Home / CURRENT AFFAIRS / സര്‍ക്കാര്‍ ആശുപത്രിയിലേക്കോ, ഞങ്ങളോ, പറ്റില്ലെന്ന് പറഞ്ഞവരെ പൊക്കിക്കൊണ്ടു പോയി കോറന്‍റൈന്‍ ചെയ്തു

സര്‍ക്കാര്‍ ആശുപത്രിയിലേക്കോ, ഞങ്ങളോ, പറ്റില്ലെന്ന് പറഞ്ഞവരെ പൊക്കിക്കൊണ്ടു പോയി കോറന്‍റൈന്‍ ചെയ്തു

സര്‍ക്കാര്‍ ആശുപത്രിയിലേക്കോ, ഞങ്ങളോ, പറ്റില്ലെന്ന് പറഞ്ഞവരെ പൊക്കിക്കൊണ്ടു പോയി കോറന്‍റൈന്‍ ചെയ്തു

അപ്പനും അമ്മയും മോനും ഒരുമിച്ചു വന്നതാണ്. ദോഹ കണക്ഷന്‍ ഫ്ളൈറ്റായിരുന്നു അത് . ദോഹ വിമാനത്താവളത്തില്‍ ഒന്നര മണിക്കൂര്‍ അടുത്ത വിമാനം കാത്തിരുന്നു. അവിടുന്ന് നേരെ വന്നത് കൊച്ചിക്ക്. 29 ന് കൊച്ചിയില്‍ ഇറങ്ങി. കോട്ടയത്തെ ബന്ധുക്കളുടെ വണ്ടിയില്‍ റാന്നിയിലെ വീട്ടിലേക്ക്. ഇറ്റലിയില്‍ നിന്ന് വന്നതല്ലേ. ബന്ധുക്കളെ കണ്ടില്ലേല്‍ മോശമല്ലേ. പുനലൂരിലെ ബന്ധുക്കളെ പോയി കണ്ടു. പിന്നെ പള്ളീലും പോയി.

ചെറിയ പനി വന്നപ്പോള്‍ തൊട്ടു അടുത്തുള്ള ആശുപത്രിയിലും കൊണ്ടു കാണിച്ചു. ഇറ്റലിയിൽ നിന്ന് വന്നതെന്ന് പറഞ്ഞില്ല. മരുന്നും വാങ്ങി വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പം തൊട്ടടുത്ത ബന്ധു വീട്ടില്‍നിന്ന് രണ്ടു പേര്‍ പനിയുമായി ആശുപത്രിയിലെത്തി. ഡോക്ടര്‍ക്കൊരു സംശയം. ആദ്യ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. അടുത്തെങ്ങാനും വിദേശത്തു പോയിരുന്നോ എന്നു ചോദ്യം. മറുപടി ഇല്ലെന്ന്. ബന്ധുക്കളാരേലും വന്നിട്ടുണ്ടോ വിദേശത്തുനിന്ന്. ഹാ. അടുത്ത വീട്ടിലെ ആന്‍റീം അങ്കിളും മോനുമെന്ന് ഉത്തരം. എവിടുന്നാ വന്നേ എന്ന ചോദ്യത്തിന് മറുപടി കേട്ടതും കളക്ടറടക്കമുള്ള വണ്ടി റാന്നിക്കു പാഞ്ഞെത്തി. ഇറ്റലിക്കാരോട് ഐസൊലേഷനില്‍ വരണമെന്നു നിർബന്ധപൂർവം പറഞ്ഞു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിങ്ങൾക്ക് സൗകര്യമൊരുക്കാം. അയ്യോ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഞങ്ങളോ? പറ്റില്ലെന്ന് പറഞ്ഞവരെ ഉടൻ പൊക്കിക്കൊണ്ടു പോയി കോറന്‍റൈന്‍ ചെയ്തു. ഹിസ്റ്ററി പരിശോധിച്ചു ഇങ്ങനെ വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചവര്‍ നെടുമ്പാശേരി വിമാനത്താവളം പ്രത്യേക യോഗം വിളിച്ചു. കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ പോയ ബന്ധുക്കള്‍. അയല്‍ വീട്ടുകാര്‍ പുനലൂരെ ബന്ധുക്കള്. ഇടവകപ്പള്ളിയില്‍ കുര്‍ബാനയ്ക്കെത്തിയവര്‍. ആ അച്ചന്‍ കുര്‍ബ്ബാന ചെയ്ത മറ്റ് ഇടവക അംഗങ്ങള്‍ ചികിത്സ തേടിപ്പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, നഴ്സുമാര്‍ എല്ലാവരുമായി ബന്ധപ്പെട്ടവർ ഏകദേശം ഒരു മൂവായിരം പേരോളം വരും

 

ഏല്ലാവരും കോറന്‍റൈന്‍ ടെസ്റ്റിന്. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കണം ആരോഗൃ വകുപ്പ് ഇക്കാര്യം ഉടൻ പോലീസ് വകുപ്പുമായി ചേർന്ന് തീരുമാനിക്കണമെന്നപേക്ഷ ശെരിക്കും പറഞ്ഞാല്‍ അവരുടെ ഫോട്ടോ പുറത്ത് വിടണം..ഇവരുമായ് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ഒരു മുന്‍കരുതല്‍ എടുക്കാന്‍ വേണ്ടിയേലും. ഇറ്റലിക്കാരാണ്. റാന്നിയിലെ നല്ല പൈസക്കാര് . അതുകൊണ്ട് സർക്കാർ സംവിധാനങ്ങളോട് ഒരു വിമുഖത പ്രകടമായത്.

 

About admin

online news web portal

Check Also

കേന്ദ്രമന്ത്രി കേരളത്തിന് ഒരു ബാധ്യതയോ; വി മുരളീധരനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി പത്രം

കേന്ദ്രമന്ത്രി കേരളത്തിന് ഒരു ബാധ്യതയോ; വി മുരളീധരനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി പത്രം കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടില്ല …

Leave a Reply

Your email address will not be published. Required fields are marked *