Home / CURRENT AFFAIRS / മനസിലുണ്ട് അന്ന് രക്ഷിച്ചയാളുടെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞില്ലല്ലോ എന്റെ ഈശ്വരാ

മനസിലുണ്ട് അന്ന് രക്ഷിച്ചയാളുടെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞില്ലല്ലോ എന്റെ ഈശ്വരാ

മനസിലുണ്ട് അന്ന് രക്ഷിച്ചയാളുടെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞില്ലല്ലോ എന്റെ ഈശ്വരാ

ഒറ്റദിവസത്തെ യാത്രക്കിടെ പരിചയപ്പെട്ട കേവലമൊരു ബസ് കണ്ടക്ടർ മാത്രമായിരുന്നില്ല ഡോ. കവിത വാര്യർക്കു ബൈജു എന്നയാൾ. രണ്ടുവർഷം മുൻപ് യാത്രക്കിടെ അസുഖം വന്ന് ആശുപത്രിയിലായ തനിക്ക് ഡ്യൂട്ടിക്കിടെ ഉരമൊഴിച് കൂട്ടിരുന്ന, ചികിത്സക്കു ആവശ്യമായ പണം നൽകിയ, പിന്നീടും തന്റെ കാര്യങ്ങൾ അമ്മയോട് വിളിച്ചന്വേഷിക്കുന്ന കുടുംബാംഗമായിരുന്നു അദ്ദേഹം ഞങ്ങളക്ക്. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ അപസ്മാരം അനുഭവപ്പെട്ട കവിത വാര്യരെ ആശുപത്രിയിലെത്തിച്ച് പൈസയടച്ച് ബന്ധുക്കളെത്തും വരെ കൂട്ടിരുന്ന കെഎസ്ആർടിസി ജീവനക്കാരായ ബൈജുവും ഗിരീഷുമായിരുന്നു.

തമിഴ്‌നാട് അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ അകാലത്തിൽ മരണം അവരെ കവർന്നെടുത്തപ്പോൾ ഏറെ ഹൃദയ വേദനയോടെയാണ് അന്നത്തെ ആ യാത്രക്കാരി തന്റെ ജീവന് കാവലായവരെ ഇപ്പോൾ ഓർക്കുന്നത്. രണ്ടു വർഷം മുൻപ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാരിയായിരുന്നു ഡോ. കവിത വാര്യരുടെ ജീവന് കാവലായിനിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ജീവനക്കാരാണ് ബൈജുവും ഗിരീഷും.

ഇരുവരുടെയും മരണം ഡോക്ടർ കവിതയ്ക്ക് താങ്ങാവുന്നതിലുമേറെയാണ്. ജീവിതത്തിൽ ഏറ്റവും വിഷമം നിറഞ്ഞ ഒരു ഘട്ടത്തിലാണ് ഞാൻ ബൈജുച്ചേട്ടനെയും ഗിരീഷേട്ടനെയും പരിചയപ്പെടുന്നത്. 2018ലായിരുന്നു. വിവാഹമോചനത്തിന്റെ വക്കിലൂടെ കടന്നുപോകുന്ന സമയം. രണ്ട് വയസുള്ള കുഞ്ഞ്. ബെംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. എല്ലാത്തവണത്തെയും പോലെ വീട്ടിലേക്ക് വന്ന് തിരിച്ചു പോകുകയായിരുന്നു. മാനസികമായി വല്ലാതെ തളർന്ന അവസ്ഥ. ഭക്ഷണം പോലും കഴിച്ചിട്ടുണ്ടായിരുന്നില്ല.

ബസിൽ കയറുന്ന സമയത്ത് ഡ്രൈവറോടും കണ്ടക്ടറോടും ഇക്കാര്യം പറഞ്ഞിരുന്നു. പേടിക്കേണ്ട, ഒന്നുമില്ലെന്ന് പറഞ്ഞ് ബൈജുച്ചേട്ടൻ എന്നെ സമാധാനിപ്പിച്ചു. നിർത്തേണ്ട സ്റ്റോപ്പിനെ കുറിച്ചൊക്കെ ചോദിച്ച് മനസിലാക്കി,” ഇന്നലെ കഴിഞ്ഞെന്ന വണ്ണം ഡോ. കവിത വാര്യർ വീണ്ടും ഓർക്കുന്നു. അന്ന് ഞങ്ങൾക്ക് സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. അതൊക്കെ കണ്ടറിഞ്ഞ ബൈജുച്ചേട്ടൻ അമ്മയോട് പറഞ്ഞു ‘ടീച്ചറ് പേടിക്കണ്ട, പൈസയൊക്കെ ഞങ്ങൾ അടച്ചോളാം’ എന്ന്. അവർ തന്നെയാണ് ആശുപത്രിയിലെ പൈസയൊക്കെ അടച്ചത്. അത്രയ്ക്കും നല്ലൊരു മനുഷ്യസ്‌നേഹി ആയിരുന്നു അവർ. ഞാൻ ബസിൽ വച്ച് ആദ്യം കാണുമ്പോൾ മുതൽ ആശുപത്രിയിൽ നിന്ന് പിരിയുമ്പോൾ വരെ ബൈജുച്ചേട്ടന്റെ മുഖത്ത് ഒരു പുഞ്ചിരിയായിരുന്നു.

തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവര്‍ മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. 2018-ല്‍ എറണാകുളം-ബാംഗ്‌ളൂര്‍ യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതിന് അന്നത്തെ കെ.എസ്.ആര്‍.ടി.സി സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് അഭിനന്ദന കത്ത് വാങ്ങിയവരാണ് ഗിരീഷും ബൈജുവും.

എറണാകുളം- ബെംഗളുരു പോകുന്ന സ്ഥിരയാത്രക്കാര്‍ക്ക് ഏറെ പരിചിതരാണ് ഇരുവരും. പ്രളയകാലത്ത് ബെംഗളുരുവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കാനും മുന്നില്‍ തന്നെയുണ്ടായിരുന്നു ഇരുവരും. കെ.എസ്.ആര്‍.ടി.സിയിലെ സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു ഇവർ ഏറെയും. ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാര്‍ത്ത കണ്ണീരോടെയാണ് കേരളം സ്വീകരിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ നന്മമരങ്ങള്‍ ഇനിയില്ല എന്നു ചിന്തിക്കാനാവുന്നില്ലെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യല്‍ മീഡിയയും.

 

About admin

online news web portal

Check Also

കടുത്ത വിവാദങ്ങള്‍ക്കിടെ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇന്ന് തുടക്കം

കടുത്ത വിവാദങ്ങള്‍ക്കിടെ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇന്ന് തുടക്കം സംഘടനയുടെ തീരുമാനത്തിന് വിരുദ്ധമായി പുതിയ സിനിമകൾ …

Leave a Reply

Your email address will not be published. Required fields are marked *