Breaking News
Home / WORLD / CURRENT AFFIARS / കോവിഡ്-19 സംസ്ഥാനത്തു പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും!!

കോവിഡ്-19 സംസ്ഥാനത്തു പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും!!

കോവിഡ്-19 സംസ്ഥാനത്തു പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും!! കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ച് ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരുൾപ്പെടെയുള്ള താരങ്ങൾ… യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ തുടരുന്നു… കൂടുതൽ വിവരങ്ങൾ ഇതാണ്

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും. കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ ഒറ്റദിവസം കൊണ്ട് 5000 ല്‍ അധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ 1465 പേര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങൾ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. സിനിമാ താരങ്ങളായ ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി തുടങ്ങിയവര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരില്‍ ഉൾപ്പെടുന്ന പ്രമുഖരാണ്.

കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം മന്ത്രി ഇ പി ജയരാജന് കൈമാറുകയും ചെയ്തു. കൂട്ടിരിപ്പിന് തയ്യാറായവരുടെ പട്ടിക ആരോഗ്യവകുപ്പിനും മറ്റുള്ളവരുടെ പട്ടിക സന്നദ്ധപ്രവര്‍ത്തന ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിനും കൈമാറുമെന്ന് മന്ത്രി ജയരാജന്‍ പിന്നീട് അറിയിച്ചു. യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ ഇപ്പോൾ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്നത്‌ : 8086987262, 9288559285, 9061304080.

അതേസമയം ലോകത്ത് കോറോണ മരണങ്ങൾ 24000 കടന്നു. ലോകത്ത് കൊവിഡ് മരണം 24000 കടന്നു. ഇതുവരെ 24,058 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയർന്നു വരികയാണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 712 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇറ്റലിയിൽ മൊത്തം എണ്ണായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ആറായിരത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം 718 പേരാണ് മരിച്ചത്. 8,271 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ലോകത്ത് കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇറ്റലിയിലാണ്. അമേരിക്കയിലും സ്ഥിതി ഇപ്പോൾ അതീവ ഗുരുതരമാണ്. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ചൈനയെ പിന്തള്ളി. പുതുതായി 15,461 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 263 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ അമേരിക്കയിൽ മരണസംഖ്യ 1290 ആയി.

ലോകത്ത് കൊവിഡ് മരണം 24000 കടന്നു. ഇതുവരെ 24,058 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 712 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇറ്റലിയിൽ മൊത്തം എണ്ണായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ആറായിരത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും മരണസംഖ്യ ക്രമാതീതമായി ഉയർന്നു വരികയാണ്. ഇന്നലെ മാത്രം 718 പേരാണ് മരിച്ചത്. 8,271 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ലോകത്ത് കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇറ്റലിയിലാണ്. അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ചൈനയെ പിന്തള്ളി. പുതുതായി 15,461 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 263 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ അമേരിക്കയിൽ മരണസംഖ്യ 1290 ആയി.

About admin

Check Also

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ ഏവർക്കും സുപരിചിതനായ ആളാണ് …

Leave a Reply

Your email address will not be published. Required fields are marked *