Breaking News
Home / WORLD / CURRENT AFFIARS / പേടിപ്പിക്കാൻ പറയുന്നതല്ല, പേടിച്ചിട്ട് പറയുന്നതാണ്, രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനുമുന്നേ കൊറോണ വൈറസ് പടരും വൈറലായ കുറിപ്പ്

പേടിപ്പിക്കാൻ പറയുന്നതല്ല, പേടിച്ചിട്ട് പറയുന്നതാണ്, രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനുമുന്നേ കൊറോണ വൈറസ് പടരും വൈറലായ കുറിപ്പ്

പേടിപ്പിക്കാൻ പറയുന്നതല്ല, പേടിച്ചിട്ട് പറയുന്നതാണ്., രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനുമുന്നേ കൊറോണ വൈറസ് പടരും വൈറലായ കുറിപ്പ്

കോവിഡ് 19 ല്‍ അതീവ ജാഗ്രതയോടെയാണ് സംസ്ഥാനം മുന്നോട്ടു നീങ്ങുന്നത്. ചിലര്‍ നിസ്സംഗരായി നില്‍ക്കുന്നതാണ് സര്‍ക്കാരിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴും ഇത് വേറേ ആരുടേയോ പ്രശ്‌നമാണ്, എനിക്കിത് വരാന്‍ തീരെ സാധ്യതയില്ലഎന്ന ആത്മവിശ്വാസം പുലര്‍ത്തുന്നവരും ധാരാളമുണ്ട്. കോവിഡ് 19 പോസിറ്റീവായി തിരിച്ചറിയുമ്പോള്‍ മറ്റുള്ളവരെക്കൊണ്ട് ‘ദ്രോഹി’ എന്ന് വിളിപ്പിക്കാന്‍ സാധ്യതയില്ലാത്ത എത്രപേര്‍ നമ്മുടെ ഇടയിലുണ്ടാകുമെന്ന് ഡോ. വൈശാഖന്‍ തമ്പി. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പിലാണ് ഇക്കാര്യം ചോദിച്ചത്. ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചാല്‍ പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ഒരാൾ കോവിഡ് പോസിറ്റീവായി തിരിച്ചറിയപ്പെടുമ്പോൾ, അയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോൾ, അയാൾ പോയിട്ടുള്ള സ്ഥലങ്ങളുടെ കണക്കെടുക്കുമ്പോൾ പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണ്. പക്ഷേ നമ്മളോരോരുത്തരും ചില കാര്യങ്ങൾ കൂടി സ്വയം ചോദിക്കണം. കോവിഡിന്റെ ഇൻകുബഷൻ പീരീഡ് ഒന്ന് മുതൽ 14 ദിവസം വരെയാണ്. അതായത്, ശരീരത്തിൽ അത് കയറിപ്പറ്റിയാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ പതിനാല് ദിവസം വരെ എടുത്തേക്കാം. ശരാശരി അഞ്ച് ദിവസമാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മുന്നേ തന്നെ വൈറസ്ബാധിതനായ ആളിൽ നിന്ന് അത് പകരാനും തുടങ്ങും. അങ്ങനെയെങ്കിൽ, ‘നാളെ ഞാനും വൈറസ് ബാധിതനാണെന്ന് തിരിച്ചറിയപ്പെട്ടാൽ, ഞാനിതുവരെ എത്രപേർക്ക് ഈ വൈറസ് പകർന്നുകൊടുത്തിട്ടുണ്ടാകും?’ എന്നൊരു ചോദ്യം നാമോരോരുത്തരും സ്വയം ചോദിക്കണം. കോവിഡ് പോസിറ്റീവായി തിരിച്ചറിയുമ്പോൾ മറ്റുള്ളവരെക്കൊണ്ട് ‘ദ്രോഹി’ എന്ന് വിളിപ്പിക്കാൻ സാധ്യതയില്ലാത്ത എത്രപേർ നമ്മുടെ ഇടയിലുണ്ടാകും? ആരെയും കുറ്റപ്പെടുത്താനല്ല ഇവിടെ ഇത് പറഞ്ഞത്. വൈറസാണ്, അതും അതിവ്യാപനശേഷിയുള്ളത്. നൂറുശതമാനം അത് ശരീരത്തിൽ കയറാതെ നോക്കാനൊന്നും പറ്റിയെന്ന് വരില്ല. പക്ഷേ ചെയ്യാനാവുന്നതെങ്കിലും ചെയ്യണമല്ലോ.

ഇപ്പോഴും ‘ഇത് വേറേ ആരുടേയോ പ്രശ്നമാണ്, എനിക്കിത് വരാൻ തീരെ സാധ്യതയില്ല’ എന്ന ആത്മവിശ്വാസം പുലർത്തുന്നവരുണ്ട്. നിങ്ങളാ കൂട്ടത്തിൽ പെട്ട ആളാണെങ്കിൽ കണക്കുകളിലൂടെ ഒന്ന് പോകണം. കഴിഞ്ഞ ജനുവരി 22-ന് ലോകത്താകെ 580 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 22 ആയപ്പോൾ അത് 78,651 ആയി, 135 മടങ്ങ്. രണ്ട് മാസത്തിനിപ്പുറം ഇന്നാ സംഖ്യ 2,44,933 ആണ്. 422 മടങ്ങ്! ചൈന എന്ന രാജ്യത്തെ വൂഹാൻ എന്ന പ്രദേശത്ത് തുടങ്ങിയ കളി ഇന്ന് 180-ലധികം രാജ്യങ്ങളുടെ വിഷയമാണ്.

കൊറോണയുടെ ഗുണവും ദോഷവും ഒന്ന് തന്നെയാണ് – ലക്ഷണങ്ങൾ താരതമ്യേന ലഘുവായതും ഭൂരിഭാഗം പേർക്കും എളുപ്പത്തിൽ സുഖപ്പെടുന്നതുമാണ്. ലക്ഷണങ്ങൾ ലഘുവായതുകൊണ്ട് ആളുകൾ കിടപ്പാകുന്നില്ല, അവർ വൈറസിനേയും വഹിച്ച് തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. മരണനിരക്കിന്റെ ചെറിയ ശതമാനസംഖ്യ കണ്ട് അവർ ആശ്വസിക്കുന്നു. പക്ഷേ ഈ ചെറിയ ശതമാനം വച്ച് ഇന്ന് ലോകത്ത് 11,180 പേർ മരിച്ചുകഴിഞ്ഞു എന്നത് മറക്കും. കാരണം, മരിച്ചത് അങ്ങെവിടെയോ കുറേ പ്രായമായ ആളുകളാണല്ലോ. പ്രായമായവർ എന്റെ വീട്ടിലും ഉണ്ടെന്നും, അവർക്ക് വന്നാൽ അവരെയും നഷ്ടപ്പെടാമെന്നും, എനിക്ക് വന്നാൽ അവർക്കും വരാമെന്നും, അതുകൊണ്ട് എനിക്ക് വരാതെ ആദ്യം നോക്കണമെന്നും ഒക്കെയുള്ള ചിന്ത പോകാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ ആ ചിന്ത വൈകിവന്നിട്ട് കാര്യമില്ലാന്നാണ് ലോകം ഇന്ന് തെളിയിക്കുന്നത്. ഉത്സവം കൂടാനൊക്കെ ഇറങ്ങിപ്പുറപ്പെടുമ്പോൾ അതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. അതിന്ന് ചികിത്സിക്കാൻ ശ്രമിക്കേണ്ടവരെന്നും, മരണത്തിന് വിട്ടുകൊടുക്കേണ്ടവരെന്നുമൊക്കെ പൗരരെ വേർതിരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരോട് കരുണയില്ലാത്ത സർക്കാരായതുകൊണ്ടല്ല, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. സ്കൂളിന് ബെഞ്ച് പണിയുമ്പോൾ അതിൽ ഒരേസമയം ഇരിക്കാൻ സാധ്യതയുള്ള കുട്ടികളുടെ എണ്ണം, ഒരു കുട്ടിയുടെ ശരാശരി ഭാരം എന്നിവ പരിഗണിച്ചാണ് ചെയ്യുക. എത്ര മികച്ച രീതിയിൽ പണിഞ്ഞ ബെഞ്ചും നൂറ് കുട്ടികൾ ഒരുമിച്ച് കയറാൻ നോക്കിയാൽ (അത്രയും ഭാരം കയറ്റിയാൽ) ഒടിഞ്ഞേ പറ്റൂ. അതുപോലെ ഏത് മികച്ച ചികിത്സാസംവിധാനവും ഒരുമിച്ച് കൈകാര്യം ചെയ്യാവുന്ന രോഗികളുടെ ഒരു പരമാവധി എണ്ണം മുന്നിൽ കണ്ടിട്ടുണ്ടാകും. അതിനപ്പുറമായാൽ സിസ്റ്റം തകരും. തകർന്ന സിസ്റ്റവും നിലവിലില്ലാത്ത സിസ്റ്റവും തമ്മിൽ വ്യത്യാസം തീരെ ചെറുതാണ്. സ്ഥിരീകരിച്ചവരുടെ എണ്ണവും അവരുടെ റൂട്ട്മാപ്പും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഒക്കെ പറയുന്നത് കേട്ട് ഇപ്പോ ഇരുത്തിമൂളാം. ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഈ എണ്ണമെടുപ്പും കാണില്ല, റൂട്ട് മാപ്പും കാണില്ല. എല്ലാവർക്കും കൂടി തേരാപ്പാരാ ഓടാം.

പേടിപ്പിക്കാൻ പറയുന്നതല്ല, പേടിച്ചിട്ട് പറയുന്നതാണ്.

പേടിപ്പിക്കാൻ പറയുന്നതല്ല, പേടിച്ചിട്ട് പറയുന്നതാണ്., രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനുമുന്നേ കൊറോണ വൈറസ് പടരും വൈറലായ കുറിപ്പ്

അതിനിടെ ഇന്നലെ സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ കാസര്‍ഗോഡ് ജില്ലയില്‍ ആറു പേര്‍ക്കും കണ്ണൂരിലും എറണാകുളത്തും മൂന്നു പേര്‍ക്ക് വീതമാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തു ഇപ്പോൾ 53,103 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 52,785 ആളുകള്‍ വീടുകളിലും 278 പേര്‍ ആശുപത്രികളിലും കഴിയുകയാണ്. ഇതിൽ 70 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

3,718 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 2,566 സാമ്പിളുകളില്‍ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പിണറായി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

സമൂഹത്തെ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള ഏക ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്ക് മതമേലധ്യക്ഷന്‍മാരും ആരാധനാലയങ്ങളും മികച്ച പിന്തുണ നല്‍കുന്നെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങള്‍ ചടങ്ങുകള്‍ എല്ലാം ചുരുക്കി. ശബരിമലയിലും നട തുറന്ന് ചടങ്ങ് മാത്രമായി നടത്തുവാനും ഇതിനോടകം നിശ്ചയിച്ചു, ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്നും മുഖ്യമന്ത്രി ഇതിനോടകം സ്ഥിതീകരിച്ചു.

ചിലര്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന അറിവ് കിട്ടി. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. പാലിക്കാതിരുന്നാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടി വരും. ഇത് നമ്മുടെ സമൂഹത്തിന്റെ ആകെ നന്മയ്ക്കായിട്ടാണെന്നും മറ്റ് മാര്‍ഗമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാടാകെ ഒറ്റക്കെട്ടായി കൊറോണ വൈറസ് വ്യാപനത്തിനെതിരെ മുന്നോട്ട് പോകുമ്പോള്‍ ചിലര്‍ക്ക് ഇപ്പോഴും നേരം വെളിത്തിട്ടില്ല എന്ന തരത്തിലാണ് പ്രതികരണം. അത്തരക്കാരോട് പറയാനുള്ളത് നിങ്ങള്‍ക്ക് വേണ്ടി കൂടിയാണ് ഈ പോരാട്ടം നടക്കുന്നത് എന്നാണ്. നിർദേശങ്ങൾ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക കരുതൽ നല്‍കും. കൂടുതല്‍ പേര്‍ വീടുകളിലുള്ളവരാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിന്റെ കെയര്‍ ഹോമില്‍ നിരീക്ഷണത്തില്‍ കഴിയുവാൻ സൗകര്യം ഒരുക്കും.. പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കി കൊടുക്കും. അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന അതിര്‍ത്തിയില്‍ ഒരു ചരക്ക് വണ്ടിയും തടയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇതിനോടകം ഉറപ്പ് നല്‍കിയിട്ടുണ്ട്. ചരക്ക് നീക്കം തടയുന്നത് വളരെ ആശങ്കാജനകമായ കാര്യമാണ്. ബസുകളിലെ ദീര്‍ഘദൂര യാത്ര ജനങ്ങള്‍ മുഴുവനായും ഒഴിവാക്കണം. ചെറിയ യാത്രകള്‍ക്ക് പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

About admin

Check Also

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണ​തോ​ടെ ല​ഹ​രി​ക്കാ​യി പെ​യി​ന്‍റും വാ​ര്‍​ണി​ഷും …

Leave a Reply

Your email address will not be published. Required fields are marked *