Breaking News
Home / COVID19 / ഒരാള്‍ക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം വരെ നൽകും; ബെവ്‌കോ വീട്ടിലെത്തിക്കും

ഒരാള്‍ക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം വരെ നൽകും; ബെവ്‌കോ വീട്ടിലെത്തിക്കും

ഒരാള്‍ക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം വരെ നൽകും; ബെവ്‌കോ വീട്ടിലെത്തിക്കും

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി എക്‌സൈസ് വകുപ്പ്. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് ചുമതല നൽകുകയും ചെയ്തു. കുറിപ്പടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും എക്‌സൈസ് അതിനു പെര്‍മിറ്റ് അനുവദിക്കുക. ബെവ്‌കോ ഒരു അപേക്ഷകന് ഒരാഴ്ച നല്‍കുക മൂന്ന് ലിറ്റര്‍ മദ്യം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റോക്കിനനുസരിച്ചായിരിക്കും ഏത് മദ്യമാണ് നല്‍കുകയെന്ന് തീരുമാനിക്കുക.

ഇപ്രകാരം മദ്യത്തിന് അപേക്ഷിക്കുന്നവര്‍ക്ക് എക്‌സൈസ് വകുപ്പ് ആദ്യം പെര്‍മിറ്റ് നല്‍കും. ഈ പെര്‍മിറ്റ് ബെവ്‌കോയ്ക്ക് നല്‍കിയ ശേഷമായിരിക്കും അപേക്ഷകന് മദ്യം ലഭിക്കുക. അപേക്ഷകന്റെ നമ്പറില്‍ ബെവ്‌കോ അധികൃതര്‍ വിളിച്ചുവിവരങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും മദ്യം വീട്ടിലെത്തിക്കുക. എത്ര അളവ് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം നല്‍കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ഒരുദിവസം 420 മില്ലിലിറ്റര്‍ മദ്യമായിരിക്കും ലഭിക്കുക.

മദ്യത്തിന്റെ വിലനിലവാരത്തില്‍ തീരുമാനമായിട്ടില്ല. എട്ടാം ദിവസം മുതല്‍ മദ്യം വേണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കേണ്ടി വരും. ലോക്ക് ഡൗണ്‍ കാലയളവില്‍ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാകുക. കര്‍ശനമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഈ നടപടികള്‍ ഉണ്ടാവുക.

ഇപ്പോൾ സംസ്ഥാനത്ത് കടുത്ത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മൂന്ന് ലിറ്റർ വരെ മദ്യം നൽകാൻ ആലോചന. എക്സൈസ് കമ്മിഷണർ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ശുപാർശ നൽകി. ഇതിൽ സർക്കാർ തീരുമാനം ഉടൻ

അതിനായി ഡോക്ടറുടെ കുറിപ്പടിയിൽ ഒരാഴ്ചത്തേക്കാണ് മദ്യം നൽകുക എന്ന് വ്യക്തമാക്കി. ബെവ്കോയുടെ ഡിപ്പോയിൽ നിന്നും മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. എക്സൈസ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാവും മദ്യം നൽകുക. അതേസമയം സംസ്ഥാനത്ത് മദ്യം വേണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി എക്സൈസ് വകുപ്പിനെ സമീപിച്ചത്. കോട്ടയത്ത് ഡോക്ടറുടെ കുറിപ്പടിയുമായി നാല് പേർ എക്സൈസ് ഓഫീസിലെത്തി. എറണാകുളം ജില്ലയിൽ എട്ട് അപേക്ഷകൾ എത്തി അതിൽ അഞ്ചെണ്ണം എസ്‌സിസ് നിരസിച്ചു.

ആളുകൾ സ്വകാര്യ ഡോക്ടർമാരുടെയും വിരമിച്ച സർക്കാർ ഡോക്ടർമാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകർ എത്തിയത്. എറണാകുളത്തെ മൂന്ന് അപേക്ഷകളിൽ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം വന്ന ശേഷം തീരുമാനം എടുക്കും. തിരുവനന്തപുരത്ത് മൂന്ന് പേര് അപേക്ഷകൾ നൽകി. മദ്യം വാങ്ങാൻ കുറിപ്പടിയുമായി മൂന്ന് പേര് നെയ്യാറ്റിൻകര സർക്കിൾ ഓഫീസിനെയാണ് സമീപിച്ചത്. നടപടി ക്രമങ്ങളിലേക്ക് കടന്നിട്ടില്ല എന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.

പാലക്കാട് ജില്ലയിൽ രണ്ടു പേർ എക്സൈസിന് അപേക്ഷ നൽകി. കൊല്ലങ്കോട് റേഞ്ചിന് കീഴിലാണ് അപേക്ഷകൾ ലഭിച്ചത്. നടപടിക്രമം പൂർത്തിയായില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

 

ഇപ്രകാരം മദ്യം വാങ്ങാൻ ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പിൽ ഡോക്ടറുടെ സീൽ നിർബന്ധമായും വേണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സീൽ പതിക്കാതെ കുറിപ്പിടി കൊണ്ടുവന്ന വരെ എക്സൈസ് മടക്കി അയച്ചു. ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാധ്യതയുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറഞ്ഞു.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *