Home / ENTERTAINMENT / രജിത് കുമാറിനെ ആക്രമിച്ച ഫുക്രുവിനോട് ജഗതിയുടെ മകൾ ശ്രീലക്ഷ്മിക്കു പറയാനുള്ള കാര്യം

രജിത് കുമാറിനെ ആക്രമിച്ച ഫുക്രുവിനോട് ജഗതിയുടെ മകൾ ശ്രീലക്ഷ്മിക്കു പറയാനുള്ള കാര്യം

രജിത് കുമാറിനെ ആക്രമിച്ച ഫുക്രുവിനോട് ജഗതിയുടെ മകൾ ശ്രീലക്ഷ്മിക്കു പറയാനുള്ള കാര്യം

മലയാളികളുടെ പ്രിയ നടന്‍ അമ്പിളി ചേട്ടന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിത്വമാണ് ശ്രീലക്ഷ്മിയുടേത്. ശ്രീലക്ഷ്മിയുടെ വിവാഹം മാസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയില്‍ നടന്നത്. ബിഗ്‌ബോസില്‍ അധികകാലം തുടർന്ന് പോകുവാൻ സാധിച്ചില്ലെങ്കിലും താരം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ബിഗ്‌ബോസ് 2 കണ്ട ശ്രീലക്ഷ്മിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ബിഗ് ബോസ് സീസൺ രണ്ട് സംഭവ ബഹുലമായി മുന്നേറുമ്പോൾ ഡോക്ടർ രജിത് കുമാർ ആണ് ബിഗ് ബോസ്സിലെ മിന്നും താരമായി റേറ്റിങ്ങിൽ പ്രേക്ഷർക്കിടയിൽ നിൽക്കുന്നത്. മറ്റുള്ളവരിൽ നിന്നും ഒറ്റപെട്ടു കഴിയുകയും പലതും പ്രവർത്തിക്കുകയും ചെയുന്ന രജിത് കുമാറിന് നിരവധി ആരാധകരാണ് ഇപ്പോൾ ഉള്ളത്. പലപ്പോഴും ഷോയിൽ ഒറ്റയ്ക്കു നിൽകുമ്പോൾ മറ്റുള്ളവർ കൂട്ടമായി അദ്ദേഹത്തെ അക്രമിക്കാറുണ്ട്, ബിഗ് ബോസ്സിനുള്ളിൽ കഴിഞ്ഞ ഏതാനും എപ്പിസോഡുകൾ കുറച്ചു സംഘർഷ ഭരിതമായിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് കഴിഞ്ഞ സീസണിലെ മത്സരാത്ഥിയായ ശ്രീലക്ഷ്മി ശ്രീകുമാർ.

രജിത് കുമാറിനെ പിന്തുണച്ചു കൊണ്ടാണ് ശ്രീലക്ഷ്മി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്, ഇതോടൊപ്പം തന്നെ രജിത്തിനോടൊപ്പം എപ്പോഴും നിലകൊണ്ട പവനേയും ശ്രീലക്ഷ്മി പ്രശംസിക്കുന്നുണ്ട്. ഈ വർഷത്തെ ബിഗ് ബോസ് സംഘർഷം നിറഞ്ഞതു ആണെന്നും എല്ലാവരും കൂടി രജിത് സാറിനെ വേദനിപ്പിക്കുന്നപോലെയും തനിക്കു തോന്നി എന്ന് ശ്രീലക്ഷ്മി പറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ കൂടിയാണ് ശ്രീലക്ഷ്മി ഈ കാര്യങ്ങൾ പങ്കു വെച്ചത്. ഫുക്രുവും റെജിത്തും തമ്മിലുള്ള തർക്കത്തെ പറ്റിയും തരാം വെളിപ്പെടുത്തുന്നു. സ്ക്രീൻ ഷോർട് സഹിതം ആണ് ശ്രീലക്ഷ്മി രജിത്തിന്‌ സപ്പോർട് നൽകിയത്. ഈ വിഷയം തന്നെ അസ്വസ്ഥമാക്കിയെന്നും ഡോ, രജിത്തിന്റെ പ്രായമെങ്കിലും കണക്കാക്കി കൊണ്ടുവേണം മറ്റു മത്സരാത്ഥികൾ ഷോയിൽ മത്സരിക്കാൻ എന്നും താരം അഭിപ്രായപ്പെട്ടു.

അതെ സമയം ആദ്യ സീസണിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഇപ്പോഴും തനിക്കു സന്തോഷം തോന്നുണ്ടെന്നും അന്ന് എല്ലാവരും തമ്മിൽ കളിയും ചിരിയുമായി വളരെ രസകരമായിട്ടാണ് പരിപാടി മുൻപോട്ടു പോയത്. മനസ്സിൽ ഇപ്പോഴും ഓർത്തു വെക്കാവുന്ന ഒരുപാടു നല്ല അനുഭവങ്ങൾ ആണ് തനിക്കു ലഭിച്ചതെന്നും ശ്രീലക്ഷ്മി തുറന്നു പറയുന്നു.

About admin

online news web portal

Check Also

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് വളരെ …

Leave a Reply

Your email address will not be published. Required fields are marked *