Breaking News
Home / WORLD / CURRENT AFFIARS / കൊവിഡ് 19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം

കൊവിഡ് 19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം

കൊവിഡ് 19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം സ്ഥിരീകരിച്ച് കസ്റ്റംസ് ഡിപ്പാർട്ടമെന്റ്

കൊവിഡ് ൧൯ രോഗം സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം സ്ഥിരീകരിച്ച് കസ്റ്റംസ് മുന്നോട്ടു വന്നിരിക്കുന്നു. ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ ഉടൻ തന്നെ ഇയാളെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന സൂചനകൾ. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ ഇയാൾ ഹാജരാകണം. ഇയാൾക്കെതിരെ ചില തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ വ്യക്തമാക്കുകയും ചെയ്തു.

കാസർഗോഡ് സ്വദേശിക്ക് സ്വർണ കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് ഇപ്പോൾ നൽകുന്ന വിവരം. രോഗത്തിൽ നിന്ന് മുക്തി നേടുന്ന മുറയ്ക്ക് ഇയാളെ ഡിആർഐ വിശദമായി ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് കമ്മീഷണർ പറയുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആളുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തെളിവുകളും ലഭിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുകയെന്നും കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, ഇയാളുടെ ഭാഗിക റൂട്ട് മാപ്പ് മാത്രമാണ് പുറത്തുവിട്ടു. ഇയാൾ കണ്ണൂർ എത്തിയതായി റൂട്ട് മാപ്പിൽ സ്ഥിരീകരണമില്ല. രോഗി കല്ല്യാണത്തിനും ജുമാ നമസ്‌കാരത്തിലും പങ്കെടുത്തതായി റൂട്ട് മാപ്പിൽ വ്യക്തമായിട്ടുണ്ട്. രോഗിയിൽ നിന്ന് പൂർണമായും വിവരങ്ങൾ ലഭിക്കുന്നില്ല. യാത്രാ വിവരങ്ങൾ പുറത്തുപറയാൻ ഇയാൾ തയ്യാറാകുന്നില്ല എന്നാണ് ലഭ്യമാകുന്ന സൂചനകൾ.

എന്നാൽ ഇന്നലെ സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ കാസര്‍ഗോഡ് ജില്ലയില്‍ ആറു പേര്‍ക്കും കണ്ണൂരിലും എറണാകുളത്തും മൂന്നു പേര്‍ക്ക് വീതമാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തു ഇപ്പോൾ 53,103 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 52,785 ആളുകള്‍ വീടുകളിലും 278 പേര്‍ ആശുപത്രികളിലും കഴിയുകയാണ്. ഇതിൽ 70 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

3,718 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 2,566 സാമ്പിളുകളില്‍ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പിണറായി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

സമൂഹത്തെ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള ഏക ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്ക് മതമേലധ്യക്ഷന്‍മാരും ആരാധനാലയങ്ങളും മികച്ച പിന്തുണ നല്‍കുന്നെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങള്‍ ചടങ്ങുകള്‍ എല്ലാം ചുരുക്കി. ശബരിമലയിലും നട തുറന്ന് ചടങ്ങ് മാത്രമായി നടത്തുവാനും ഇതിനോടകം നിശ്ചയിച്ചു, ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്നും മുഖ്യമന്ത്രി ഇതിനോടകം സ്ഥിതീകരിച്ചു.

ചിലര്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന അറിവ് കിട്ടി. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. പാലിക്കാതിരുന്നാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടി വരും. ഇത് നമ്മുടെ സമൂഹത്തിന്റെ ആകെ നന്മയ്ക്കായിട്ടാണെന്നും മറ്റ് മാര്‍ഗമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാടാകെ ഒറ്റക്കെട്ടായി കൊറോണ വൈറസ് വ്യാപനത്തിനെതിരെ മുന്നോട്ട് പോകുമ്പോള്‍ ചിലര്‍ക്ക് ഇപ്പോഴും നേരം വെളിത്തിട്ടില്ല എന്ന തരത്തിലാണ് പ്രതികരണം. അത്തരക്കാരോട് പറയാനുള്ളത് നിങ്ങള്‍ക്ക് വേണ്ടി കൂടിയാണ് ഈ പോരാട്ടം നടക്കുന്നത് എന്നാണ്. നിർദേശങ്ങൾ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക കരുതൽ നല്‍കും. കൂടുതല്‍ പേര്‍ വീടുകളിലുള്ളവരാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിന്റെ കെയര്‍ ഹോമില്‍ നിരീക്ഷണത്തില്‍ കഴിയുവാൻ സൗകര്യം ഒരുക്കും.. പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കി കൊടുക്കും. അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

സംസ്ഥാന അതിര്‍ത്തിയില്‍ ഒരു ചരക്ക് വണ്ടിയും തടയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇതിനോടകം ഉറപ്പ് നല്‍കിയിട്ടുണ്ട്. ചരക്ക് നീക്കം തടയുന്നത് വളരെ ആശങ്കാജനകമായ കാര്യമാണ്. ബസുകളിലെ ദീര്‍ഘദൂര യാത്ര ജനങ്ങള്‍ മുഴുവനായും ഒഴിവാക്കണം. ചെറിയ യാത്രകള്‍ക്ക് പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

 

About admin

Check Also

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ ഏവർക്കും സുപരിചിതനായ ആളാണ് …

Leave a Reply

Your email address will not be published. Required fields are marked *