Breaking News
Home / CURRENT AFFAIRS / കൊറോണ വൈറസ്: വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

കൊറോണ വൈറസ്: വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

കൊറോണ വൈറസ്: വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

കണ്ണൂര്‍: കൊറോണ വൈറസ്ബാധ സംശയിക്കുന്ന ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു, കാഞ്ഞങ്ങാട് വിദ്യാര്‍ത്ഥികളെ പരിശോധിച്ച വനിതാ ഡോക്ടറെയാണ് രോഗബാധ സംശയിക്കുന്നതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

ബംഗുളൂരുവില്‍ ആയ്യുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടറെയാണ് രോഗബാധ സംശയിക്കുന്നതിനാല്‍ ഐസൊലേഷന്‍ വാർഡിലേക്ക് മാറ്റിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് വുഹാനില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ത്ഥികളെ ഇവര്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് പരിശോധിച്ചിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയ ഇവര്‍ക്ക് നേരിയ പനിയും ജലദോഷവും ഉണ്ടായതിനാലാണ് ജില്ലാ അധികാരികളെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധനക്കു വേണ്ടി ഇപ്പോൾ അയച്ചിരിക്കുകയാണെന്നു ജില്ലാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 

കാഞ്ഞങ്ങാട് ഐസൊലേഷന്‍ വാര്‍ഡില്‍ നിലവില്‍ നാലുപേരാണുള്ളത് ഇപ്പോൾ ഉള്ളത്. ഇതില്‍ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് നേരത്തേ വന്നിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 96 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 92 പേര്‍ ചൈനയില്‍ നിന്നെത്തിയവരും നാല് പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ് പറയുന്നു. ഇതിലെ 92 പേര്‍ വീടുകളിലും 2 പേര്‍ ആശുപത്രിയിലുമാണുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

About admin

online news web portal

Check Also

About Diabetes

About Diabetes Diabetes is an interminable (dependable) wellbeing condition that influences how your body converts …

Leave a Reply

Your email address will not be published. Required fields are marked *