Breaking News
Home / CURRENT AFFAIRS / Army colonel, 2 jawans martyred in clash with Chinese troops at LAC

Army colonel, 2 jawans martyred in clash with Chinese troops at LAC

അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്; ഒരു കേണലടക്കം മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി | ഏറെ ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനും വീരമൃത്യു. ആന്ധ്ര സ്വദേശിയായ കേണല്‍ ബി സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ് ഇന്നലെ രാത്രി ചൈനീസ് ആക്രമണം ഉണ്ടായത്. യഥാര്‍ഥ നിയന്ത്രണ രേഖയിലാണ് ചൈനയുടെ പ്രകോപന നടപിടയുണ്ടായതെന്ന് സൈന്യം അറിയിച്ചു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളിലെയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി സൈനിക വക്താവ് അറിയിച്ചു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.

പലപ്പോഴും നിയന്ത്രണ രേഖ മറികടന്ന് ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ ഭൂമിയില്‍ പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും സൈനിക ശേഷി അതര്‍ത്തിയില്‍ വര്‍ധപ്പിച്ചിരുന്നു. അടുത്തിടെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ അവരുടെ പുതിയ ഭൂരേഖ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നിലും ചൈനയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എറ്റുമട്ടല്‍ സംബന്ധിച്ച്‌ വിശദമായ വാര്‍ത്താസമ്മേളനം സൈന്യം അല്‍പ്പസമയത്തിനം നടത്തും.

 

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ്. മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത്.ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഈയിടെ ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിന് അയവ് വന്നിരുന്നു. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറിയിരുന്നു. ഇതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.

മെയ് അഞ്ചിനാണ് ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അയ്യായിരത്തോളം സൈനികര്‍ അതിക്രമിച്ച് കയറിയത്. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.

 

അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈനക്ക് പ്രകോപനമായത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമതാവളത്തില്‍ നിന്നും ഗാല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രദേശത്തേക്ക് ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണം അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അതേസമയം ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന നിരുപാധികം പിന്‍മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

45 വര്‍ഷത്തിന് ശേഷമാണ് ചൈനീസ് അതിര്‍ത്തിയില്‍ മരണം ഉണ്ടാകുന്ന തരത്തിലുള്ള ഏറ്റുമുട്ടലുണ്ടാകുന്നത്. 1975ന് ശേഷം ഇവിടെ ഒരു ഇന്ത്യന്‍ സൈനികരും മരിച്ചിട്ടില്ല.

About admin

online news web portal

Check Also

Improving Mesothelioma Endurance Rate

Improving Mesothelioma Endurance Rate Mesothelioma endurance rates are consistently improving because of new medicines being …

2 comments

  1. Hello. And Bye.
    google404
    hjgklsjdfhgkjhdfkjghsdkjfgdh

Leave a Reply

Your email address will not be published. Required fields are marked *