Breaking News
Home / WORLD / CURRENT AFFIARS / ‘വാവ’ കര്‍ഫ്യൂ പാലിച്ചില്ല, അച്ഛന്‍ പ്രസവമെടുത്തു; ആംബുലന്‍സില്‍ അവള്‍ പിറന്നു

‘വാവ’ കര്‍ഫ്യൂ പാലിച്ചില്ല, അച്ഛന്‍ പ്രസവമെടുത്തു; ആംബുലന്‍സില്‍ അവള്‍ പിറന്നു

‘വാവ’ കര്‍ഫ്യൂ പാലിച്ചില്ല, അച്ഛന്‍ പ്രസവമെടുത്തു; ആംബുലന്‍സില്‍ അവള്‍ പിറന്നു.

29നാണ് ഡോക്ടര്‍ പ്രസവത്തീയതി നിശ്ചയിച്ചു പറഞ്ഞതെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 5.15 ഓടെ ദേവിക്ക് പ്രസവവേദന തുടങ്ങി.

പെരുവെമ്പ്: മൂന്നുമക്കള്‍ക്ക് ഒപ്പം ജനതാകര്‍ഫ്യൂ നിര്‍ദ്ദേശം പാലിച്ച് വീട്ടിലിരിക്കാമെന്നായിരുന്നു ശനിയാഴ്ച പ്രകാശനും പൂര്‍ണ ഗര്‍ഭിണിയായ ദേവിയും തീരുമാനിച്ചു ഉറപ്പിച്ചത് . പക്ഷെ വയറ്റിലെ വാവ കര്‍ഫ്യൂ നടപടി സ്വീകരിക്കുവാൻ തയ്യാറായിരുന്നില്ല. 29നാണ് ഡോക്ടര്‍ പ്രസവത്തീയതി പറഞ്ഞിരുന്നതെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 5.15ഓടെ ദേവിക്ക് പ്രസവവേദന തുടങ്ങുകയായിരുന്നു. നണ്ടന്‍കിഴായയിലെ ആംബുലന്‍സ് ഡ്രൈവര്‍ ഗോപിയെ വിളിച്ചു, ഗോപി ആംബുലൻസ്മായി വീട്ടിലേക്ക്

 

പത്താം തരത്തിൽ പഠിക്കുന്ന മൂത്തമകന്‍ ആനന്ദകൃഷ്ണനെ വീടേല്‍പിച്ചു. എട്ടും രണ്ടരയും വയസുള്ള മഞ്ജുവിനേയും അഞ്ജലിയേയും കൂടെ കൂട്ടി. രാവിലെ ഏഴോടെ മുതലമട ചുള്ളിയാര്‍ഡാം മിനുക്കുമ്പാറ കോളനിയിലെ വീട്ടില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. നേരെ ജില്ലാ ആസ്പത്രിയിലേക്ക്. അരമണിക്കൂര്‍ പെരുവെമ്പ് തണ്ണിശ്ശേരിയെത്തിയപ്പോള്‍ ദേവി ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തു. അച്ഛന്‍ പ്രകാശന്‍ തന്നെ തുണിയുപയോഗിച്ച് തുടച്ച് പൊക്കിള്‍കൊടി മാറ്റാതെ അമ്മയുടെ നെഞ്ചിൽ കുഞ്ഞിനെ കിടത്തി.

അമ്മയുടെ നിലവിളി കേട്ട് പേടിച്ച കുഞ്ഞു ചേച്ചിമാര്‍ക്ക് അനിയത്തിയെ കണ്ടപ്പോള്‍ ശരിക്കും പരിഭ്രമം കുറഞ്ഞു, ഒപ്പം ചെറിയ സന്തോഷവും. ഈ സുന്ദര നിമിഷംഎന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ഗോപിയോട് പറഞ്ഞ് ഫോട്ടോയുമെടുത്തു. പിന്നെ നേരെ ആംബുലൻസ് ജില്ലാ ആസ്പത്രിയിലേക്ക്. അമ്മയ്ക്കും കുഞ്ഞിനും സുഖമായി കഴിയുന്നു. ഇ സംഭവങ്ങളിൽ പേടിച്ചോ എന്ന ചോദ്യത്തിന് പ്രകാശന്റെ ഉത്തരം ഇങ്ങനെ..

ആനന്ദകൃഷ്ണനെ മാത്രമാണ് ആശുപത്രിയില്‍ പ്രസവിച്ചത്. രണ്ടാമത്തെയാള്‍ പണിക്കുപോയ തോട്ടത്തിലെ തെങ്ങിന്‍ ചുവട്ടില്‍ വെച്ചും മൂന്നാമത്തെയാള്‍ വീട്ടിലെ അടുക്കളയുടെ പ്രസവിച്ചത് എന്ന്.

അതേസമയം ഇന്ന് ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തത്. 57 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി.

ഇറ്റലിയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണ് ഇന്ന് നടന്നത്.

ഇന്നലെ മാത്രം ഇന്ത്യയിൽ മൂന്ന് കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്റെ മരണമാണ് ഇന്നലെ ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ബിഹാറിലെ പാട്നയിൽ മരണം സ്ഥിരീകരിച്ചു. തുടർന്ന് ഗുജറാത്തിലെ സൂറത്തിലും മരണം സ്ഥിരീകരിച്ചു.

കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനയ്യായിരത്തോളം അടുത്തു. ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്ത രാജ്യം ഇറ്റലിയിലാണ്.

About admin

Check Also

മൗനരാഗം സീരിയലില്‍ കല്യാണിയുടെ അമ്മയെ കണ്ടോ? നടി ആള്‍ പുലി തന്നെ

മൗനരാഗം സീരിയലില്‍ കല്യാണിയുടെ അമ്മയെ കണ്ടോ? നടി ആള്‍ പുലി തന്നെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച സീരിയലുകളിൽ വളരെ വേഗം …

Leave a Reply

Your email address will not be published. Required fields are marked *