Breaking News
Home / BUSINESS / Motivation / മുല്ലക്കൽ തെരുവിൽ പപ്പട കെട്ടുമായി ഒരു “ബിടെക്ക്” കാരൻ

മുല്ലക്കൽ തെരുവിൽ പപ്പട കെട്ടുമായി ഒരു “ബിടെക്ക്” കാരൻ

മുല്ലക്കൽ തെരുവിൽ പപ്പട കെട്ടുമായി ഒരു “ബിടെക്ക്” കാരൻ

“ഞാൻ വന്നപ്പോൾ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. കയ്യിൽ പപ്പട കെട്ടുകൾ ഉണ്ടായിരുന്നു, അത് കണ്ടപ്പോൾ വഴിയോരക്കച്ചവടക്കാർ അവരെ എനിക്ക് മറക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് സൈഫിക്ക, അദ്ദേഹം പറഞ്ഞ വാക്ക് ” നീ എവിടെ നിന്നെക്കു ഇത് പച്ചക്കറി കടയാണ്, പച്ചക്കറി വാങ്ങുവാൻ വരുന്നവർ എന്തായാലും പപ്പടവും വാങ്ങികൊള്ളും. അങ്ങിനെയാണ് മുല്ലക്കൽ ചന്തയിൽ എത്തിച്ചേർന്നത്. അതുവരെ വഴിയിൽ നടന്നു വിൽപ്പന ആയിരുന്നു.” ഷഫീഖിന്റെ വാക്കുകളാണ്

അമ്പലപ്പുഴക്കാരൻ ഷഫീക് ബിടെക്ക് ബിരുദധാരിയാണ്. ഓയിൽ ഗ്യാസ് ഡിപ്ലോമക്ക് പഠിച്ചുകൊണ്ടിരിക്കുന്നു ഒപ്പം പഠനാവശ്യങ്ങൾക്കും തന്റെ കുടുംബം പോറ്റുന്നതിനുവേണ്ടി ആലപ്പുഴ പട്ടണത്തിൽ മുല്ലക്കൽ ചന്തയിൽ പപ്പട കച്ചവടം നടത്തുന്നു.

“2016 തന്റെ കുടുംബത്തിൽ പരിതാപകരമായ ചില സാമ്പത്തിക സാഹചര്യങ്ങൾ മൂലം, തന്റെ ചെലവിനുള്ള പണമെങ്കിലും കണ്ടെത്തി വീട്ടുകാരെ സഹായിക്കാം എന്ന തീരുമാനത്തിൽ എത്തിചേർന്നു. എനിക്കുവേണ്ടി ചെലവാക്കുന്ന തുക വേറെ വീട്ടാവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായകരമായേക്കും എന്ന ചിന്തയായിരുന്നു ഇ തീരുമാനത്തിന്റെ പുറകിൽ” ഷഫീക് പറയുന്നു.

ആ കാലത്തു ഒരു പ്രണയവും ഉണ്ടായിരുന്നു, അതിനിടയിലാണ് കുടുംബ പ്രശ്നങ്ങൾ പൊട്ടിമുളച്ചതും പ്രണയം തകർന്നതും. അതോടെ ഏറെക്കൂറെ ഷഫീക് ഫ്രീയായി മാറിയിരുന്നു. ഒരു സെമസ്റ്ററിനിടയിലുള്ള അവധിയിൽ വീട്ടിൽ എത്തിയപ്പോൾ അവൻ ചിന്തിച്ചു. എന്നെകൊണ്ട് എന്താണ് വീടിനുവേണ്ടി ചെയ്യുവാൻ സാധിക്കുക എന്നത്.

സുഹൃത്തിന്റെ സഹായത്തോടെ പതിമുഖം വിറ്റു കച്ചവടത്തിൽ ഹരിശ്രീ കുറിച്ചു, ആദ്യ ദിവസത്തെ വരുമാനം 15 രൂപ ആയിരുന്നു. പതിമുഖ കച്ചവടത്തെ തുടർന്ന് പപ്പട വില്പനയിലേക്കു വഴി മാറി വന്നു. കേൾക്കുമ്പോൾ ചെറിയ തുക അന്നെന്നു തോന്നുമെങ്കിലും എനിക്ക് അപ്പോൾ അത് വലിയ തുക തന്നെ ആയിരുന്നു. ഇ വരുമാനത്തിൽ നിന്നാണ് ആ സെമസ്റ്ററിൽ എന്റെ ഫീസ്, ബുക്ക്സ് മറ്റു ചെലവുകൾ ഞാൻ കണ്ടെത്തിയത്.

കൊച്ചാപ്പയുടെ നിർദേശപ്രകാരം വീട്ടുസാധങ്ങളുടെ കച്ചവടത്തിലേക്കു നീങ്ങി, അതിനിടയിലാണ് നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ പോലും അവശ്യ സാധനമായ പപ്പട വിൽപ്പനയെ കുറിച്ചു അറിയുന്നതും അതിലേക്കു തിരിയുന്നതും. നല്ല പപ്പടത്തിനു പിപണന സാധ്യത ഉണ്ടെന്നും അതിനായി നല്ല പപ്പടം ഉണ്ടാക്കുന്നവരെ തേടി പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

ക്‌ളാസ്സു കഴിഞ്ഞു വന്നതിനു ശേഷം പപ്പടവുമായി വീടുകൾ തോറും നടന്നു പപ്പടം വിട്ടിരുന്നു ഒപ്പം പഠനത്തിലും നല്ലവണ്ണം ശ്രദ്ധചെലുത്തിരുന്നു. കോളേജിൽ പോകുന്നവഴി ട്രെയിനിൽ ഇരുന്നാണ് മിക്കവാറും പഠിച്ചിരുന്നത്, വീട്ടിൽ എത്തിയതിനുശേഷം പഠിക്കുക എന്നത് സാധ്യമല്ല അവന് അറിയാമായിരുന്നു.

കുറെയേറെ ആളുകൾ പറഞ്ഞിരുന്നു നീ ഇങ്ങനെ പപ്പടം വിറ്റു ജീവിച്ചോ നിന്റെ ഭാവി ഒരു പപ്പട കച്ചവടക്കാരനായി മാറും എന്ന്, അവർ വിചാരിച്ചിരുന്നത് ഞാൻ പഠനത്തിൽ ഉഴപ്പുകയും ഇ കച്ചവടത്തിന്റെ പുറകെ മാത്രം പോകുകയും ചെയ്യും എന്നായിരുന്നു. എന്നാൽ അവരെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ബിടെക് പരീക്ഷയിൽ ൮൪ ശതമാനം മാർക്ക് കാരസ്ഥാമാക്കാൻ എനിക്ക് സാധിച്ചു.

എന്റെ എല്ലാമെല്ലാം എന്റെ ഉമ്മച്ചിയാണ്, ഉമ്മച്ചി ജീവിക്കുന്നത് പോലും ഞങ്ങൾ 2 മക്കൾക്ക് വേണ്ടിയാണു, ഉമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഞങ്ങളെ രണ്ടുപേരെയും എഞ്ചിനിയർ ആക്കുക എന്നത്. എഞ്ചിനീയർ ജോലിയിൽ നിന്ന് കിട്ടുന്ന ആദ്യ വരുമാനം ഞാൻ ഉമ്മച്ചിക്കു കൊടുക്കും അതിനേക്കാൾ ഏറെ ഒന്നുമില്ല ഉമ്മച്ചിക്കു സമ്മാനിക്കാൻ എന്റെ കയ്യിൽ.

ഒരാളുടെയും പണം ആഗ്രഹിക്കരുതെന്നു ഞങളെ പഠിപ്പിച്ചത് ഉമ്മച്ചിയാണ്. ഉമ്മച്ചി താനെയാണ് എന്റെ ജീവിതത്തെ ഏറ്റവും അധികം സ്വാധിനിച്ചതും ഉൾപ്രേരകമായതും. ഏറെ ത്യാഗങ്ങൾ സഹിച്ച വ്യക്തിത്വത്തിന് ഉടമയാണ് എന്റെ ഉമ്മച്ചി. ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, ആ വിഷമസന്ധികളെ തരണം ചെയ്തു ഉയർത്തു വരുവാൻ ഉമ്മച്ചി തരുന്ന പ്രോത്സാഹനം വേറെ ഒരു ലെവൽ തന്നെയാണ്.

യുവാക്കൾക്ക് അഭിമാനമാകുകയാണ് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നിവാസിയായ ഷഫീക്. ഷഫീക് കാണിച്ചു തന്ന മാതൃക മറ്റുള്ള കുട്ടികൾക്ക് പ്രചോദനമാകട്ടെ. ജീവിതത്തിൽ ഇനിയും ഉയരങ്ങൾ താണ്ടുവാൻ ഇ ചെറുപ്പക്കാരന് സാധിക്കട്ടെ

About admin

Check Also

ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടുള്ള മനുഷ്യനാണ് മമ്മൂട്ടി.ചെറുപ്പം മുതൽക്ക് മോഹൻലാലിനോടായിരുന്നു ആരാധന ; യുവാവിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടുള്ള മനുഷ്യനാണ് മമ്മൂട്ടി.ചെറുപ്പം മുതൽക്ക് മോഹൻലാലിനോടായിരുന്നു ആരാധന ; യുവാവിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു കൊറോണ …

Leave a Reply

Your email address will not be published. Required fields are marked *