Breaking News
Home / COVID19 / കോവിഡ്19; വരാനിരിക്കുന്നത് ഏറ്റവും ഗുരുതരമായ ഘട്ടമെന്ന് ആരോഗ്യ വിദഗ്ധന്‍

കോവിഡ്19; വരാനിരിക്കുന്നത് ഏറ്റവും ഗുരുതരമായ ഘട്ടമെന്ന് ആരോഗ്യ വിദഗ്ധന്‍

കോവിഡ്19; വരാനിരിക്കുന്നത് ഏറ്റവും ഗുരുതരമായ ഘട്ടമെന്ന് ആരോഗ്യ വിദഗ്ധന്‍

നമ്മുടെ രാജ്യം വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് കൊവിഡ് 19 ഹോസ്പിറ്റല്‍സ് ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ ഡോക്ടര്‍ ഗിര്‍ധര്‍ ഗ്യാനി. ഔദ്യോഗികമായി നമ്മള്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് പറയുന്നില്ലെങ്കിലും അതാണ് വാസ്തവം. ഇനി വരാനിരിക്കുന്ന അഞ്ച് മുതല്‍ പത്തു വരെയുള്ള ദിവസങ്ങള്‍ അതി നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗിര്‍ധര്‍ ഗ്യാനി ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഡ് മൂന്നാം ഘട്ടം എന്നത് വൈറസ് വ്യാപനത്തിന്റെ ഏറ്റവും ഗുരുതരമായ ഘട്ടമാണ്. സമൂഹ വ്യാപനം ശക്തമാകുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യം. രോഗത്തിന്റെ ഉറവിടമോ, ആര്‍ക്കൊക്കെ രോഗം പടര്‍ന്നെന്നോ കണ്ടെത്താനാവാതെ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും നിസഹായരാവുന്ന അവസ്ഥ. രാജ്യത്ത് നിലവില്‍ അത്തരമൊരു സാഹചര്യമാണെന്ന് എവിടെ നിന്നും സ്ഥിരീകരണമില്ലെങ്കിലും നാം അതിലേക്കാണ് നടന്നടുക്കുന്നതെന്ന് ഗിര്‍ധര്‍ ഗ്യാനി മുന്നറിയിപ്പ് നല്‍കുന്നു. വരാനിരിക്കുന്ന 10 ദിവസങ്ങളാണ് സമൂഹ വ്യാപനം തടയാനുള്ള ഏറ്റവും സുപ്രധാന ദിനങ്ങള്‍. ഇതുവരെ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ അത് കാണിച്ചു തുടങ്ങുന്ന ദിവസങ്ങള്‍. നാം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയേഴ്‌സ് പ്രൊവൈഡേഴ്‌സിന്റെ സ്ഥാപകന്‍ കൂടിയാണ് ഗിര്‍ധര്‍ ഗ്യാനി. കഴിഞ്ഞ മാര്‍ച്ച് 24ന് പ്രധാനമന്ത്രിയുമായി ആരോഗ്യ വിദഗ്ധര്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

അതേസമയം സംസ്ഥാനത്താകെ കൊറോണ വൈറസ് ബാധിച്ച് 256 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയതായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊല്ലത്ത് 27 വയസുള്ള ഗര്‍ഭിണിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 28 പേര്‍ സംസ്ഥാനത്താകെ രോഗ മുക്തരായി. രോഗം ബേധമായവരില്‍ നാല് വിദേശികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 165943 പേര്‍ നിരീക്ഷണത്തില്‍ ഇപ്പോൾ കഴിയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 32 കോടി രൂപ ലഭിച്ചെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ശമ്പളത്തിന്റെ ആദ്യ ഘഡുവായി 20 കോടി രൂപ മന്ത്രി എംഎം മണി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശമ്പള നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര നിര്‍ദേശങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തെ ചരക്ക് നീക്കം തടയരുതെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍,മലപ്പുറം, തൃശൂര്‍, കോഴിക്കോട്,എറാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ സംസ്ഥാനത്ത് കൊറോണ ഹോട്‌സ്‌പോട്ടുകളാണെന്നും റാപ്പിഡ് ടെസ്റ്റിന് കേന്ദ്ര സഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വീസ് പെന്‍ഷന്‍ വിതരണം ആദ്യ ദിനം കൃത്യമായി നടന്നുവെന്നും കര്‍ഷകരുടെ പെന്‍ഷന്‍ വിതരണത്തില്‍ തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 130 ട്രക്കുക്കള്‍ ഇന്ന് സംസ്ഥാനത്തേക്ക് അരിയുമായി വന്നു. 13.6 ലക്ഷം പേര്‍ ഇന്ന് റേഷന്‍ വാങ്ങിയതായും റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണാ ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തുമെന്നും. ലോഡ്ജ്, ഗസ്റ്റ് ഹൗസ്, ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അടിയന്തിര സാഹചര്യം വന്നാല്‍ ഉപയോഗിക്കാന്‍ ഒരു ലക്ഷം ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാനുള്ള തടയാനുള്ള ശ്രമത്തിനിടയില്‍ മറ്റ് രോഗങ്ങളെ കാണാതിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 1663 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 1325 കമ്യൂണിറ്റി കിച്ചണ്‍വഴി 248869 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 5 ന്‌ശേഷം വിദേശത്ത് നിന്നെത്തിയവര്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.മാനസിക വെല്ലുവിളി നേരിടുന്ന സ്ഥാപനങ്ങളില്‍ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിനായി വകുപ്പ് നടപടി സ്വീകരിക്കും.

മാലിന്യ നിര്‍മാര്‍ജനം പ്രധാനമാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്നും 1000 രൂപ നല്‍കും. പോസിറ്റീവ് കേസിലെ പ്രൈമറി കോണ്‍ടാക്ടിലെ 5 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങി എത്തിയ കൊല്ലം സ്വദേശികളായ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീടുകള്‍ അണുവിമുക്തമാക്കാന്‍ ചിലര്‍ ഇടപെടുന്നുണ്ട് കൊടിയും ബാനറും ഉപയോഗിച്ച് ലോറിയില്‍ എത്തിയാണ് പ്രവര്‍ത്തനം ഇത് ശരിയല്ല.

തിരുവനന്തപുരത്ത് നഴ്‌സുമാരെ പിരിച്ചുവിട്ടത് ഒരിക്കലും ന്യായികരിക്കാനാവില്ല വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നു. വ്യാജ മൊബൈല്‍ ആപ്പുകളും നിര്‍മിക്കുന്നു ഇത്തരം കാര്യങ്ങളില്‍ ജനങ്ങൾ ജാഗ്രതപാലിക്കണം ഇത് തടയാന്‍ പൊലീസിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തും. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗ ബാധയുണ്ടോ എന്ന് സംശയമുണ്ട്. 2 മാധ്യമ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ഗൗരവത്തോടെ കണ്ട് അവശ്യമായ നടപടി സ്വീകരിക്കണം. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഐഒസി 65 ലക്ഷം രൂപ നല്‍കും.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *