Breaking News
Home / ENTERTAINMENT NEWS / ADULT / കള്ള് കുടിച്ചും വ്യഭിചരിച്ചും പെണ്ണിന് അവളുടെ സ്വന്തം പ്രശ്നങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ ധൈര്യമില്ല; കലാ മോഹന്‍

കള്ള് കുടിച്ചും വ്യഭിചരിച്ചും പെണ്ണിന് അവളുടെ സ്വന്തം പ്രശ്നങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ ധൈര്യമില്ല; കലാ മോഹന്‍

കള്ള് കുടിച്ചും വ്യഭിചരിച്ചും പെണ്ണിന് അവളുടെ സ്വന്തം പ്രശ്നങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ ധൈര്യമില്ല; കലാ മോഹന്‍

പുരുഷന്മാരെ താരതമ്യം ചെയ്തു നോക്കുകയാണെങ്കിൽ സ്ത്രീകൾ എപ്പോഴും അടിമത്തത്തിൽ കഴിയുന്നവരാണ്. പെണ്ണെന്നു പറഞ്ഞാൽ എപ്പോളും സമൂഹ വ്യവസ്ഥയിൽ ചവിട്ടി താഴ്ത്തപ്പെടുന്നവളാണ്. സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും കൗണ്സലിംഗറും സൈക്കോളജിസ്റ്റുമായ കലാ മോഹൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം –

ചിലപ്പോൾ വിചിത്രങ്ങളായ കേസുകൾ വരും..
ഉത്തരം കണ്ടെത്തേണ്ടത് മൂല്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും, വിദ്യാഭ്യാസത്തിന്റെ ഉന്നതങ്ങളിൽ നിന്നും, അതൊന്നുമില്ല എങ്കിലും, നേരും നെറിവും തിരിച്ചറിവിൽ നിന്നും ആകും..

എഞ്ചിനീയറിംഗ് എന്ന് പറഞ്ഞു പ്രണയിച്ചു..
ഒടുവിൽ അറിഞ്ഞു, ഡിഗ്രി പോലുമില്ല എന്ന്..വിവാഹ ശേഷവും അദേഹത്തിന്റെ തമാശകളിൽ ഒന്നായിരുന്നു ആ സംഭവം പറഞ്ഞു കളിയാക്കുക..
ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ഭാര്യയെ “ശശി” ആക്കിയതിന്റെ സന്തോഷം.. !

അവൾക്കു അതങ്ങനെ നിസ്സാരമായിരുന്നില്ല..
കാശിനു മാത്രം വില കൊടുക്കുന്ന തരം താഴ്ന്ന രീതികൾ…
സ്വന്തം കുടുംബത്തിൽ പോലും അംഗീകാരമുള്ള വ്യക്തി അല്ല അദ്ദേഹം എന്നത് വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ അവൾക്കു ഒരുപാട് സങ്കടം ഉണ്ടാക്കി..
അദ്ദേഹത്തിലും ഇളയ കുട്ടികൾ പോലും പലതും പറഞ്ഞു കളിയാക്കുക..
പൊട്ടനെ പോലെ ചിരിച്ചു അതൊക്കെ ആസ്വദിക്കുക..!

ഒരു സ്ത്രീയെ സംബന്ധിച്ച് തന്റെ പുരുഷന്റെ തലയെടുപ്പിലാണ് അവളുടെ അഹങ്കാരം എന്ന് മനസ്സിൽ സ്വപ്നം കണ്ട ഒരുവൾക്ക് അതുമായി പൊരുത്തപ്പെടാൻ പിന്നെയും നേരമെടുത്തു..

ജോലി സംബന്ധമായ യാത്രകളുടെ എളുപ്പം കണക്കാക്കി സ്വന്തം വീട്ടിലാണ് ഇപ്പോൾ അവളും ഭാര്തതാവും..
കുളി കഴിഞ്ഞു ഈറൻ വേഷവുമായി അടിവസ്ത്രം ഇടാതെ വീട്ടിൽ അദ്ദേഹം നടക്കും..
അമ്മയും അനിയനും അവന്റെ ഭാര്യയുമാണ് തറവാട്ടിലെ മറ്റു അംഗങ്ങൾ..
നാത്തൂൻ ഒരു ദിവസം ഉറക്കെ പ്രതികരിച്ചു.
മറ്റു ആളുകൾ കൂടി ഉള്ള വീടാണ്, ഒരൽപ്പം മാന്യമായി വസ്ത്രം ധരിക്കണം എന്ന്..
അദേഹത്തിന്റെ ദേഷ്യം ഭയന്നു ആ മുഖത്തു നോക്കിയപ്പോൾ സംതൃപ്തിയോടെ ചിരിച്ചു നിൽക്കുന്നു..
അറപ്പ് തോന്നി പോയി.
ജീവിതത്തിൽ ആദ്യമായി നാണംകെട്ട അവസ്ഥയിൽ എത്തപ്പെട്ട പോലെ..

ആണുങ്ങൾ കൗമാരത്തിൽ ആണ് സ്വയംഭോഗം ചെയ്തു തുടങ്ങുന്നത് എന്ന് കേട്ടിട്ടുണ്ട്…
അതും ഭാര്തതാവിന്റെ വായിൽ നിന്നും കേട്ട അറിവാണ്..
കൂട്ടുകുടുംബത്തിലെ ജീവിതം..
അമ്മായിയുടെ നാത്തൂൻ ശരീരം തളർന്നു കുടുംബത്തിൽ വയ്യാതെ കിടന്നിരുന്നു..

അവരുടെ ഭാര്തതാവ്‌ എണ്ണ ഇട്ടു കൊടുത്തു ശുശ്രൂഷിക്കുന്നത് ഒളിഞ്ഞു നോക്കി നിന്നു കണ്ട കാഴ്ചയാണ് ഈ പ്രായത്തിൽ പോലും തന്നെ ഉത്തേജിപ്പിക്കുന്നത് എന്ന് തങ്ങളുടെ സ്വകാര്യനിമിഷത്തിൽ ഭാര്തതാവ്‌ പറഞ്ഞത് വല്ലാത്ത ഷോക്ക് ആയിരുന്നു..

അത്തരം വൈകല്യം ഇപ്പോഴും അദ്ദേഹത്തിൽ ഉണ്ട്..
വിദ്യാഭ്യാസത്തിന്റെ കുറവാണോ അതിലൊരു മാറ്റമുണ്ടാക്കാൻ പറ്റാതെ പോയത് എന്നറിയില്ല..
വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു സ്ത്രീയുടെ പ്രശ്നം ആണിത്..
വിവാഹമോചനം നേടാനുള്ള ആഗ്രഹം ഉണ്ട്, എന്നാൽ ധൈര്യമില്ല..
സമൂഹത്തിൽ പിന്നെ തനിക്കുള്ള സ്ഥാനം എന്താകുമെന്ന് അവൾ ഭയക്കുന്നു..

ചില പുരുഷന്മാർ ചെയ്യും പോലെ കള്ള് കുടിച്ചും വ്യഭിചരിച്ചും പെണ്ണിന് അവളുടെ പ്രശ്നങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ ധൈര്യമില്ല എന്നത് കൊണ്ട് മാത്രം അവർ നേരിടുന്ന പ്രതിസന്ധികൾ എന്ന് സ്ത്രീ കൂട്ടായ്മകളിൽ തമാശ ആയിട്ടെങ്കിലും പറയാറുണ്ട്..

വിലക്കുകൾ ഓർത്തു ബന്ധം പൊട്ടിച്ചു കളയാനുള്ള ആഗ്രഹവും ആകാംഷയും ഒതുക്കും തോറും അവളിൽ നിറയുന്ന പ്രക്ഷോഭം…
അടിപതറി പോകുന്ന അവസ്ഥയിൽ തെറ്റുകളിൽ വഴുതി വീഴുന്നു…
ശുഭ്രമായ ഒരു കടലാസ്സു പോലെ പരിശുദ്ധമായ മനസ്സ് കൈമോശം വന്നതിൽ ദുഃഖിക്കുന്ന എത്രയോ പെണ്മനസ്സുകൾ ചുറ്റിലുമുണ്ട്..
വളർന്നു വന്ന സാഹചര്യം, അതിലെ മൂല്യങ്ങൾ ഒക്കെ കാറ്റിൽ പറപ്പിക്കേണ്ട മനോനില എത്തുമ്പോൾ അവർ ഉള്ളിൽ കരയും..

എന്ത് സ്ത്രീശാക്തീകരണം എന്ന് പുച്‌ഛം പറഞ്ഞാലും ഫെമിനിച്ചി എന്ന് ഫെമിനിസ്റ്റ് ചിന്താഗതിക്കാരെ കുറ്റം പറഞ്ഞാലും,
അവൾ അനുഭവിക്കുന്ന ചില കടമ്പകൾ ദുസ്സഹമാണ്… അതിന്റെ ഫലമായി
ജീവിതം അർത്ഥവത്താക്കാൻ പരാജയപ്പെടുന്നു..
വ്യക്തി അല്ല വെറും പെണ്ണ് എന്ന ചവിട്ടി താഴ്ത്തലിൽ…
അപ്പോൾ,
ആദർശസ്ത്രീ സങ്കൽപ്പം, അതിന്റെ അതിഭാവുകത്വം ഒക്കെ ആണിന്റെ മാത്രം ചിന്തകളിൽ ആയി തീരും….

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *