Breaking News
Home / ENTERTAINMENT / വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മീര – നെഞ്ചോട് ചേർത്ത് വിഷ്ണു

വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മീര – നെഞ്ചോട് ചേർത്ത് വിഷ്ണു

വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മീര – നെഞ്ചോട് ചേർത്ത് വിഷ്ണു

മലയാളി പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയായ മാറിയ അവതാരികയിൽ ഒരാളായ മീര അനിലിന്റെ വിവാഹം നടന്നത് കഴിഞ്ഞ ദിവസമാണ്. ലോക്ക് ഡൗണിനു മുൻപായി ആണ് വിവാഹം നിശ്ചയിച്ചത്. ജൂണിലാണ് വിവാഹം നിശ്ചയിച്ചത് എങ്കിലും അത് നീട്ടിവെക്കുകയായിരുന്നു. കർക്കിടകത്തിനു മുൻപായി വിവാഹം നടത്തണമെന്ന് ഇരുവീട്ടുകാരുടെയും തീരുമാന പ്രകാരമാണ് കഴിഞ്ഞ ദിവസം വിവാഹം നടത്തിയത്.

വിവാഹത്തിന് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ ഏറെ വൈറലായി മാറിയിരുന്നു.. ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. പല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയെ വിവാഹം ചെയ്തത്. മാട്രിമോണിയിലൂടെ ആയിരുന്നു വിഷ്ണു മീരയെ കണ്ടെത്തിയത്. അധികം മേക്കപ്പ് ഒന്നും ഉപയോഗിക്കാത്ത ആളായിരിക്കണം തന്റെ വധു എന്ന താല്പര്യമായിരുന്നു വിഷ്ണുവിന്. എന്നാൽ മീരയാകട്ടെ കോമഡി സ്റ്റാർസിലൂടെ മേക്കപ്പ് ഇടുന്നതിന് ഏറ്റവും കൂടുതൽ ട്രോള് വാങ്ങിക്കൂട്ടിയ ആളും. വിവാഹ ദിനത്തിലെ മേക്കപ്പിന് കുറിച്ചും ട്രോളുകളും കമന്റുകൾ നിറഞ്ഞുനിന്നിരുന്നു. വിവാഹശേഷമുള്ള ചിത്രങ്ങളും വിവാഹ സമയത്തെ കൂടുതൽ ചിത്രങ്ങളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര ഇപ്പോൾ.

മീര, തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വെഡ് ലോക്ക് സ്റ്റോറീസ് ആയിരുന്നു മീരയുടെ വിവാഹചിത്രങ്ങൾ പകർത്തിയത്. മീരയ്ക്കും വിഷ്ണുവിനും ആശംസകളുമായി താരങ്ങളും എത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ സമയം ആയതിനാൽ നിബന്ധനകൾ പാലിച്ച് ആയിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയത്. സെറ്റ് സാരി അണിഞ്ഞിരുന്നു വിവാഹം നടന്നത്. ഇതിനുപിന്നാലെ ആയി വിവാഹ സാരി അണിഞ്ഞു താരം എത്തി. വിവാഹം കഴിഞ്ഞ നാളുകൾ പിന്നിടുന്നതിന് ഇടയിലാണ് ചിത്രങ്ങൾ പങ്കുവെച്ച് മീര എത്തിയിരിക്കുന്നത്. കോമഡി സ്റ്റാർസിന്റെ എല്ലാമെല്ലാമാണ് മീര എന്നും ജഗദീഷും റിമി ടോമിയും മീരയ്ക്ക് വിവാഹ ആശംസകൾ അർപ്പിച്ചു രംഗത്തെത്തിയിരുന്നു.

വിഷ്ണുവിന് ഒപ്പം എന്നും സന്തോഷത്തോടെ ഇരിക്കട്ടെ എന്നും ആരെയും അസൂയപ്പെടുത്തുന്ന തരത്തിലും ആകട്ടെ നിങ്ങളുടെ ജീവിതം എന്നും ആയിരുന്നു റിമി ടോമി പറഞ്ഞത്. മീരയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ജഗദീഷ് നേരിട്ട് എത്തിയിരുന്നു. നവ ദമ്പതികളോട് സംസാരിക്കുന്ന ജഗദീഷിനെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. മീരയുടെ കസിനാണ് ശങ്കർ രാമകൃഷ്ണൻ. ശങ്കർ രാമകൃഷ്ണനും കുടുംബവും വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. അദ്ദേഹത്തോട് സംസാരിക്കുന്ന ചിത്രങ്ങൾ മീര പങ്കുവെച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് നിരവധി ചിത്രങ്ങൾ തേടിയെത്തിയെങ്കിലും അഭിനയത്തോട് അത്ര താല്പര്യം ഇല്ലാത്ത ആളാണ് മീര. വിവാഹശേഷവും മീര കോമഡി സ്റ്റാർസിൽ ഉണ്ടാകും എന്ന മറുപടിയാണ് റിമി ടോമി നൽകിയത്. വിവാഹദിനത്തിൽ നീ മറ്റൊരാൾ ആയി മാറിയെന്നും എന്തിനാണ് ഇത്രയും വെളുപ്പിച്ചത് എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. കറുപ്പ് മോശം നിറം ആണോ എന്നും സ്വാഭാവികനിറം അല്ലല്ലോ ഈ കാണുന്നത് എന്നും ആയിരുന്നു വിമർശകരുടെ ചോദ്യം. മേക്കപ്പും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നേരത്തെ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് മീര.

വിവാഹ നിശ്ചയം കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോഴാണ് മീരയും വിഷ്ണുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ടും ഭർത്താവിനൊപ്പം കാണുന്നില്ലല്ലോ എന്ന തരത്തിലായിരുന്നു പലരും മുൻപ് ചോദിച്ചത്. യൂട്യൂബിലൂടെ വിവാഹനിശ്ചയത്തിന് വീഡിയോയും ചിത്രങ്ങളും വൈറലായി മാറിയപ്പോൾ പലരും കരുതിയത് മീരയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലായിരുന്നു. വിവാഹം നടക്കുന്നതിന് മുൻപ് താങ്കൾ വിവാഹമോചിതരായി എന്നും ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു എന്നും മീര പറഞ്ഞിരുന്നു. മലയാളത്തിലെ മികച്ച അവതാരിക മാരിൽ ഒരാളാണ് മീര അനിൽ. കോമഡി സ്റ്റാർസിൽ അവതാരകയായി എത്തിയ താരം പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു താരം വിവാഹിതയായത്. തിരുവല്ല സ്വദേശിയായ ബിസിനസുകാരൻ വിഷ്ണുവാണ് മീരയെ ജീവിതസഖിയാക്കിയത്. ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിന് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ലോക് ഡൗൺ കാലമായതിനാൽ ലളിതമായാണ് വിവാഹം നടത്തിയത്. ജനുവരിയിലായിരുന്നു മീരയുടെയും വിഷ്ണുവിന്റെയും വിവാഹനിശ്ചയം. ജൂണിൽ ആയിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം വിവാഹം നീട്ടിവെക്കുകയായിരുന്നു. പക്കാ അറേഞ്ച് മാര്യേജ് ആണ് ഇതെന്നും അച്ഛനും അമ്മയും തിരഞ്ഞെടുത്ത ആളാണ് വിഷ്ണു എന്നും മീര പറഞ്ഞിരുന്നു.

പരമ്പരാഗത വേഷത്തിൽ അതിസുന്ദരി ആയിട്ടാണ് ചിത്രങ്ങളിൽ ഉള്ളത്. മുണ്ടും കസവ് വേഷ്ടിയും ആയിരുന്നു വരൻ വിഷ്ണുവിനെ വേഷം. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ 50 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയ ശേഷം മണ്ഡപത്തിൽ വച്ച് മറ്റു ചടങ്ങുകൾ നടത്തുകയായിരുന്നു. സെറ്റും മുണ്ടും ഉടുത്ത് സിമ്പിളായി ചിത്രങ്ങളാണ് ആദ്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.

എന്നാൽ പിന്നീട് ആചാരപ്രകാരമുള്ള മറ്റു ചടങ്ങുകളുടെയും ഒപ്പം വിവാഹത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. താലികെട്ടുന്ന വീഡിയോ ആണ് ഇതിനോടകം വൈറലായി മാറിയിരിക്കുന്നത്. കാലി കെട്ടുന്നതിനു മുൻപ് പൊട്ടിക്കരയുന്ന മീര ആണ് വീഡിയോയിൽ ഉള്ളത്. ഒപ്പം അച്ഛനും അമ്മയും ഒക്കെ കരയുന്നത് കാണാം. വാടാമല്ലി നിറത്തിലുള്ള സാരിയാണ് മീര വിവാഹ ശേഷം അണിഞ്ഞിരുന്നത്. അതീവ സുന്ദരിയായി പ്രേക്ഷകരുടെ പ്രിയ അവതാരികയായ മീര അനിലിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും ഇതിനോടകംതന്നെ വൈറലായി മാറികഴിഞ്ഞു

About admin

online news web portal

Check Also

ജനപ്രിയ സീരിയൽ കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ

ജനപ്രിയ സീരിയൽ കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ പ്രേക്ഷക ശ്രദ്ധ നേടിയ ചലച്ചിത്രം തന്മാത്രിയിലൂടെ …

Leave a Reply

Your email address will not be published. Required fields are marked *