Breaking News
Home / Uncategorized / Kerala / ബ്രേയ്ക്ക് ദി ചെയിൻ ചലഞ്ച് സ്വയം ഏറ്റെടുത്ത് സ്വന്തം ഓട്ടോറിക്ഷയിൽ തന്നെ യാത്രക്കാർക്ക് കൈകഴുകാനുള്ള സൗകര്യമൊരുക്കി നാടിന് മാതൃകയായി ഓട്ടോ ഡ്രൈവർ സുലൈമാൻ; ബിഗ്‌സല്യൂട്ട്

ബ്രേയ്ക്ക് ദി ചെയിൻ ചലഞ്ച് സ്വയം ഏറ്റെടുത്ത് സ്വന്തം ഓട്ടോറിക്ഷയിൽ തന്നെ യാത്രക്കാർക്ക് കൈകഴുകാനുള്ള സൗകര്യമൊരുക്കി നാടിന് മാതൃകയായി ഓട്ടോ ഡ്രൈവർ സുലൈമാൻ; ബിഗ്‌സല്യൂട്ട്

 

ബ്രേയ്ക്ക് ദി ചെയിൻ ചലഞ്ച് സ്വയം ഏറ്റെടുത്ത് സ്വന്തം ഓട്ടോറിക്ഷയിൽ തന്നെ യാത്രക്കാർക്ക് കൈകഴുകാനുള്ള സൗകര്യമൊരുക്കി നാടിന് മാതൃകയായി ഓട്ടോ ഡ്രൈവർ സുലൈമാൻ; ബിഗ്‌സല്യൂട്ട്

പൊന്നാനി: സംസ്ഥാന സർക്കാറിന്റെ കൊവിഡ് 19 വ്യാപനം തടയുവാൻ വേണ്ടി നടക്കുന്ന ബ്രേക്ക് ദി ചെയിൻ ചാലഞ്ചിന്റെ ഭാഗമാവുകയാണ് മലപ്പുറം പൊന്നാനിയിലെ ഓട്ടോ തൊഴിലാളിയായ സുലൈമാനും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ ബ്രേയ്ക്ക് ദ ചെയിനിന് പിന്തുണയുമായി നിരവധി സിനിമാതാരങ്ങൾ വന്നിരുന്നു. അഭിനേതാക്കളായ ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ജയറാം, ജയസൂര്യ, വിനീത് ശ്രീനിവാസൻ, പാർവതി തിരുവോത്ത് എന്നിവരാണ് ക്യാംപെയിന്റെ ഭാഗമായി ബോധവത്കരണ വീഡിയോകളുമായി സമൂഹ മാധ്യമങ്ങളിലും മറ്റും രംഗത്ത് വന്നത്. എന്നാൽ സുലൈമാൻ എന്ന സാധാരണക്കാരനായ ഓട്ടോ തൊഴിലാളി തന്റെ ജോലിയിലൂടെതന്നെ ശുചിത്വബോധവത്കരണം നടത്തിയാണ് മുന്നോട്ടു വന്നത്, ഇത് തന്നെയാണ് ഇയാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്ഥനാക്കുന്നത്.

 

മാറഞ്ചേരിയിലെ ഓട്ടോ ഡ്രൈവറായ സുലൈമാൻ തന്റെ ഓട്ടോയിൽ കയറുന്നവർക്ക് കൈകൾ കഴുകാനുള്ള ഹാന്റ് വാഷുകൾ നൽകിയാണ് സർക്കാരിന്റെ ഐ ചാലെഞ്ചിൽ പങ്കാളിയായത്. സ്വന്തം ഓട്ടോ രാവിലെ സോപ്പിട്ട് കഴുകി നല്ലവണം വൃത്തിയാക്കിയതിനുശേഷമാണ് സുലൈമാൻ ഓട്ടം പോകുന്നത്. ഓട്ടോയിൽ കയറുന്ന ഓരോ യാത്രക്കാർക്കും ശുചിത്വബോധം വേണമെന്ന നിർബന്ധമാണ് സുലൈമാന്. നിരവധി യാത്രക്കാർ പ്രതിദിനം കയറുന്ന ഓട്ടോയിൽ കൈകൾ നന്നായി കഴുകിയിട്ട് ഓട്ടോയിൽ കയറിയാൽ മതിയെന്ന് സുലൈമാൻ പറയുന്നു. ഇതിനോടകം കയറിയ എല്ലാ യാത്രക്കാരെല്ലാം ഇതിനോട് സഹകരിച്ചിട്ടുണ്ടെന്നാണ് സുലൈമാൻ എന്ന ഓട്ടോ സുലൈമാൻ പറയുന്നത്.

മാറഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോതൊഴിലാളിയായ സുലൈമാൻ എരമംഗലം താഴത്തേൽപടി സ്വദേശിയാണ്. 2004 മുതൽ മാറഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് 45 കാരനായ സുലൈമാൻ.’ ശുചിത്വ കരുതലോടെ യാത്രക്കാർക്ക് സഞ്ചാരം’ അതാണ് സുലൈമാന്റെ സന്ദേശം. ആവശ്യമായ ഹാന്റ് വാഷുകൾ ഇപ്പോൾ കിട്ടാനില്ലന്നാണ് സുലൈമാന്റെ സങ്കടം. എന്നാലും മെഡിക്കൽ സ്റ്റോർ ജീവനക്കാർ എന്നും എത്തിച്ചുനൽകാമെന്ന് ഉറപ്പ് നൽകിയതാണ് സുലൈമാന്റെ ഏക ആശ്വാസം.

രാജ്യത്തെ കോവിഡ്‌–-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന്‌ (പരിമിത വ്യാപനം) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ. മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന്‌ പറയാനാകില്ല. പരിശോധനയ്‌ക്ക്‌ 60 അംഗീകൃത സ്വകാര്യ ലാബുകൾക്ക്‌ ഉടൻ അംഗീകാരം നൽകും. ദിനംപ്രതി 1400 സാമ്പിളുകൾ പരിശോധിക്കാവുന്ന രണ്ട്‌ മേഖലാ അതിവേഗ പരിശോധനാകേന്ദ്രങ്ങൾ ഈ ആഴ്‌ച ആരംഭിക്കും. ഐസിഎംആറിന്റെ 72 ലാബുകളിൽ പരിശോധന നടത്തുന്നുണ്ട്‌. 60000 പരിശോധനാകിറ്റുകൾ രാജ്യത്തുണ്ട്‌. രണ്ടുലക്ഷം കിറ്റുകൾക്ക്‌ ഓർഡർ നൽകി.

എന്നാൽ കോവിഡ്‌–-19 ബാധ മൂന്നാംഘട്ടത്തിലേക്ക്‌ കടന്നിട്ടുണ്ടോയെന്ന്‌ ബുധനാഴ്‌ച അറിയാമെന്ന്‌ ഐസിഎംആർ പകർച്ചവ്യാധിരോഗ വിഭാഗം മുഖ്യ വിദഗ്‌ധൻ ആർ ആർ ഗംഗാഖേദ്‌കർ. അടുത്ത 30 ദിവസം സുരക്ഷിതമായി മറികടക്കാനായാൽ സമൂഹവ്യാപനത്തെ തടയാനാകും.

 

About admin

Check Also

ചെറിയ ഒരു വിദ്യയിലൂടെ, എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

പത്തു രൂപ ചിലവിൽ എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം ചെറിയ ഒരു വിദ്യയിലൂടെ ഇ വർഷത്തെ വേനൽ …

Leave a Reply

Your email address will not be published. Required fields are marked *