Home / ENTERTAINMENT / രജിത്തിനെ ചവിട്ടിക്കൂട്ടിയ ഫുക്രുവിനും ടീമിനും എതിരേ മനുഷ്യാവകാശകമ്മീഷനില്‍ പരാതിയുമായി സിനിമ സംവിധായകൻ

രജിത്തിനെ ചവിട്ടിക്കൂട്ടിയ ഫുക്രുവിനും ടീമിനും എതിരേ മനുഷ്യാവകാശകമ്മീഷനില്‍ പരാതിയുമായി സിനിമ സംവിധായകൻ

രജിത്തിനെ ചവിട്ടിക്കൂട്ടിയ ഫുക്രുവിനും ടീമിനും എതിരേ മനുഷ്യാവകാശകമ്മീഷനില്‍ പരാതി

കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസ് ഷോ സാക്ഷ്യം വഹിച്ചത് രജിത് കുമാറും ഫുക്രുവും തമ്മിലുള്ള കൈയാങ്കളിയ്ക്കും ജെസ്ലയുടെ കേറിപ്പിടിക്കല്‍ വിവാദത്തിലുമാണ്. ഇടയ്ക്ക് മഞ്ജു പത്രോസ് രജിത് കുമാറിന് നേരെ നടത്തുന്ന രോഷവര്‍ഷങ്ങളുമെല്ലാം ബിഗ്‌ബോസ് പ്രേമികള്‍ പലതരത്തിലുള്ള ചര്‍ച്ചകളാക്കിയിരിക്കുകയാണ്. പക്ഷെ രജിത്തുമായി അടിയുണ്ടാക്കി ലക്ഷ്വറി ടാസ്‌ക് കളിയില്‍ നിന്ന് ഇറങ്ങിപ്പോയത് ഫക്രുവിന്റെ സ്‌ട്രേറ്റജിയാണെന്നു അറിയാത്തവരായിരുന്നു വീട്ടില്‍ ഭൂരിഭാഗവും. ഫുക്രുവിന്റെ സ്വന്തം ടീമിലാണെങ്കിലും തന്ത്രമറിയാതെ എതിര്‍ ടീമിലെ രജിത്തിനെതിരെ ആരോപണം ഉയര്‍ത്തി മഞ്ജുവും രംഗത്തെത്തി. എന്നാല്‍ രജിത്തിനെ ആക്രമിച്ച ഫുക്രുവും കൂട്ടരും ഇനി പോലീസ് കേസ് നേരിടേണ്ടിവരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഫക്രു ബിഗ്‌ബോസ് ഷോയിൽ നടത്തിയ കയ്യാങ്കളിയിൽ രൂക്ഷ വിമർശനം ഉയർത്തി പ്രസിദ്ധ സിനിമ സംവിധായകൻ ആലപ്പി അഷറഫ് രംഗത്തെത്തിയിരുന്നു. രജിത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി എന്ന് ആലപ്പി അഷറഫ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു.

പരാതിയുടെ പൂർണ രൂപം താഴെ

CHAIRMAN
Kerala State Human Rights Commission,
PMG Jn. Turbo Plus Tower,
Vikas Bhavan P.O,
TRIVANDRUM -33

Sub:
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന BIG BOSS 2 എന്ന പരിപാടിയിൽ
Dr.RAJITH KUMAR എന്ന വ്യക്തിക്ക് നേരേ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ Human Rights Foundations State committee Member , AlleppeyAshraf
നല്കുന്ന പരാതി.

Sir,

Asianet മലയാളം ചാനലിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,
കളളൻ ,വൃത്തികെട്ടവൻ, മൈ…., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.
അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സർ, ഇത്തരം പരിപാടികൾ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്‌, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു

പ്രേക്ഷക പ്രീതിനേടി മുന്നേറുന്ന ഷോയാണ് ബിഗ്‌ബോസ്. ബിഗ്‌ബോസില്‍ ഏറ്റവുമധികം തര്‍ക്കത്തിനു വഴിമരുന്നിടുന്നത് ലക്ഷ്യറി ടാസ്‌കുകളാണ്. ടാസ്‌കിനിടയിലെ തര്‍ക്കങ്ങളാണ് പലപ്പോഴും ഹൗസില്‍ അടിപിടിയിലേക്ക് വരെ കൊണ്ടെതിപ്പിക്കുന്നതു. എന്നാല്‍ ഇപ്പോള്‍ ഹൗസില്‍ രജിത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കയാണ് മത്സരാര്‍ത്ഥിയായ ജസ്ല. അയാൾ അവിടെ പോയി ചവിട്ടുകൊളളുന്നെങ്കിൽ അയാൾക്ക് നല്ല കാശ് കിട്ടുന്നുണ്ട് അയാൾക്ക്‌ പോലുമില്ലാത്ത വിഷമമാണ് മറ്റുള്ളോർക്ക്‌..

 

ആരും നിർബന്ധിച്ച്‌ ഇവിടെ ഇട്ടേക്കുന്നതല്ലല്ലോ വയ്യങ്കിൽ ഇറങ്ങിപോണം. ഫാൻസ്‌കാർക്ക്‌ അത്രവിഷമമെങ്കിൽ വോട്ട് ചെയ്യാതെ പുറത്താക്കി അദ്ദേഹത്തെ രക്ഷിക്കൂ അല്ലെങ്കിൽ മറ്റുള്ളവരെ എല്ലാം വീട്ടിൽ പറഞ്ഞു വിട്ടിട്ട്‌ അദ്ദേഹത്തെ മാത്രം ബിഗ്‌ബോസിൽ നിർത്തൂ ഒ്റ്റയ്ക്ക് സംസാരിച്ചു നടന്നോളും. ഇവിടെ കള്ളനും കൊലപാതകിക്കും ജയിലും ഉണ്ടേം. പിന്നയാ വല്ല പരിപാടിയിലെ ചില രംഗംങ്ങൾ കണ്ടിട്ട്‌ കുറേ ആരാധനാ, ഇങ്ങനെ ഒക്കെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ.

About admin

online news web portal

Check Also

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് വളരെ …

Leave a Reply

Your email address will not be published. Required fields are marked *