Breaking News
Home / WORLD / CURRENT AFFIARS / Breaking News – കൊറോണ വൈറസ് ; കേരളം ഉള്‍പ്പെടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടും

Breaking News – കൊറോണ വൈറസ് ; കേരളം ഉള്‍പ്പെടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടും

 

കൊറോണ വൈറസ് ; കേരളം ഉള്‍പ്പെടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടും

കൊവിഡിൽ കടുത്ത നിയന്ത്രണ നടപടികളുമായി കേന്ദ്രം. രാജ്യത്തെ കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകൾ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം, തിരുവന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകൾ അടച്ചിടും.

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയർന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. അവശ്യ സേവനങ്ങൾ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാൻ സംസ്ഥാനസർക്കാരിനോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയുണ്ടായി. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് മറ്റു ജില്ലകളിൽ കൂടി ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും.

 

 

സംസ്ഥാനത്ത് ഏഴ് ജില്ലകൾ അടച്ചിടണം. അവശ്യ സേവനങ്ങള്‍ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാന്‍ സംസ്ഥാനത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. എന്തൊക്കെ നിയന്ത്രണങ്ങൾ ആവിശ്യമാണെന്ന് ഓരോ സംസ്ഥാനത്തിനും തീരുമാനിക്കാം. മഹാരാഷ്ട്രയിൽ പൂർണമായി നിരോധനാജ്ഞ നടപ്പിലാക്കി കഴിഞ്ഞു.

കൊവിഡ് റിപ്പോർട്ട് ചെയ്ത 75 ജില്ലകൾ അടച്ചിടും

Gepostet von 24 News am Sonntag, 22. März 2020

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമായിരിക്കുകയാണ്.

അതിനിടെ ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 67കാരനാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.

 

കൊറോണ ബാധിച്ച് ഇന്ന് മാത്രം ഇന്ത്യയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്റെ മരണമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ ബിഹാറിലെ പാട്‌നയിൽ മരണം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഗുജറാത്തിൽ മരണം റിപ്പോർട്ട് ചെയ്തത്.

മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരൻ ഇന്നലെ രാത്രിയാണ് മരിച്ചത്. മുംബൈയിലെ എച്ച്. എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലായിരുന്നു മരണം. രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. മഹാരാഷ്ട്രയിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമായിരുന്നു അത്. ഇന്ത്യയിൽ ഏറ്റവും അധികം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്.

കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്ത രാജ്യം ഇറ്റലിയിലാണ്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് അന്തർസംസ്ഥാന ബസ് സർവീസുകളും മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ തീരുമാനം. കേന്ദ്ര സർക്കാരാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.

ഗുഡ്‌സ് ട്രെയിനുകൾ ഒഴികെയുള്ള എല്ലാ ട്രെയിൻ സർവീസുകളും ഈ മാസം 31 വരെ നിർത്തിവച്ചുകൊണ്ട് റെയിൽവേ ജോയിന്റ് ഡയറക്ടർ ഉത്തരവ് ഇറക്കിയതിനു പിന്നെലായണ് ബസ് സർവീസുകളും നിർത്താൻ തീരുമാനമായത്. ന്യൂഡൽഹിയിൽ ഇന്നു ചേർന്ന ഉന്നത തലയോഗമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

കൊവിഡ് 19 വ്യാപിച്ചിരിക്കുന്ന രാജ്യത്തെ 75 ജില്ലകളിൽ അത്യാവശ്യങ്ങൾക്ക് മാത്രമേ പൊതുഗതാഗത സർവീസുകൾ നടത്താവൂ എന്നും നിർദേശമുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാരുകളെ കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുണ്ട്.

എക്‌സ്പ്രസ്, മെയിൽ വിഭാഗങ്ങളിൽ വരുന്ന ദീർഘദൂര ട്രെയിനുകളും ഇന്റർസിറ്റി ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും മാർച്ച് 31 വരെ ഓടില്ല.

 

അതേസമയം, ഗുഡ്‌സ് ട്രെയിനുകൾ സർവീസ് നടത്തും. കൊവിഡ് 19 തടയുന്ന നടപടികളുടെ ഭാഗമായാണ് ട്രെയിൻ സർവീസ് നിർത്തിവയ്ക്കുന്നതെന്നു റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ എ പി സിംഗ് പുറത്തിറിക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ഞായർ രാവിലെ നാലു മണി വരെ യാത്ര തുടങ്ങിയ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ അനുമതിയുണ്ടായിരുന്നു.

About admin

Check Also

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണ​തോ​ടെ ല​ഹ​രി​ക്കാ​യി പെ​യി​ന്‍റും വാ​ര്‍​ണി​ഷും …

Leave a Reply

Your email address will not be published. Required fields are marked *