസം തരുന്ന കാര്യമാണ്.

 

കൊവിഡ് 19 വൈറസ് മുന്നൊരുക്കങ്ങള്‍ക്കായി ദേവസ്വത്തിന് കീഴിലുള്ള ലോഡ്ജുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ്ഇന്ന് അറിയിച്ചു. ഗുരുവായൂരില്‍, സൗകര്യമൊരുക്കാന്‍ തയാറാണെന്ന് ലോഡ്ജ് ഓണേഴ്സ് ഭാരവാഹികളും പറഞ്ഞു. രോഗബാധയുടെ സാമൂഹ്യ വ്യാപന ഘട്ടത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദേവസ്വം ബോര്‍ഡും ലോഡ്ജ് ഓണേഴ്സ് ഭാരവാഹികളും തങ്ങളുടെ സന്നദ്ധത അറിയിച്ചത്.

കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള ലോഡ്ജുകളിലെ 250 മുറികള്‍ മുഴുവനായും ഇതുമായി സര്‍ക്കാരിന് വിട്ടുനല്‍കും. നിലവില്‍ ചെറുതും വലുതുമായി 150ലധികം ലോഡ്ജുകള്‍ ഇപ്പോൾ ഗുരുവായൂരിലുണ്ട്. അതിനാല്‍ തന്നെ ആയിരത്തിലധികം ആളുകളെ താമസിപ്പിക്കുന്നതിന് ഇവിടം അനുയോജ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിലവില്‍ ലോഡ്ജുകള്‍ അഭിമുഖീകരിക്കുന്ന വെള്ളത്തിന്റെ ദൗര്‍ലഭ്യം, ഡ്രെയിനേജ് പ്രശ്നങ്ങള്‍ എന്നിവ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറഞ്ഞ ആളുകളുടെ സേവനം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സജീവമാകുകയാണ് വേണ്ടതെന്ന് കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കൂട്ടമായി ആളുകള്‍ വന്നാല്‍ അടിയന്തരമായി താമസിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു.

About admin

Check Also

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, …

Leave a Reply

Your email address will not be published. Required fields are marked *