Breaking News
Home / COVID19 / നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

ചില ആളുകൾ അങ്ങനെയാണ്, ഇവരുടെ നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല. വളരെയേറെ സന്തോഷം തോന്നിയ നിമിഷം. ഏവരുടെയും മനസ്സു നിറച്ചു നിമിഷം. മാസവരുമാനം ആകെ 3500 രൂപ മാത്രം. എങ്കിലും ആ വലിയ മനസ്സിന് മുൻപിൽ ആർക്കും വിലയിടാൻ ഒരിക്കലും സാധിക്കില്ല. ദിവസവരുമാനം ആകെയുള്ളത് 150 രൂപയിൽ താഴെ. എങ്കിലും കനത്ത വെയിലിൽ നിന്ന് ജനങ്ങൾക്കുവേണ്ടി സേവനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി ദിവസ വേതനം വാങ്ങുന്ന അവർ രണ്ടു കുപ്പി ജ്യൂസ് വാങ്ങി നൽകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ദിവസം 150 രൂപയിൽ താഴെ വരുമാനമുള്ളവർ അതിൽ 100 രൂപ മുടക്കി 2 കുപ്പി ജ്യൂസ് വാങ്ങി നൽകുവാൻ കാണിച്ച നന്മ നിറഞ്ഞ അവരുടെ മനസ്സിന് മുൻപിൽ ആരും ഒന്ന് നമിച്ചു പോകും. കൊറോണ കാലത്ത് തികച്ചും ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പോലീസ് ഉദ്യോഗസ്ഥർ. പരിശോധനയും അനാവശ്യ പുറത്തിറങ്ങും ഒക്കെ തടഞ്ഞ് നാടിനെ സംരക്ഷിക്കുമ്പോൾ സമയത്ത് ആഹാരമോ മറ്റ് ആവശ്യങ്ങളും ഒന്നും നിറവേറ്റാൻ ആവാത്ത വരാണ് അവർ. സ്നേഹോപഹാരം എത്തിച്ച ആ യുവതിയോട് വിവരങ്ങൾ അന്വേഷിച്ച് ഒരു പോലീസുകാരൻ വരുമാനം എത്രയുണ്ടെന്ന് ചോദിക്കുന്നുണ്ട്. മാസം 3500 രൂപ എന്ന് അവർ മറുപടി നൽകുന്നു.

ഇവരുടെ കൈയിൽനിന്ന് ഉപഹാരം വാങ്ങാതെ പോലീസുകാർ തങ്ങൾക്കു ലഭിച്ച ഒരു കുപ്പി ജ്യൂസ് സമ്മാനിക്കുന്നതും കാണാം. കൊറോണ കാലത്ത് നന്മയുടെ മുഖങ്ങൾ ആയി മാറുകയാണ് ഇ യുവതിയും പോലീസുകാരും. ആ യുവതിയുടെ വലിയ മനസ്സ് ഈശ്വരൻ കാണാതെ പോകില്ല. കൂടുതൽ സ്വത്തുക്കൾ ഉള്ളവർ അത് മുറുകെ പിടിച്ചു കൊണ്ടിരിക്കുമ്പോൾ ഇതുപോലെയുള്ള പാവപ്പെട്ടവർ തങ്ങളുടെ കയ്യിൽ ഉള്ളതിൽ നിന്നും മറ്റുള്ളവർക്ക് കൊടുത്തു സഹായിക്കും.

നല്ലതുപോലെ അറിയാവുന്ന സംഗതിയാണ്, പോകുമ്പോൾ ഒന്നും കൊണ്ടുപോകാൻ പറ്റില്ല എന്ന്. ആ യുവതിയുടെ അപ്പോഴത്തെ സന്തോഷത്തിൽ നിന്നും മനസ്സിലാക്കാം അവർ എത്ര നല്ല മനസ്സോടെ ആണ് ഈ പ്രവർത്തി ചെയ്തത് എന്ന്. ആ ഉപഹാരം കൊടുത്തത് പോലീസുകാർക്ക് ആണെങ്കിലും നിറഞ്ഞത് യുവതിയുടെ മനസ്സാണ്. ഇപ്പോഴും നന്മ വറ്റാത്ത കുറെ ആളുകൾ ഈ ഭൂമിയിൽ ഉണ്ട്.

ആ യുവതിയുടെ ഈ നല്ല പ്രവർത്തിക്കു നമ്മൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരുപക്ഷേ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ആ പോലീസുകാരുടെ മുൻപിൽ ആ യുവതിയുടെ വേഷത്തിലെത്തിയത് ദൈവത്തിന്റെ കരങ്ങൾ തന്നെ ആകാം. ഇപ്പോഴും നന്മ മനസ്സിൽ ഉള്ളവർ ഉണ്ടെന്നുള്ളത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. എങ്കിലും ആ യുവതിയുടെ വലിയ മനസ്സിന് മുൻപിൽ നമ്മുക്ക് എല്ലാവർക്കും നൽകാം ഒരായിരം ബിഗ് സല്യൂട്ട്.

 

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *