Breaking News
Home / HEALTH & FITNESS / തുളസി ഇലയുടെ നീരും ഇഞ്ചി നീരും; ജലദോഷത്തിന് ഉത്തമമായ പരിഹാര മാർഗ്ഗം

തുളസി ഇലയുടെ നീരും ഇഞ്ചി നീരും; ജലദോഷത്തിന് ഉത്തമമായ പരിഹാര മാർഗ്ഗം

തുളസി ഇലയുടെ നീരും ഇഞ്ചി നീരും; ജലദോഷത്തിന് ഉത്തമമായ പരിഹാര മാർഗ്ഗം

നമ്മയുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഘടകം തന്നെയാണ്. ജീവിത ശൈലിയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും മനുഷ്യ ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ശരീരത്തിൽ കയറിക്കൂടുന്ന ഇത്തരം അവസ്ഥതകൾക്ക് പൊടുന്നെന്നെ പരിഹാരം കാണുന്നതിനാണ് നമ്മൾ ഏറ്റവും ശ്രദ്ധിക്കേണ്ടത്. അകന്നു പോകുന്ന രോഗങ്ങൾ പോലും ശരീരത്തിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് നിങ്ങളുടെ കുറഞ്ഞ രോഗപ്രതിരോധ ശേഷി. രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ശേഷി ശരീരത്തില്‍ ഇല്ലാതിരിക്കുമ്പോഴാണ് പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നത്.

എന്നാൽ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് രോഗപ്രതിരോധ ശേഷി നിരന്തരം വർദ്ധിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏറ്റവും സഹായകമാണ്. ചെറു രോഗങ്ങൾ പോലും പലപ്പോഴും നിങ്ങളില്‍ കുടിയേറുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നതിലൂടെ അത് നിങ്ങളുടെ പ്രതിരോധ ശേഷിയെ കുറക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വേണ്ടി സഹായിക്കുന്ന വീട്ടിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന ചില ഔഷധങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വഗന്ധ

അശ്വഗന്ധ കഴിക്കുമ്പോൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ഇത് നിങ്ങളിൽ കുതിരയുടെ ശക്തി ലഭിക്കുമെന്ന് ആയുർവേദ വൈദ്യന്മാർ പറയുന്നുണ്ട്. ഇതിലൂടെ ആരോഗ്യ പ്രതിസന്ധികള എല്ലാം ഇല്ലാതാക്കുന്നതിന് ഒരുപരിധി വരെ സഹായിക്കുന്നുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത് ദിവസവും ശീലമാക്കേണ്ടതാണ്. ഗുളികയായും പൊടിയായും ലേഹ്യമായും കഴിക്കുന്നതിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു നൽകാറുണ്ട്. ജലദോഷവും പനിയും എല്ലാം ഇല്ലായ്‌മ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ.

കോൺഫ്ളവർ


കോൺഫ്ളവർ ഭക്ഷണത്തിൽ ഉള്പെടുത്തുന്നതോടെ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാകും . ഇത് പനിയേയും ജലദോഷത്തെയും ഇല്ലാതാക്കാൻ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. നിങ്ങളുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളെ വർദ്ധിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്. എന്ന് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യുവാനും സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അതിൽ ഈ ഔഷധത്തിനുള്ള നൈസ്സർഗീക ഗുണം ചില്ലറയല്ല. ഇത് ജലദോഷം പനി പോലുള്ള അസ്വസ്ഥതകളെ എല്ലാം ഇല്ലായ്മ ചെയ്യുവാൻ സഹായിക്കുന്നുണ്ട്.

വെളുത്തുള്ളി

ആരോഗ്യ സംരക്ഷണത്തിന് വെളുത്തുള്ളി വളരെയധികം സുലഭമായതും ഗുണങ്ങൾ നൽകുന്നതുമാണ്. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായകരമാണ്. പനിയും ജലദോഷവും എല്ലാം ഒരു പരിധി വരെ ഇല്ലാതാക്കി നിങ്ങളുടെ ശരീരത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് വെളുത്തുള്ളി. നിങ്ങളിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുവാൻ നമുക്ക് ദിവസവും ഒരു പച്ച വെളുത്തുള്ളിയോ അല്ലെങ്കിൽ ചുട്ട വെളുത്തുള്ളിയോ കഴിക്കുന്നത് ശീലമാക്കാം . ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഫലം നൽകും.

തുളസി

തുളസിയുടെ ആരോഗ്യഗുണങ്ങൾക്ക് കാരണം അതിന്റെ ആൻറി-ഇൻഫെക്റ്റീവ്, ആസ്ത്മാറ്റിക് ഗുണങ്ങളാണ്. ആയുർവേദം അനുസരിച്ച്, നിങ്ങളുടെ ശ്വസനവ്യവസ്ഥ കൃത്യമാക്കുന്നതിന് തുളസി വളരെയധികം സഹായകരമാണ്. തുളസി നീര് ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഇത് നിങ്ങളുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. തുളസി നീര് വെറും വയറ്റിൽ കഴിക്കുന്നതും ഇതിൽ കുറച്ച് തേനും കുറച്ച് തുള്ളി ഇഞ്ചിയും ചേർത്ത് ഈ മിശ്രിതം ദിവസത്തിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നും നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ ജലദോഷത്തെയും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു പ്രധിവിധി ആയിട്ടാണ് തുളസിയെ കാണുന്നത്.

കുരുമുളക്

കുരുമുളക് നിരന്തരം ഉപയോഗിക്കുന്നതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനു ഏറെ സഹായകമാണ്. എന്നാല്‍ ഇത് എങ്ങനെ ഉപയോഗിക്കാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്നങ്ങളെ വളരെ വേഗത്തിൽ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് കുരുമുളക്. ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ജലദോഷത്തേയും ചുമയേയും പനിയേയും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി കുരുമുളക് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ക്യാൻസർ കോശങ്ങളുടെ വളർച്ചയെ പ്രതിരോധിക്കുന്നതിനും ഏറ്റവും സഹായിക്കുന്ന ഒന്നാണ് കുരുമുളക്.

ഇഞ്ചി

ഇഞ്ചി ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഉദര രോഗത്തെ പ്രതിരോധിക്കുന്നതിനും അൽപം ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. എത്ര കടുത്ത ശരീര വേദനയേയും ഇല്ലാതാക്കുന്നതിനും ജലദോഷത്തേയും പനിയേയും ഇല്ലാതാക്കുന്നതിനും മികച്ച് നിൽക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നതിലൂടെ ശരീരത്തിന് ആയുസ്സ് കൂട്ടുന്ന അമൃത് പോലെയാണ് ഫലം നൽകുന്നത് എന്ന് വൈദ്യൻമാർ പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചു നടത്തേണ്ടതാണ്. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ വളരെ അധികമാണ്.

തേൻ

തേൻ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന് നോക്കാം. ദിവസവും ഒരു സ്പൂണ്‍ തേൻ ഒരു നുള്ള് മഞ്ഞളിൽ കലർത്തി കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച പ്രകൃതി ദത്തമായ ഒരു ഉപാധിയാണ് തേൻ. അതുകൊണ്ട് സംശയിക്കാതെ ദിവസവും അൽപം തേൻ സേവിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസേന ശീലമാക്കുന്നതിലൂടെ അത് ജലദോഷത്തേയും പനിയേയും ഒരു പരിധിവരെ ഇല്ലാതാക്കി രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ശേഷി നൽകുന്നുണ്ട്.

About admin

Check Also

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം നൽകും ; സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരി വാങ്ങുവാൻ സാധിക്കും – മന്ത്രി തിലോത്തമന്‍

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം നൽകും ; സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ …

Leave a Reply

Your email address will not be published. Required fields are marked *