Breaking News
Home / WORLD / CURRENT AFFIARS / Feature / ആയുഷ്മാൻ ഭാരത് യോജന, 30 രൂപ കൊടുത്തു കുടുംബത്തിലുള്ള എല്ലാവർക്കും 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇൻഷുറൻസ്

ആയുഷ്മാൻ ഭാരത് യോജന, 30 രൂപ കൊടുത്തു കുടുംബത്തിലുള്ള എല്ലാവർക്കും 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇൻഷുറൻസ്

ആയുഷ്മാൻ ഭാരത് യോജന, 30 രൂപ കൊടുത്തു കുടുംബത്തിലുള്ള എല്ലാവർക്കും 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇൻഷുറൻസ്

ആയുഷ്മാൻ ഭാരത് യോജന, ഉൾപ്പെടുന്ന ഹോസ്പിറ്റൽ ലിസ്റ്റ് കൂടി എളുപ്പം പരിശോധിക്കാം

വെറും 30 രൂപയുടെ ഇൻഷുറൻസ് കൊണ്ട് മുഴുവൻ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയിൽ ചേരാത്തവർ പെട്ടെന്നു തന്നെ ഇൻഷുറൻസ് എടുക്കുന്നത് ഏവർക്കും നല്ലതായിരിക്കും.

പ്രകൃതിദുരന്തങ്ങളും, പലരീതിയിലുള്ള അസുഖങ്ങളും നിനച്ചിരിക്കാത്ത നേരത്ത് വരുന്ന ഈ സദർഭത്തിൽ വെറും 30 രൂപ കൊടുത്തു കുടുംബത്തിലുള്ള എല്ലാവർക്കും 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇൻഷുറൻസ് എടുക്കുന്നത് നല്ലതല്ലേ , ഇതിനായി മുൻസിപ്പാലിറ്റിയിൽ അല്ലെങ്കിൽ പഞ്ചായത്തിൽ അംഗത്വം എടുക്കുവാനുള്ള ഒരു ക്യാമ്പ് വെക്കുന്നുണ്ടാകും, അവിടെ പോയി 30 രൂപ കൊടുത്താൽ ഇൻഷുറൻസിന്റെ ഐ.ഡി കാർഡ് കുടുംബത്തിൽ ഉള്ള ഓരോരുത്തർക്കും ലഭിക്കുന്നതായിരിക്കും. ഇതിലൂടെ ഇന്ത്യയിൽ ഉള്ള ഏത് ഹോസ്പിറ്റലിലും നമുക്ക് ഈ ഐഡി പ്രൂഫ് ഉപയോഗിച്ച് ചികിത്സ തേടാം.

ആയുഷ്മാൻ ഭാരത് യോജന എന്നാണ് ഈ പദ്ധതിയുടെ നാമം, ഇതൊരു കേന്ദ്രസർക്കാർ പദ്ധതി ആണെങ്കിലും ഇതിന്റെ ചിലവ് 60% ശതമാനം കേന്ദ്ര സർക്കാറും, 40% കേരള സർക്കാറും ആണ് വഹിക്കുന്നത്. നിങ്ങൾ ഇതുവരെ ഇതിൽ അംഗത്വം നേടിയിട്ടില്ലെങ്കിൽ തൊട്ടടുത്തുള്ള നഗരസഭയിൽ അല്ലെങ്കിൽ പഞ്ചായത്തിൽ പോയി ഇതിനെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ എത്രയും പെട്ടന്ന് അറിയുക .

വീഡിയോയിൽ ആയുഷ്മാൻ ഭാരത് യോജനയിൽ ഉൾപ്പെട്ടിട്ടുള്ള ഹോസ്പിറ്റലുകളുടെ ലിസ്റ്റ് പറയുന്നു, അതിൽ നിങ്ങൾക്ക് പെട്ടന്ന് സ്വീകാര്യമായ ഹോസ്പിറ്റലുകൾ എന്താണെന്ന് മനസ്സിലാക്കാം.

രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ആയുഷ്‌മാൻ ഭാരത് യോജന അഥാവ നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം. രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജന, സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് സ്കീം (എസ്‌സിഎച്ച്ഐഎസ്), കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം (ഇഎസ്ഐഎസ്) തുടങ്ങി ഒന്നിലധികം പദ്ധതികൾ ഉൾക്കൊള്ളുന്നതിലൂടെയാണ് നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം (എൻ‌എച്ച്‌പി‌എസ്) പദ്ധതി രൂപീകരിക്കുന്നത്. പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെവൈ) എന്നും പദ്ധതി അറിയപ്പെടുന്നുണ്ട്.

 

 

2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസെസസിന്റെ അടിസ്ഥാനത്തിൽ 10 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ നേട്ടം നൽകാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ആശുപത്രിയിൽ അഡ്‌മിറ്റായതിനു മുൻപും ശേഷവുമുള്ള ചെലവുകളെല്ലാം തന്നെ കവറേജിൽ ഇതിനെ ഉൾപ്പെടും. പ്രതിവര്‍ഷം ഓരോ കുടുംബത്തിനും അ‍ഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷയ്ക്കായി ലഭിക്കും ചെയ്യും. അർഹരായവർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി കുടുംബത്തിന്റെ വലിപ്പം, പ്രായം, ലിംഗം എന്നിവയുടെ പേരില്‍ യാതൊരു വിധ നിബന്ധനകളും ഏർപ്പെടുത്തിയിട്ടില്ല ഇതുവരെ.

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയായാണ് ആയുഷ്‌മാൻ ഭാരത് എന്ന് അറിയപ്പെടുന്നത്. പദ്ധതിൽ അംഗമായവർക്ക് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യത്തെ ഏത് പൊതു-സ്വകാര്യ ആശുപത്രിയിൽ നിന്നും പണമില്ലാതെ ചികിത്സ നേടാൻ സാധിക്കും ഇത് വഴി. ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിക്കണമെങ്കില്‍ നിര്‍ദേശിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടതുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ സംസ്ഥാനത്തിനും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഉണ്ടായിരിക്കും. 2018-19 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് ധനമന്ത്രിയായിരുന്ന അരുൺ ജെയ്‌റ്റ് ലി ഈ പദ്ധതി പ്രഖ്യാപിച്ചത്.

 

About admin

Check Also

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ലോകമൊട്ടാകെ ഇന്ന് കൊറോണ വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. …

Leave a Reply

Your email address will not be published. Required fields are marked *