Breaking News
Home / WORLD / CURRENT AFFIARS / കൊറോണ വെെറസ്, ഭീതിയല്ല വേണ്ടത് മറിച്ചു ജാഗ്രതയാണ് അത്യാവശ്യം.

കൊറോണ വെെറസ്, ഭീതിയല്ല വേണ്ടത് മറിച്ചു ജാഗ്രതയാണ് അത്യാവശ്യം.

കൊറോണ വെെറസ്, ഭീതിയല്ല വേണ്ടത് മറിച്ചു ജാഗ്രതയാണ് അത്യാവശ്യം.
സാധാരണ കണ്ട് ശീലിച്ച വെെറസ് രോഗാണുക്കളില്‍ നിന്നും വ്യത്യസ്തമായി വളരെ വേഗം പടര്‍ന്ന് പിടിക്കുന്ന ഭീകരനായ വെെറസാണ് കൊറോണ വെെറസ് എന്ന് വൈദ്യശാസ്ത്രം പറയുന്നു. വെറും മൂന്ന് പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ തന്നെ കേരള ആരോഗ്യമന്ത്രാലയം സംസ്ഥാന ദുരന്തമായി കൊറോണയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത് എത്രത്തോളം വലിയ അപകടകാരിയാണ് എന്ന് നമ്മുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ.

മനുഷ്യരിൽമാത്രമല്ല, മൃഗങ്ങളിലും വൈറസ് ബാധയുണ്ടാവും. സാധാരണ ജലദോഷപ്പനി മുതൽ മാരകമായ ന്യുമോണിയയ്ക്കുവരെ കാരണമാകാവുന്ന ആർ.എൻ.എ. വൈറസുകളാണ് കൊറോണ വൈറസുകൾ. സാധാരണയായി ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ കിരീടാകൃതിയുള്ളതുകൊണ്ടാണ് ഇവയ്ക്ക് കിരീടം എന്നർഥം വരുന്ന ലാറ്റിൻ പദമായ കൊറോണ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. 2002-ൽ ചൈനയിലും തുടർന്ന് ഇരുപത്താറിലേറെ രാജ്യങ്ങളിലും പടർന്നുപിടിച്ച സാർസ് 2012-ൽ സൗദി അറേബ്യയിലും തുടർന്ന് യു.എ.ഇ., കൊറിയ തുടങ്ങിയ രാജ്യങ്ങളിലും പടർന്നുപിടിച്ച മെർസ് തുടങ്ങിയ പകർച്ചവ്യാധികളുടെയും പിറകിൽ കൊറോണ വൈറസുകളായിരുന്നു ഇന്നേതുവ്യക്തമായിരുന്നു.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ പുതിയ കൊറോണ വൈറസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. വുഹാനിലെ സമുദ്രോത്പന്ന മാർക്കറ്റാണ് രോഗത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതുന്നത്. പൊതുവേ കൊറോണ വൈറസുകൾ രോഗാണുവാഹകരായ ജന്തുക്കളിൽനിന്ന് മനുഷ്യരിലേക്കും സാധാരണ ജലദോഷപ്പനി പടരുന്നതുപോലെ രോഗിയുടെ ശ്വാസകോശസ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും രോഗം പകരുന്നുണ്ട്.

കൃത്യസമയത്തുതന്നെ അടിയന്തര ചികിത്സ ഉറപ്പിക്കേണ്ടതുണ്ട്.
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ ദശലക്ഷക്കണക്കിന് വൈറസുകളാണ് ഒരോ തവണയും പുറന്തള്ളപ്പെടുന്നത്. രോഗാണുക്കളടങ്ങിയ കണികകൾ ശ്വസിക്കുന്നതിലൂടെയാണ് മറ്റൊരു വ്യക്തി സാധാരണയായി രോഗബാധിതനാകുന്നത്.
രോഗിയെ പരിചരിക്കുമ്പോഴും മറ്റും ചർമത്തിലൂടെയും ശ്ലേഷ്മസ്തരത്തിലൂടെയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നു.
ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെ: രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യംചെയ്യുന്നതിലൂടെയും രോഗാണു സംക്രമണമുണ്ടാകാം.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക്: വളർത്തുമൃഗങ്ങളിലും കന്നുകാലികളിലും പക്ഷികൾ, പാമ്പ്, വവ്വാൽ തുടങ്ങിയ ജന്തുക്കളിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സാർസും മെർസുംപോലെ പുതിയ കൊറോണ വൈറസും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയേറെയാണ് പഠനം വിലയിരുത്തുന്നു.

വേണ്ട രീതിയിലുള്ള പരിചരണവും ചികിത്സയും ലഭിച്ചാല്‍ കൊറോണയെ പെട്ടന്ന് തന്നെ ഒഴിവാക്കാനാകും.
എന്നാല്‍ പരിചരിക്കുന്ന വ്യക്തിയിലേക്കും അവരോട് ഇടപഴകുന്നവരിലേക്കും വളരെ വേഗം വെെറസ് ബാധ പടരുന്നു എന്നതാണ് ഏറ്റവും വലിയ അപകടം. വെെറസ് ബാധയുണ്ടാല്‍ ഉടന്‍ തന്നെ രോഗലക്ഷണം പ്രകടമാകില്ല എന്നതും ഇ രോഗത്തിന്റെ ഗുരുതര ഒരു പ്രശ്നമാണ്.
രോഗം ബാധിച്ച ആളില്‍ നിന്നും നിരവധി ആളുകളിലേക്ക് വെെറസ് പടര്‍ന്നു കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാലാണ് രോഗലക്ഷണം കണ്ടുതുടങ്ങുക.

രോഗം വരാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിവിധി നമ്മുടെ മുന്നിലുള്ളതു.
പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക.ശുചിത്വം പാലിക്കുക.ആളുകള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങളില്‍ മുഖം മൂടി ധരിക്കുക. ഇതൊക്കെയാണ് ഈ അപകടത്തില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാനപ്പെട്ട മാർഗ്ഗങ്ങളായി നിഷ്കര്ഷിച്ചിട്ടുള്ളത്.

About admin

Check Also

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍ മലയാളം ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലുകളിൽ ഒന്നാണ് …

Leave a Reply

Your email address will not be published. Required fields are marked *