Breaking News
Home / ENTERTAINMENT NEWS / ഒരായിരം നന്ദി ലാലേട്ടാ .. ബിഗ് ബോസ്സിലെ മഞ്ജു എന്ന വൻ മരം കടപുഴകി വീണു

ഒരായിരം നന്ദി ലാലേട്ടാ .. ബിഗ് ബോസ്സിലെ മഞ്ജു എന്ന വൻ മരം കടപുഴകി വീണു

ഒരായിരം നന്ദി ലാലേട്ടാ .. ബിഗ് ബോസ്സിലെ മഞ്ജു എന്ന വൻ മരം കടപുഴകി വീണു

ജനലക്ഷങ്ങൾ കാത്തിരുന്ന നിമിഷം അതെ ആ നിമിഷം എത്തുകയാണ് ബിഗ് ബോസ്സിലെ തന്റെ മത്സര പ്രവർത്തികൾ കാരണം പ്രേക്ഷകർ എപ്പോൾ ഏറ്റവും വെറുക്കുന്ന സ്ത്രീയായി മഞ്ജു പത്രോസ് മാറിയിരുന്നു. പുറത്തെ ഇവരുടെ പ്രവർത്തികളിൽ കലിപൂണ്ട മലയാളികൾ പ്രതിഷേധവും അഴിച്ചുവിട്ടിരുന്നു.

കഴിഞ്ഞ ദിവസം രജിത് സാറിനോട് മഞ്ജു കുഷ്ഠരോഗികളുടെ മനസ്സ് എന്ന് പറഞ്ഞിരുന്നു ഇതും കൂടിയായപ്പോൾ മഞ്ജു പത്രോസിനെ പുറത്താക്കണം എന്ന ആവശ്യം എല്ലായിടത്തും നിന്നും ശക്തമായിരുന്നു എന്നാൽ ലാലേട്ടന്റെ ഇന്നലത്തെ വരവിൽ അതിനെല്ലാം പരിസമാപ്തി വന്നിരിക്കുകയാണ്. മഞ്ജുവിനെതിരെ ലാലേട്ടന്റെ ആക്രോശവും ചോദ്യം ചെയ്യലും ബിഗ് ബോസ് പ്രേക്ഷകരെ മൊത്തം രോമാഞ്ചം കൊള്ളിച്ചിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ.

ലാലേട്ടന്റെ തന്നെ, തന്റെ ആറാം തമ്പുരാനിലെ മാസ്സ് ഡയലോഗ് ആയ വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല എന്ന ഉദ്ധരിണികളോടെയാണ് ലാലേട്ടൻ മഞ്ജുവിന്റെ പ്രവർത്തിയെ അടിമുടി ചോദ്യം ചെയ്തത്. രജിത് സാറിനോട് കുഷ്ഠരോഗികളുടെ മനസ്സ് എന്ന വാക്ക് പറഞ്ഞതിന് ലാലേട്ടൻ വളരെ ദേഷ്യത്തോടെ തന്നെയാണ് വിമർശിക്കുന്നത്. രോഗം എന്ന വാക്ക്, മനസ്സിന് ആ രോഗം ബാധിച്ചാൽ എന്ന ആ വാക്കു വളരെ മോശമായ ഒരു വർത്തമാനം ആണ്, അല്ലേ മഞ്ജു എന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ എനിക്കു അത് ഓർമയില്ല എന്നായിരുന്നു മഞ്ജുവിന്റെ കിടിലൻ മറുപടി.

 

ഓര്മയില്ലെങ്കിൽ അത് മറ്റുള്ളവരോട് ചോദിക്കണം ഞാൻ എന്താ തമാശ പറയുകയാണോ എന്ന് തോന്നുന്നുണ്ടോ, ലാലേട്ടൻ ഉടനെ രജിത് സാറിനോട് മഞ്ജു അങ്ങനെ പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ, അതെ ലാലേട്ടാ മഞ്ജു അങ്ങനെ പറഞ്ഞിരുന്നതായി പറഞ്ഞു. അങ്ങനെ പറയാൻ പാടില്ല എന്നും മ്മൂക്കയുടെ മാസ്സ് ഡയലോഗ് ആയ സെൻസ് വേണം സെന്സിബിലിറ്റി വേണം സെന്സിറ്റിവിറ്റി വേണം എന്നായിരുന്നു ലാലേട്ടൻ പ്രതികരിച്ചത്.

ഇപ്പോഴാണ് ബിഗ് ബോസ് ബിഗ് ബോസ്സായതും ലാലേട്ടൻ മാസ്സ് ആയതും എന്നാണ് പ്രേക്ഷകരുടെ കിടിലൻ കമന്റ്. ബിഗ് ബോസ് പ്രേക്ഷകർ നെഞ്ചിൽലെറ്റിയ രജിത് കുമാർ എന്ന മനുഷ്യനെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ട് വളരെ നീചവും മോശവുമായ പ്രവർത്തിയുമായിരുന്നു ബിഗ് ബോസ് വീട്ടിൽ മഞ്ജു പത്രോസ് നടത്തി പോന്നിരുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾ ഇവരുടെ നേരെ തിരിയുകയും ഡിസ്‌ലൈക്ക് ചെയ്യുകയും, തെറിയഭിഷേകവും പൊങ്കാല വരെയും നടത്തിയിരുന്നു.

ഇതിൽ കേരളത്തിലെ സ്ത്രീകൾ തന്നെയായിരുന്നു ഏറ്റവും മുന്നിൽ എന്നാൽ മഞ്ജുവിന്റെ അഹങ്കാരം ലാലേട്ടന്റെ വരവോടുകൂടി ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. മഞ്ജു പത്രോസിന്റെ ബിഗ് ബോസ് വീട്ടിലെ നാളുകൾ എണ്ണിക്കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ വിലയിരുത്തലുകൾ.

About admin

Check Also

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍ മലയാളം ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലുകളിൽ ഒന്നാണ് …

Leave a Reply

Your email address will not be published. Required fields are marked *