Breaking News
Home / HEALTH & FITNESS / സാധാരണയായി കണ്ടുവരുന്ന കഫക്കെട്ട് മാറാന്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന ഒറ്റമൂലി

സാധാരണയായി കണ്ടുവരുന്ന കഫക്കെട്ട് മാറാന്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന ഒറ്റമൂലി

കഫക്കെട്ട് മാറുവാൻ നല്ലൊരു മരുന്നിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. പനിയും, ചുമയും കഫക്കെട്ടും ഇന്നത്തെ സാഹചര്യത്തിൽ സുപരിചിതമായ മാറിയ രോഗങ്ങളാണ്. ഇതിൽ കഫക്കെട്ടിനുള്ള പ്രതിവിധിയാണ് ഇവിടെ നിർദ്ദേശിക്കുന്നത്.

ആവശ്യമായ സാധനങ്ങൾ –
പച്ചകർപ്പൂരം, തിപ്പലി, തേൻ

തിപ്പലി

തേൻ

പച്ചകർപ്പൂരം

പച്ചകർപ്പൂരം കത്തിച്ചു തിപ്പലി അതിലിട്ടു കൊടുക്കുക. പൂർണമായി കത്തിയതിനു ശേഷം അ മിശ്രിതം നല്ല രീതിയിൽ പൊടിച്ചെടുക്കുക. എന്നിട്ടു അല്പം തേനിൽ ചേർത്ത് കഴിക്കുക. ഇത് കഫക്കെട്ടിനു നല്ലൊരു പ്രതിവിധിയാണ്.

പച്ചമരുന്ന്

പരമ്പരാഗത, നാട്ടുചികിത്സകളിൽ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങൾ ആധുനിക ഔഷധ നിർമാണ കമ്പനികളുടെ മരുന്നുകളെ അപേക്ഷിച്ച്‌ കൂടുതൽ സുരക്ഷിതമാണെന്ന്‌ പൊതുവേ കരുതാറുണ്ടെങ്കിലും അവ അപകടവിമുക്തമാണെന്ന്‌ പറയാൻ കഴിയില്ല. ഇതു പിൻവരുന്ന ചോദ്യങ്ങൾ ഉയർത്തുന്നു: പച്ചമരുന്നു ചികിത്സ സംബന്ധിച്ച്‌ എന്തു മുൻകരുതലുകളും ശുപാർശകളും മനസ്സിൽ പിടിക്കേണ്ടതുണ്ട്‌? ഒരു പ്രത്യേക ചികിത്സാ സമ്പ്രദായം കൂടുതൽ മെച്ചമായിരുന്നേക്കാവുന്ന ഏതെങ്കിലും സാഹചര്യം ഉണ്ടാക്കേണ്ടതാണ്.

ഔഷധികൾക്കു സഹായിക്കാനാകുന്ന വിധം

ഔഷധികൾക്ക്‌ ചികിത്സാപരമായ ധാരാളം ഗുണങ്ങൾ ഉള്ളതായി പറയപ്പെടുന്നു. ചില ചെടികൾ അണുബാധയെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നതായി കരുതപ്പെടുന്നു. മറ്റു ചിലതാകട്ടെ ദഹനക്കുറവ്‌, മലബന്ധം എന്നിവ സുഖപ്പെടുത്തുന്നതായും ശാന്തത കൈവരിക്കാൻ സഹായിക്കുന്നതായും ഗ്രന്ഥികളുടെ പ്രവർത്തനത്തെ ക്രമപ്പെടുത്തുന്നതായും പറയപ്പെട്ടിരിക്കുന്നു.

പച്ചമരുന്നുകൾക്ക്‌ പോഷകമൂല്യവും ഔഷധമൂല്യവും ഉണ്ടാകാം. ഉദാഹരണത്തിന്‌, പാർസ്‌ലേ പോലുള്ള ചെടികൾ മൂത്രവർധകങ്ങളായി പ്രയോജനപ്പെടുന്നു. ഇവ പൊട്ടാസ്യത്തിന്റെ വലിയ ശേഖരങ്ങളുമാണ്‌. ഈ പൊട്ടാസ്യം ശേഖരം മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന നിർണായകമായ ഈ മൂലകത്തിന്റെ കുറവ്‌ പരിഹരിക്കുന്നു. സമാനമായി, ശമനൗഷധം എന്ന നിലയിൽ ഏറെക്കാലമായി ഉപയോഗിച്ചുവരുന്ന വലേറിയൻ ചെടി (വലേറിയാന ഒഫീഷ്യനലിസ) കാൽസ്യത്താൽ സമ്പുഷ്ടമാണ്‌. ഇവയിലെ കാൽസ്യം നാഡികളെ ശാന്തമാക്കാനുള്ള ഇതിന്റെ കഴിവിന്‌ ആക്കംകൂട്ടുന്നതായി കരുതപ്പെടുന്നു.

പച്ചമരുന്നുകൾ ഉപയോഗിക്കാവുന്ന വിധങ്ങൾ

ഔഷധപാനീയങ്ങൾ, കഷായം, റ്റിങ്‌ക്‌ചർ, ലേപനൗഷധം തുടങ്ങി പല വിധങ്ങളിൽ ഔഷധികൾ ഉപയോഗിക്കാം. ഔഷധിയുടെമേൽ തിളച്ച വെള്ളം പകർന്നാണ്‌ ഔഷധപാനീയങ്ങൾ നിർമിക്കുന്നത്‌. എന്നാൽ ഈ ചെടികൾ വെള്ളത്തിലിട്ടു തിളപ്പിക്കരുതെന്നാണ്‌ അധികൃതർ പറയുന്നത്‌. ഔഷധച്ചെടികളുടെ വേരും തൊലിയും മറ്റും വെള്ളത്തിലിട്ടു തിളപ്പിച്ച്‌ അവയിലെ സജീവ ഘടകങ്ങളെ വേർതിരിച്ചാണ്‌ കഷായങ്ങൾ ഉണ്ടാക്കുന്നത്‌.

എങ്ങനെയാണ്‌ റ്റിങ്‌ക്‌ചറുകൾ നിർമിക്കുന്നത്‌? ഒരു പുസ്‌തകം പറയുന്നതനുസരിച്ച്‌ ഇവ “ബ്രാണ്ടിയും വോഡ്‌കയും പോലുള്ള മദ്യത്തിന്റെ​—⁠അത്‌ ശുദ്ധമോ നേർപ്പിച്ചതോ ആകാം​—⁠സഹായത്താൽ തയ്യാറാക്കുന്ന ഔഷധസത്താണ്‌.” ലേപനൗഷധങ്ങൾ പല വിധങ്ങളിൽ തയ്യാറാക്കാം. അണുബാധയോ വേദനയോ ഉള്ള ശരീരഭാഗങ്ങളിൽ പുരട്ടാനാണ്‌ അവ ഉപയോഗിക്കാറുള്ളത്‌.

പല ജീവകങ്ങളിൽ നിന്നും ഔഷധങ്ങളിൽ നിന്നും വ്യത്യസ്‌തമായി, മിക്ക ഔഷധികളും ഭക്ഷണമായാണ്‌ പരിഗണിക്കപ്പെടുന്നത്‌, മിക്കപ്പോഴും വെറും വയറ്റിൽ കഴിക്കാറുമുണ്ട്‌. കൂടുതൽ സൗകര്യപ്രദമായി അവ ക്യാപ്‌സൂളുകളായും ഉപയോഗിക്കാം. അങ്ങനെയാകുമ്പോൾ ഉള്ളിലേക്ക്‌ ഇറക്കാനുള്ള വലിയ ബുദ്ധിമുട്ടും ഒഴിവായി കിട്ടും. നിങ്ങൾ പച്ചമരുന്നു കഴിക്കാൻ തീരുമാനിക്കുന്നെങ്കിൽ വിദഗ്‌ധ മാർഗനിർദേശം തേടുന്നതു ജ്ഞാനമായിരിക്കും.

About admin

Check Also

ഐസൊലേഷൻ മുറിയിൽ നിന്നും ചാടി കാമുകിയെ കാണാൻ പോയതാണ്; ഇപ്പോൾ കാമുകിയും ഐസൊലേഷൻ വാർഡിൽ

ഐസൊലേഷൻ മുറിയിൽ നിന്നും ചാടി കാമുകിയെ കാണാൻ പോയതാണ്; ഇപ്പോൾ കാമുകിയും ഐസൊലേഷൻ വാർഡിൽ കോവിഡ് ൧൯ വൈറസ് വ്യാപന …

Leave a Reply

Your email address will not be published. Required fields are marked *