Breaking News
Home / ENTERTAINMENT NEWS / CINEMA / ഗൗതമന്റെ രഥം പവര്‍ഫുള്‍ – സിനിമ റിവ്യൂ

ഗൗതമന്റെ രഥം പവര്‍ഫുള്‍ – സിനിമ റിവ്യൂ

ഗൗതമന്റെ രഥം പവര്‍ഫുള്‍

പ്രേക്ഷകരെ ഒരേ സമയവും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയുന്ന ചിത്രമാണ് ഗൗതമന്റെ രഥം. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതനായ ആനന്ദ് മേനോന്‍ ഒരുക്കിയ ചിത്രമാണ് ഗൗതമന്റെ രഥം. സമ്പൂര്‍ണ കുടുംബചിത്രമെന്ന് സിനിമ അവകാശപ്പെടുന്നു. ഒരിടവേളയ്ക്ക് ശേഷം നിരജ് മാധവിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ. ചിത്രത്തിന് അനുയോജ്യമായ വിധം തന്റെ കഥാപാത്രത്തെ നീരജ് മനോഹരമാക്കിയിരിക്കുന്നു.

ഗൗതമന്റെ കുട്ടിക്കാലവും യൗവനവും ചിത്രത്തില്‍ മനോഹരമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. മനുഷ്യകുലത്തിലെ പ്രധാന കണ്ടുപിടുത്തമായ ചക്രത്തിന്റെ കഥയില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. വിലകൂടിയ കാറ് വാങ്ങണം എന്ന ആഗ്രഹമാണ് ഗൗതമന്റെ മനസില്‍ മുഴുവന്‍. എന്നാല്‍ സൈക്കിളില്‍ മാത്രം സഞ്ചരിക്കുന്ന പോസ്റ്റ് മാസ്റ്ററായ ഗൗതമന്റെ അച്ഛന് വിലകൂടിയ കാറ് വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലായിരുന്നു. അദ്ദേഹം പ്രിയ പുത്രനു വേണ്ടി ഒരു നാനോ കാര്‍ വാങ്ങുന്നു.

ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ പാവയുടെയും പാത്രങ്ങളുടെയും പുറകെ പോകുമ്പോള്‍ വണ്ടികളുടെ പുറകെ പായുന്നവരാണ് ആണ്‍കുട്ടികള്‍. സിനിമയില്‍ നായകന്‍ ഗൗതമന്‍ ഒരു വണ്ടിഭ്രാന്തനാണ്.
മുത്തശ്ശി പറഞ്ഞു കൊടുത്ത പുരാണകഥകളില്‍ പോലും ഗൗതം ഹീറോയായി സ്വപ്‌നം കാണുന്നത് കൃഷ്ണനെയാണ്. കൃഷ്ണന് വണ്ടിയോടിക്കാന്‍ അറിയാം എന്നതാണ് സ്വപ്‌നത്തിനു പിന്നിലെ പ്രധാന കാരണം. വളരുംതോറും ഗൗതമിനൊപ്പം അവന്റെ വണ്ടിപ്രാന്തും വളരുന്നു. 18 വയസ്സായപ്പോള്‍ അവന്റെ വണ്ടിപ്രേമത്തിന് ‘ലൈസന്‍സ്’ കിട്ടുകയാണ്. മകനെ കൊണ്ട് ഡ്രൈവിംഗ് പഠിപ്പിക്കാന്‍ മുന്‍കൈ എടുത്ത അവന്റെ അച്ഛന്‍ ഇഷ്ടപ്പെട്ട കാര്‍ കണ്ടെത്താനും മകനോട് ആവശ്യപ്പെടുകയാണ്. മിനിമം ഒരു ഹോണ്ട സിറ്റിയെങ്കിലും സ്വപ്നം കാണുന്ന ഗൗതമിന്റെ ജീവിതത്തിലേക്ക് എത്തുന്നത് ഒരു സെക്കനന്റ് നാനോ കാറാണ്.

നാനോ കാറിന് വീട്ടുകാര്‍ നാണപ്പന്‍ എന്ന് ഒമനപ്പേരിട്ടു വിളിച്ചു. വീട്ടിലെ ഒരു അംഗത്തെപ്പോലെ അവര്‍ ആ കാറിനെ സ്‌നേഹിച്ചു. എന്നാല്‍ തന്റെ സ്വപ്‌നത്തിലെ കാറ് അല്ലാത്തതിനാല്‍ ഗൗതമന് നാണപ്പനോട് ദേഷ്യമാണ് എപ്പോഴും. നാണപ്പനും അതിനെ ചുറ്റിപ്പറ്റിയുടെ വീട്ടുകാരുടെ രംഗങ്ങളും പ്രേക്ഷകരെ ഊറി ചിരിപ്പിക്കുന്നവയാണ്. നാണപ്പനെ ഒരു മകനായി മാതാപിതാക്കളും മുത്തശ്ശിയും സ്‌നേഹിക്കുന്നത് ഗൗതമന് അത്ര സഹിക്കുന്നില്ല. എന്നാല്‍ സനിമയുടെ അവസാനഭാഗത്തിലേയ്ക്ക് എത്തുമ്പോള്‍ ഗൗതമന് നാണപ്പനോട് വെറുപ്പുമാറി സ്‌നേഹമാവുന്നത് കാണാന്‍ സാധിക്കും.

രണ്ടാം പകുതിയില്‍ സിനിമ കുടുംബബന്ധങ്ങളുടെ ആഴത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്നു. അച്ഛനും അമ്മയും മുത്തശ്ശിയും മകനും ചേര്‍ന്ന മനോഹരമായ സീനുകള്‍ സിനിമയ്ക്ക് കൂടുതല്‍ ലാളിത്യം നല്കുന്നു. ഫാമിലി മൂവി എന്ന ബാനറിലേയ്ക്ക് ചിത്രത്തെ എത്തിക്കുന്നു. ചിത്രത്തിന്റെ അന്ത്യഭാഗത്ത് ഗൗതമന്റെ രഥം തന്റെ കുടുംബമായി മാറുന്നത് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. നാണപ്പന്‍ അപ്പോഴും പ്രധാനകഥാപാത്രമായി കൂടെയുണ്ട്. രഞ്ജി പണിക്കര്‍, ദേവി അജിത്ത്, വല്‍സല മേനോന്‍, ബേസില്‍ ജോസഫ്, ബിജു സോപാനം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. പ്രായത്തിനേക്കാള്‍ ഉയരത്തില്‍ പക്വമായി സിനിമ ചിത്രീകരിക്കാന്‍ ആനന്ദിന് സാധിച്ചു. വെടിക്കെട്ട് ക്ലൈമാക്‌സോ ഗംഭീര ടിസ്റ്റുകളോ ട്രാജടികളോ ഈ സിനിമയില്‍ കാണാന്‍ സാധിക്കില്ല. വ്യത്യസ്ത മേഖലകളില്‍ നിന്ന് പല പ്രമേയങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് സിനിമ മുന്നോട്ട് പോകുന്നത് കാണാന്‍ സാധിക്കും.

:ചിപ്പി തോമസ്

About admin

Check Also

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി …

Leave a Reply

Your email address will not be published. Required fields are marked *