Breaking News
Home / ENTERTAINMENT NEWS / CINEMA / ഗംഭീര തിരിച്ചുവരവ് എസ് ജി; സുരേഷ് ഗോപിയെ പ്രശംസിച്ച് മകന്‍ ഗോകുല്‍

ഗംഭീര തിരിച്ചുവരവ് എസ് ജി; സുരേഷ് ഗോപിയെ പ്രശംസിച്ച് മകന്‍ ഗോകുല്‍

ഗംഭീര തിരിച്ചുവരവ് എസ് ജി; സുരേഷ് ഗോപിയെ പ്രശംസിച്ച് മകന്‍ ഗോകുല്‍

ഇന്നലെ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് അതിഗംഭീര റിപ്പോര്‍ട്ടുകള്‍ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന വിശേഷണം കൂടിയാണ് വരനെ ആവശ്യമുണ്ട് . നല്ല രീതിയിലുള്ള പ്രതികരണമാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തെക്കുറിച്ച് ലഭിക്കുന്നത് ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ് രംഗത്ത് വന്നിരിക്കുകയാണ് . വെല്‍ക്കം ബാക്ക് സുരേഷ് ഗോപി എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന പുതിയ ചിത്രം പ്രസിദ്ധ ചലച്ചിത്ര സംവിധായൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുരേഷ് ഗോപി, ശോഭന എന്നിവര്‍ വമ്പന്‍ തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്.

ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലെക്‌സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയ നീന ഒരു സിംഗിള്‍ മദറും ഫ്രഞ്ച് അധ്യാപികയും കൂടിയാണ്. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സര്‍ജിക്കല്‍ സ്ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജര്‍ ഉണ്ണികൃഷ്ണന്റെ വരവ്.

 

അനൂപ് തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായാട്ടാണ് തിയറ്ററുകളിൽ റിലീസിന് എത്തിയത്. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാല്‍ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജര്‍. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തില്‍ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഏറെ മികച്ച രീതിയിൽ പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. കുടുബ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇ ചിത്രം തീർച്ചയായും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടും എന്ന് തീർച്ചയാണ്.

ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തും. ഫെബ്രുവരി ആറിന് ജിസിസി രാജ്യങ്ങളിലും, ഏഴിന് കേരളത്തിലും റിലീസ് ചെയ്തിരിക്കുന്നു.

About admin

Check Also

ഇങ്ങനെ ചെയ്താൽ ഗോതമ്പ് പൊറോട്ട സോഫ്റ്റായി ഉണ്ടാക്കാം

ഇങ്ങനെ ചെയ്താൽ ഗോതമ്പ് പൊറോട്ട സോഫ്റ്റായി ഉണ്ടാക്കാം മലയാളികളിൽ ഭൂരിഭാഗം പേർക്കും പൊറോട്ടയോട് പെരുത്തിഷ്ടമാണ്. എന്നാൽ പൊറോട്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന …

Leave a Reply

Your email address will not be published. Required fields are marked *