Breaking News
Home / WORLD / CURRENT AFFIARS / ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ഒരു കന്യാസ്ത്രീയുടെ ലൈംഗീകാരോപണം; മഠത്തില്‍ വച്ച് കടന്നു പിടിച്ചെന്നും

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ഒരു കന്യാസ്ത്രീയുടെ ലൈംഗീകാരോപണം; മഠത്തില്‍ വച്ച് കടന്നു പിടിച്ചെന്നും

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ഒരു കന്യാസ്ത്രീയുടെ ലൈംഗീകാരോപണം; മഠത്തില്‍ വച്ച് കടന്നു പിടിച്ചെന്നും അശ്ലീല സംഭാഷണം നടത്തിയെന്നും മൊഴിയിൽ

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ ലൈംഗീകാരോപണം.ഫ്രാങ്കോ പ്രതിയായ പീഡനക്കേസില്‍ സാക്ഷിയായ കന്യാസ്ത്രിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയും പതിനാലാം സാക്ഷിയുമായ കന്യാസ്ത്രീയാണ് മൊഴി നല്‍കിയിരിക്കുന്നത്.

മഠത്തില്‍ വച്ച് ഫ്രാങ്കോ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വീഡിയോ കോളില്‍ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ഫ്രാങ്കോ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്.
ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

കത്തോലിക്ക സഭ ജലന്ധര്‍ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുരുക്കായി മിഷണറീസ് ഓഫ് ജീസസ് സന്യാസി സമൂഹത്തിലെ കന്യാസ്ത്രീകളുടെ മൊഴി. കണ്ണൂർ മഠത്തിൽ വച്ച് ബിഷപ് കടന്നു പിടിച്ചു വന്നു അശ്ളീല സംഭാഷണം നടത്തിയെന്നുമാണ് മൊഴി. ബിഷപ്പിനെതിരായ ബലാൽസംഗ കേസിൽ പോലീസ് കോടതിയിൽ സമർപ്പിച്ച കുട്ടാ പത്രത്തിലാണ് മൊഴിയും ഉൾപ്പെടുത്തിയിട്ടുള്ളത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ നിന്ന് താനെ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു ബിഷപ്പ് ഫ്രാങ്കോ സമർപ്പിച്ച ഹർജിയിൽ കോട്ടയത്തെ വിചാരണ കോടതി നാളെ മുതൽ വധം കേൾക്കാനിരിക്കെയാണ് ബിഷപ്പിനെ പ്രതിരോധത്തിലാക്കി മറ്റൊരു കന്യാസ്ത്രീ മുന്നോട്ടു വന്നിരിക്കുന്നത്. അതിലൂടെ മൊഴിയുടെ വിശദശാംശങ്ങൾ മുഴുവനും പുറത്തു വരുന്നത്. കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയെയാണ് ബിഷപ്പ് ഫ്രാങ്കോ ലൈംഗീകമായി പീഡനത്തിന് ശ്രമിച്ചതെന്ന് പോലീസിൽ മൊഴി നൽകിയത്. 2017 ഏപ്രിൽ മുപ്പതിന് കണ്ണൂരിലെ മഠത്തിൽ വച്ച് ബിഷപ്പ് തന്നെ കടന്നു പിടിച്ചു ചുംബിച്ചെന്നു വീഡിയോ കോളിലൂടെ അശ്ളീല സംഭാഷണം നടത്തിയെന്നുമാണ് മൊഴിയിലൂടെ ആരോപണം ഉന്നയിക്കുന്നത്.

സഭയിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താലാണ് പീഡന ശ്രമം പുറമെ ഇതുവരെ വിളിച്ചു പറയാതെ ഇരുന്നത്, എന്ന് കന്യാസ്ത്രീ മൊഴിയിലൂടെ വ്യക്തമാക്കുന്നു. ഇത്തരം ഒരു മൊഴി ലഭിച്ചിട്ടും പോലീസ് പ്രത്യേക ഫ് ഐ ആർ ഇതുവരെ രെജിസ്റ്റർ ചെയ്യാതിരുന്നതിൽ വളരെ ഏറെ ദുരൂഹത ഉണ്ടെന്നു ആരോപണവും ഇപ്പോൾ നിലനിക്കുന്നുണ്ട്. എന്നാൽ കേസുമായി തനിക്കു മുന്നോട്ടു പോകുവാൻ താത്പര്യം ഇല്ലെന്ന കാരണത്താലാണ് ഫ് ഐ ആർ ഇതുവരെയും രജിസ്റ്റർ ചെയ്യാതിരുന്നതെന്നു അന്വേഷണ സംഘം വ്യക്തമാക്കി.

About admin

Check Also

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി മദ്യം കിട്ടാതെ തൃശൂരില്‍ വീണ്ടും ആത്മഹത്യ; കരുപടന്ന യുവാവ് …

Leave a Reply

Your email address will not be published. Required fields are marked *