Breaking News
Home / WORLD / CURRENT AFFIARS / Feature / കേരളം മറ്റൊരു ഇറ്റലിയാവാതിരിക്കാന്‍ കരണമായതിനു പിന്നിൽ ഒരു പ്രധാന ഘടകം, ഈ ഡോക്ടര്‍ ദമ്പതിമാരുടെ ഇടപെടൽ കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

കേരളം മറ്റൊരു ഇറ്റലിയാവാതിരിക്കാന്‍ കരണമായതിനു പിന്നിൽ ഒരു പ്രധാന ഘടകം, ഈ ഡോക്ടര്‍ ദമ്പതിമാരുടെ ഇടപെടൽ കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

കേരളം മറ്റൊരു ഇറ്റലിയാവാതിരിക്കാന്‍ കരണമായതിനു പിന്നിൽ ഒരു പ്രധാന ഘടകം, ഈ ഡോക്ടര്‍ ദമ്പതിമാരുടെ ഇടപെടൽ കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

പത്തനംതിട്ട: കൊറോണയുടെ ചങ്ങല തകർക്കാൻ റൂട്ട് മാപ്പ് തയ്യാറാക്കിയ യുവഡോക്ടർ ദമ്പതികൾക്ക് ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ ബിഗ് സല്യൂട്ട്. പത്തനംതിട്ടയിലെ കൊറോണ രോഗബാധിതർ സഞ്ചരിച്ച വഴികളും അവർ സമ്പർക്കത്തിൽ ഏർപ്പെട്ട ആയിരത്തോളം ജനങ്ങളെയും കണ്ടെത്താൻ സഹായിച്ച റൂട്ട് മാപ്പ് തയ്യാറാക്കിയ നിലക്കൽ പി എച്ച് സി സർജനും ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ അംജിത് രാജീവനും ഭാര്യ പന്തളം കുളനട പി എച്ച് സി അസി സർജൻ ഡോ സേതുലക്ഷ്മിക്കുമാണ് ഇപ്പോൾ അഭിനന്ദനപ്രവാഹം ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജൻ കൊബ്രഗഡെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ വരെ പത്തനംതിട്ടയിൽ വിവരശേഖരണത്തിന് ഇവരെ തേടിയെത്തിയത് അവരുടെ കഴിവിന് മികച്ച അനുഭവ സാക്ഷ്യവുമായി. 2018ലെ പ്രളയ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലുണ്ടായിരുന്ന ട്രെയിനിങ് ടീമിലെ വിവരശേഖരണ അംഗമെന്ന നിലയിൽ ആണ് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധിതർ ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിലെത്തിയപ്പോൾ അവരുടെയും അവരോടൊപ്പം സഞ്ചരിച്ച മുഴുവൻ സുഹൃത്തുക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഡോക്ടറുടെ ടീമിനെ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു.

ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുംബത്തിനും അടുത്ത ബന്ധുക്കൾക്കും വൈറസ് ബാധ സ്ഥിരീകരിച്ച മാർച്ച് 8 ഞായറാഴ്ച രാവിലെ തന്നെ ഇവരുടെ പ്രായമായ മാതാപിതാക്കളെ ആശുപത്രിയിലെത്തിക്കുന്നതിനായി ആരോഗ്യപ്രവർത്തകരും ആംബുലൻസുമായി എത്തിയ രാജു എബ്രഹാം എംഎൽഎയാണ് ഈ കുടുംബം ഇതിനോടകം ആയിരക്കണക്കിന് ആളുകളുമായി ഇടപഴകി എന്ന വിവരം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെ അറിയിക്കുന്നത്. ഇതേതുടർന്നാണ് ഇവരുടെ സഞ്ചാരപാത കണ്ടെത്തുന്നതിന് റൂട്ട് മാപ്പ് തയ്യാറാക്കാൻ ഡോ അംജതിനെ ചുമതലപ്പെടുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഡി എം ഒ യ്ക്ക് നിർദ്ദേശം നൽകിയത്.

 

മാർച്ച് എട്ടിന് രാവിലെ തന്നെ ഇവരെ അഡ്‌മിറ്റ് ചെയ്തിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ ഡോക്ടർ നേരിട്ട് തന്നെ രോഗബാധിതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നും എത്തിയതിനാൽ ഇവർ ഒരാഴ്ചയ്ക്കകം ധാരാളം സ്ഥലങ്ങളിൽ സന്ദർശിച്ചിരുന്നു. രോഗബാധിതരിൽ നിന്നും കിട്ടിയ വിവരങ്ങൾ അന്ന് വൈകിട്ട് ആരോഗ്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തിൽ വിവരിച്ചപ്പോൾ ഇവർ ഏഴു ദിവസം നടത്തിയ യാത്രാ വിവരണം കേട്ട് മന്ത്രിയും ജനപ്രതിനിധികളും ഏറെ ഞെട്ടിപ്പോയി.

ഇതേ തുടർന്ന് വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനായി കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തിയ സംഘങ്ങളെ ഫീൽഡിലേക്ക് അയച്ചത്. ഇവർ കൊണ്ടുവന്ന വിവരങ്ങൾ ക്രോഡീകരിച്ചാണ് റൂട്ട് മാപ്പ് ആദ്യമായി തയ്യാറാക്കിയത്. നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ (എൻഐസി) വിശദമായ റൂട്ട് മാപ്പ് തന്നെ പ്രസിദ്ധീകരിച്ചു .രണ്ടുതവണ ഈ റൂട്ട് മാപ്പുകൾ പരിഷ്‌കരിക്കുകയും രോഗിയുമായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ള മുഴുവൻ പേരെയും റൂട്ട് മാപ്പ് അടിസ്ഥാനത്തിൽ കണ്ടെത്തുകയും ചെയ്തു. ഇതാണ് ഇവരെയെല്ലാം നിരീക്ഷണത്തിൽ ആക്കി കൂടുതൽ പേരിലേക്ക് രോഗവ്യാപനം തടയാൻ ഇടയാക്കിയത് ഇതുമൂലമാണ്‌. ഇങ്ങനെ ഒരു റൂട്ട് മാപ്പ് തയ്യാറാക്കിയത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണ്. ഇതിന് നേതൃത്വം നൽകിയ നമ്മുടെ സ്വന്തം ഡോക്ടർ ദമ്പതികൾക്ക് ഒരു ബിഗ് സല്യൂട്ട്.

 

About admin

Check Also

മൗനരാഗം സീരിയലില്‍ കല്യാണിയുടെ അമ്മയെ കണ്ടോ? നടി ആള്‍ പുലി തന്നെ

മൗനരാഗം സീരിയലില്‍ കല്യാണിയുടെ അമ്മയെ കണ്ടോ? നടി ആള്‍ പുലി തന്നെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച സീരിയലുകളിൽ വളരെ വേഗം …

Leave a Reply

Your email address will not be published. Required fields are marked *