Breaking News
Home / ENTERTAINMENT NEWS / രജിത് കുമാര്‍ ജസ്ലയെ പിറകില്‍ നിന്ന് പിടിച്ചത് തെറ്റായിപ്പോയെന്ന് മഞ്ജു പത്രോസ്; മഞ്ജുവിന്റെ കണ്ണ് മൊത്തം മഞ്ഞയാണെന്നും രജിത് കുമാര്‍

രജിത് കുമാര്‍ ജസ്ലയെ പിറകില്‍ നിന്ന് പിടിച്ചത് തെറ്റായിപ്പോയെന്ന് മഞ്ജു പത്രോസ്; മഞ്ജുവിന്റെ കണ്ണ് മൊത്തം മഞ്ഞയാണെന്നും രജിത് കുമാര്‍


രജിത് കുമാര്‍ ജസ്ലയെ പിറകില്‍ നിന്ന് പിടിച്ചത് തെറ്റായിപ്പോയെന്ന് മഞ്ജു പത്രോസ്; മഞ്ജുവിന്റെ കണ്ണ് മൊത്തം മഞ്ഞയാണെന്നും രജിത് കുമാര്‍

 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് പുരോഗമിക്കുന്തോറും വാദപ്രതിവാദങ്ങളും ഏറെ കൊഴുക്കുകയാണ്. വീക്ക്‌ലി ടാസ്‌ക് മത്സരം ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്നതിന് മുന്‍പേ എതിര്‍ ടീമംഗമായ ജസ്ലയെ തടയുന്നതിന്റെ ഭാഗമായി രജിത് കുമാര്‍ ജസ്ലയെ പിറകില്‍ നിന്ന് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത് വളരെ തെറ്റായിപ്പോയെന്ന് മഞ്ജു പത്രോസ് പറഞ്ഞു.

എന്നാല്‍ മറ്റുള്ളവര്‍ ചെയ്ത തെറ്റൊന്നും കാണാതെ തൻ ചെയ്ത കാര്യങ്ങൾ മാത്രം തെറ്റായി കാണുകയാണ് മഞ്ജു ചെയ്യുന്നതെന്നും, മഞ്ജുവില്‍ നിന്ന് ഒരിക്കലും നീതി എന്ന വാക്ക് പ്രതീക്ഷിക്കുന്നില്ല എന്നതായിരുന്നു രജിത്തിന്റെ പ്രതികരണം. ‘ഞാന്‍ വരുന്നതിന് എത്രയോ മുന്‍പേ തന്നെ പാഷാണം ഷാജി ഇവിടെ കിടക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഷാജിയെ നിങ്ങള്‍ പിടിച്ച്‌ മാറ്റുവാൻ ശ്രമിച്ചില്ല? സൂരജ് ഇപ്പോഴും അവിടെ തന്നെ ഇരിക്കുന്നു. എന്തുകൊണ്ട് മാറിയില്ല, അതിനെ കുറിച്ച് പ്രതികരിക്കുകയും ചെയ്തില്ല. ഫുക്രു ഇവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ടാസ്‌കിന്റെ ബസറിന് മുന്‍പ് അതേ ടീമംഗമായ മഞ്ജു പത്രോസ് എന്തുകൊണ്ട് ഫുക്രുവിനെ അവിടന്ന് മാറ്റിയില്ല? അന്യായം തുടങ്ങിയത് നിങ്ങളുടെ ഗ്രൂപ്പ് കലിയിലാണ് ആണ്. ഈ ചെയ്യുന്നതിലൊന്നും മഞ്ജു പത്രോസിന് ഒരു തെറ്റും കണ്ടെത്താനേ പറ്റുന്നില്ല അല്ലേ.

മഞ്ജു പത്രോസിന്റെ കണ്ണ് മൊത്തം ഇയാളുടെ ഡ്രസ്സ് പോലെ മൊത്തം മഞ്ഞ നിറം ആയിപ്പോയി. ഗെയിം തുടങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ എല്ലാം പൂട്ടിക്കെട്ടി കവര്‍ ചെയ്ത് വച്ചു. പിന്നെ എങ്ങനെയാ ഞങ്ങള്‍ അവിടേക്കു കയറുക?’, രജിത് മഞ്ജുവിനോട് ചോദിച്ചു. ‘അവരാരും ഞങ്ങളുടെ ദേഹത്ത് തൊട്ടില്ല, അതുകൊണ്ടാണ് എതിര്‍ത്ത് പറയാതിരുന്നത്. താങ്കള്‍ പിറകിലൂടെ വന്ന് ജസ്ലയെ കെട്ടിപ്പിടിച്ചതുകൊണ്ടാണ് താങ്കളെ മാത്രം എതിര്‍ത്തത്. ഇപ്പോള്‍ ക്ലിയര്‍ ആയിക്കാണുമല്ലോ നമ്മുടെ സഹോദരന്‍ രജിത്തിന്. അത് നിങ്ങള്‍ ബോധപൂര്‍വ്വം ചെയ്തതല്ല എന്നും എനിക്കറിയാം’, മഞ്ജു പ്രതികരിച്ചു.

എന്നാല്‍ നിങ്ങള്‍ എപ്പോഴും തന്നില്‍ മാത്രമേ കുറ്റം കാണൂവെന്നും ഞാനാണ് നിങ്ങളുടെ ടാര്‍ഗറ്റ് എന്നുമായിരുന്നു രജിത്തിന്റെ മറുപടി. ബിഗ് ബോസിൽ ഫുക്രു എന്നവനെ ഇനി നിക്കാൻ അനുവദിക്കല്ലേ എത്രയും പെട്ടന്നു അവന് വെളിയിൽ കളയുക മാതപിതാക്കളും കുട്ടികളുമായി കഴിയുന്ന കുടുംബത്തിലെ കുട്ടികൾ ഇതു കണ്ടുപഠിക്കാനാണോ ഈ താന്തോന്നിയായ വിവരദോഷിയെ ബിഗ്ബൊസിൽ കയറ്റിയത് ഇവനൊക്ക് പണം കണ്ടാൽ ആരേയും കൊല്ലാൻപോലും മടികാണിക്കില്ലാ പുറത്തെറിയണം അവനെ.

About admin

Check Also

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി …

Leave a Reply

Your email address will not be published. Required fields are marked *