Breaking News
Home / FEATURE STORIES / എല്ലാ മാതാപിതാക്കന്മാരെയും ഒരേപോലെ കണ്ണ് നിറച്ച സംഭവം ഇതാണ് ഒരമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ

എല്ലാ മാതാപിതാക്കന്മാരെയും ഒരേപോലെ കണ്ണ് നിറച്ച സംഭവം ഇതാണ് ഒരമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ

എല്ലാ മാതാപിതാക്കന്മാരെയും ഒരേപോലെ കണ്ണ് നിറച്ച സംഭവം ഇതാണ് ഒരമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ

ഉറങ്ങികൊണ്ടിരിക്കുന്ന മോനെ കുറെ നേരം നോക്കി ആ അമ്മ കുറേ നേരം കരഞ്ഞു. നെഞ്ചുപൊട്ടി അവസാനമായി അവൻറെ നെറുകയിൽ ഉമ്മ കൊടുത്തു. പുതപ്പിനുള്ളിൽ കൂടി കത്തിവെച്ച് ആ അമ്മ അവന്റെ കഴുത്തറുത്തു. മയക്കുമരുന്നിന് അടിമപ്പെട്ട മകനു വേണ്ടി സകല വാതിലുകളും മുട്ടി പരാജയപ്പെട്ടതോടെ നൊന്തു പ്രസവിച്ച സ്വന്തം മകനെ തന്റെ കൈകൊണ്ട് തന്നെ കൊന്നു കളയേണ്ടി വന്ന ഒരു അമ്മ.

കൊല്ലം നഗരത്തിലെ അമ്മച്ചി വീട് മാനസികാരോഗ്യകേന്ദ്രത്തിൽ ഒരുപാട് വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകവും അതിലേക്ക് നയിച്ച വസ്തുതകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലഹരി തലയ്ക്കു പിടിച്ചാൽ അമ്മയേയോ സഹോദരിയേയോ തിരിച്ചറിയാൻ പറ്റാത്തവരും നമ്മുടെ നാട്ടിൽ ഉണ്ട്. അത്തരത്തിൽ ഒരു സ്ത്രീയുടെ അനുഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് കൗൺസിലിംഗ് സൈക്കോളജിസ്റ്റായ കല മോഹൻ. നാട്ടുകാരും അധ്യാപകരും ഒക്കെ മിടുക്കൻ എന്നുപറഞ്ഞ ഒരു കുട്ടിയെ കൊലപ്പെടുത്തിയ അമ്മയെക്കുറിച്ചാണ് മനഃശാസ്ത്രജ്ഞയുടെ കുറിപ്പ്.

കൗൺസിലിംഗ് സൈക്കോളജിസ്റ്റായ കല മോഹനന്റെ അനുഭവക്കുറിപ്പ് ഇങ്ങനെ, സ്വന്തം മകന്റെ കഴുത്തറുത്ത് കൊന്ന ആ അമ്മയെ അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുവന്നു മണിക്കൂറിനുള്ളിൽ സംസാരിക്കാൻ എനിക്ക് അവസരമുണ്ടായി. കൊല്ലം അമ്മച്ചിവീട് മാനസികാരോഗ്യ ആശുപത്രിയിലാണ് സംഭവം നടന്നത്. നാലാം ക്ലാസ് കഷ്ടിച്ച് പാസായ ഒരു അമ്മയും അച്ഛനും. അരുണിനെ പോലെ ഒരു മിടുക്കൻ മകൻ എങ്ങനെ ഉണ്ടായി എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അവന്റെ മൂത്ത സഹോദരൻ അരുണിനെ പോലെ അത്ര മിടുക്കൻ ആയിരുന്നില്ല. സ്കൂളിലെ അധ്യാപകർ അമ്മയെ വിളിപ്പിച്ചു പറഞ്ഞു. ഈ കുട്ടി വലിയ നിലയിലെത്തും. അവനെ നിങ്ങൾ എത്ര വരെ പഠിപ്പിക്കാമോ അത്രയും പഠിപ്പിക്കണം. അമ്മ തയ്യൽ ജോലി ചെയ്തു, അച്ഛൻ പറ്റുന്ന ജോലിക്ക് ഒക്കെ പോയി സഹോദരനും തൊഴിലെടുത്തു. അരുൺ ആയിരുന്നു ആ മൂന്നു പേരുടെയും ഏറ്റവും വലിയ സ്വപ്നം.

അവനെ പിടിചിരുത്തി ഇംഗ്ലീഷ് പഠിപ്പിക്കുമായിരുന്നു. കൊലനടന്ന് മണിക്കൂറിനുള്ളിൽ അമ്മ മകനെ കുറിച്ച് പറയുമ്പോൾ പോലും വാക്കുകളിൽ അഭിമാനം. അവനെ കൊന്നിട്ട് അവർ സ്വയം നിയമത്തിന് കീഴടങ്ങുകയായിരുന്നു. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും എനിക്ക് രംഗങ്ങളൊക്കെ അത്ര ഓർമ്മയുണ്ട്. ചെസ്സ് കളിയിലും അവൻ മിടുക്കനായിരുന്നു. ബന്ധുക്കൾക്ക് നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവൻ ആയിരുന്ന അവൻ പ്ലസ്ടുവിന് നല്ല മാർക്കോടെ അവൻ പാസ്സായി. ഒരു എൻജിനീയറിങ് കോളേജിൽ അഡ്മിഷൻ കിട്ടി.

അവന്റെ കണ്ണ് ചിമ്മിയാൽ എനിക്ക് അറിയാം എന്തിനാണെന്ന്. അമ്മമാർ അങ്ങനെയല്ലേ മക്കളുടെ ഏതു മാറ്റവും അവർ അറിയും. അതുകൊണ്ടുതന്നെ മകന് വന്നു ചേർന്ന മാറ്റങ്ങൾ അവർ ആദ്യമേ അറിഞ്ഞു. അവന്റെ കണ്ണിൽ അന്ന് വരെ കണ്ടിരുന്ന ശാന്തത പോയി. ദേഷ്യം കൂടുതലായി കാശു കൊടുത്തില്ലെങ്കിൽ വഴക്ക്. വീട്ടിലെ ബുദ്ധിമുട്ടു അറിഞ്ഞു വളർന്ന മോൻ അല്ലാതായി അവൻ. വിദ്യാഭ്യാസം കുറഞ്ഞ പാവം അമ്മ. അവർക്ക് അത് പറഞ്ഞ് ഫലിപ്പിക്കാൻ അറിയത്തില്ല. പക്ഷെ മകന്റെ ജീവിതത്തിൻറെ പ്രശ്നമാണ്. തന്റെ ജീവന്റെ പ്രശ്നം. അവർ നല്ല വ്യക്തതയോടെ അന്ന് കൊല്ലത്ത് ഉണ്ടായിരുന്നു എസ് പിയോട് നേരിട്ട് ചെന്ന് പറഞ്ഞു. അറിയാവുന്ന ഒക്കെ കരഞ്ഞു പറഞ്ഞു. എന്റെ മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. അവന് അത് കിട്ടുന്ന സ്ഥലങ്ങൾ എനിക്കറിയാം. എന്റെ കുഞ്ഞിനെ രക്ഷിക്കണേ എന്ന് എത്രയോ പരാതികൾ.

ക്രിസ്റ്റി ഡോക്ടറുടെ ചികിത്സയിൽ അവൻ പലപ്പോഴും അമ്മച്ചിവീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവനെ ഇല്ലാതാക്കേണ്ടി വന്ന ആ ദിവസം. അവൻ വല്ലാതെ പ്രശ്നങ്ങളുണ്ടാക്കി അച്ഛനെയും സഹോദരനെയും ഉപദ്രവിച്ചു. ഒടുവിൽ പിടിച്ചുകെട്ടി ആശുപത്രിയിലെത്തിച്ചു. ഞാനോർത്തു ഇനി അവൻ വേണ്ട ഇങ്ങനെ പോയാൽ അവനെ മറ്റാരെങ്കിലും കൊല്ലും. അത് എനിക്ക് താങ്ങാനാവില്ല, എന്റെ മോൻ അല്ലേ. ഞാൻ പ്രസവിച്ച എന്റെ സ്വന്തം മോൻ. ഞാൻ തന്നെ അത് ചെയ്യാം. ശാന്തമായ ഭാവത്തിൽ അവർ ഈ കഥകളൊക്കെ എന്നോട് പറയുകയായിരുന്നു. ശ്വാസമടക്കി പിടിച്ച് ഞാനും അവിടെയുള്ള പോലീസുകാരും കേൾക്കുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി. മാർക്കറ്റിൽ വന്ന കറി കത്തി വാങ്ങി. ആശുപത്രിയിൽ ചെല്ലുമ്പോൾ അവന്റെ അച്ഛൻ തളർന്ന മുന്നിലെ ബെഞ്ചിൽ ഇരുന്ന് മയങ്ങുന്നു. മോനെ അകത്തെ കട്ടിലിൽ കാലും കൈയും കെട്ടി മരുന്ന് കൊടുത്ത് ഉറക്കികിടത്തിയിരിക്കുന്നു. ഉറങ്ങുന്ന മോനെ കുറെ നേരം നോക്കി ശബ്ദമില്ലാതെ കരഞ്ഞു. നെഞ്ച് പൊട്ടുകയായിരുന്നു പക്ഷെ എനിക്ക് ചെയ്തേപറ്റൂ. അവസാനമായി അവന്റെ നെറുകയിൽ ഉമ്മ കൊടുത്തു. പുതപ്പിന് അടിയിലൂടെ കത്തി വെച്ച് ഞാൻ അവന്റെ കഴുത്തറുത്തു. ഒരു തുള്ളി കണ്ണുനീർ വരാതെ അവർ എന്നെ നോക്കി പറഞ്ഞു നിർത്തി. എന്നെ നോക്കി കൊണ്ടിരിക്കുകയാണ് എങ്കിലും അവർ എന്നെ കാണുകയില്ല എന്ന് എനിക്കറിയാം. ആരെയും ഒന്നും അവർ അറിയുന്നില്ല.

എല്ലാം കഴിഞ്ഞ് അമ്മയുടെ മുന്നിൽ നിന്നും ഇറങ്ങും മുൻപ് എന്തൊക്കെയോ അർത്ഥമില്ലാത്ത വാക്കുകൾ ഞാൻ അവർക്ക് മുന്നിൽ നിരത്തി. പോകാൻ തിരിഞ്ഞ എന്നോട് ഒരു കാര്യം കൂടി പറഞ്ഞു, വിട്ടു പോയ ഒരു കാര്യം. ലോകത്തെ എല്ലാ അമ്മമാർക്കും വേണ്ടി അവർ പറഞ്ഞു, അമ്മയെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്ന മകൻ. എല്ലാ അമ്മമാർക്കും വേണ്ടി ഞാൻ അത് ചെയ്തു. ഇനിയും ആവർത്തിക്കരുത് അവർ പിറുപിറുത്തു കൊണ്ടിരുന്നു. ഈയൊരു സംഭവം എൻറെ മനസ്സിൽ എന്നും നീറ്റലായിരുന്നു. ഒരു നിമിഷം കണ്ണീർ പൊഴിക്കാതെ കേട്ടിരിക്കാൻ ആവില്ലായിരുന്നു ഇതൊന്നും. മയക്കുമരുന്ന് എത്രത്തോളം അപകടമാണ് ഇതിലും വലിയ മറ്റൊരു ഉദാഹരണം ആവശ്യമില്ല.

സ്കൂളിൽ പിടിഎ മീറ്റിങ്ങിൽ പങ്കെടുക്കാൻ സമയമില്ലാത്ത മാതാപിതാക്കൾക്ക് വേണ്ടി ഒന്നു കൂടി പറയട്ടെ നമ്മുടെ സ്കൂൾ പരിസരങ്ങൾ ഒട്ടും സുരക്ഷിതമല്ല നമ്മുടെ മക്കളും. കേരളത്തിൽ ഓരോ സ്കൂളിനടുത്ത് ഇത്തരം ബിസിനസ് നടത്താനായി മാഫിയ സജീവം ആണ്. നമ്മുടെ കുട്ടികളുടെ സുരക്ഷയും ഭാവിയും നിങ്ങളുടെ കൈകളിൽ ഭദ്രം എന്ന് ഉറപ്പുവരുത്തുക. അതുവഴി നല്ലൊരു തലമുറയെ വാർത്തെടുക്കുക.ഈ വിഷയത്തിൽ നിങ്ങൾക്കും രേഖപ്പെടുത്താ നിങ്ങളുടെ അഭിപ്രായം. ഇതുപോലെ എത്രയോ കേസുകൾ ദിനംപ്രതി വരുന്നുണ്ട്. എങ്കിലും അതിനെക്കാൾ കൂടുതൽ ഇത് ആഴത്തിൽ മുറിവേൽപ്പിച്ചു. ഒരു അമ്മയ്ക്കും മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ മക്കളുടെ കാര്യത്തിൽ കുറച്ച് അധികം ശ്രദ്ധ പുലർത്തുന്നത് നല്ലതായിരിക്കും.

കുട്ടികളുടെ കാര്യം നോക്കാൻ സമയമില്ലാത്ത അച്ഛനമ്മമാർക്ക് ഇത് ഒരു പാഠമായിരിക്കട്ടെ. ഇനി ഒരു അച്ഛനമ്മമാർക്കും മക്കൾക്കും ഈ ഒരു അവസ്ഥ വരാതിരിക്കാൻ നമ്മുടെ മക്കളെയും അവർ പോകുന്ന ചുറ്റുപാടുകളെയും നമ്മുടെ സംരക്ഷണയിൽ വരുത്താൻ നമുക്ക് ശ്രമിക്കാം. ഇതുപോലെ എത്രയെത്രയോ കേസുകൾ ദിനംപ്രതി വരുന്നു എങ്കിലും അതിനേക്കാളും കൂടുതൽ ഇത് കുറച് ആഴത്തിൽ വേദനിപ്പിച്ചു ഒരമ്മയ്ക്കും മക്കൾക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ രക്ഷിതാക്കൾ മക്കളുടെ കാര്യത്തിൽ കുറച്ച് അധികം ശ്രെധ പുലത്തുന്നത് നല്ലതാണു. സമയമില്ലാത്ത അമ്മമാർക്കും അച്ഛന്മാർക്കും വേണ്ടി അവതരിപ്പിച്ച ഈ സംഭവം എല്ലാവർക്കും ഒരു പാഠമാകട്ടെ ..

About admin

online news web portal

Check Also

ആക്രിപെറുക്കി ജീവിതം എന്നിട്ടും നേടിയത് ഫുള്‍ എ പ്ലസ് റിസള്‍ട്ട്

ഇത് ജയസൂര്യ, ആക്രിപെറുക്കി ജീവിതം എന്നിട്ടും നേടിയത് ഫുള്‍ എ പ്ലസ് റിസള്‍ട്ട്, അറിഞ്ഞത് വാര്‍ക്ക പണിക്കിക്കിടെ ഇന്നലെയാണ് പ്ലസ് …

Leave a Reply

Your email address will not be published. Required fields are marked *