Breaking News
Home / WORLD / CURRENT AFFIARS / Feature / agriculture / ഉള്ളി, മല്ലിയില, പുതിനയില ഇവ വീട്ടിൽ തന്നെ നമ്മുക്ക് തന്നെ ഉണ്ടാക്കാം … വീഡിയോ കാണാം.

ഉള്ളി, മല്ലിയില, പുതിനയില ഇവ വീട്ടിൽ തന്നെ നമ്മുക്ക് തന്നെ ഉണ്ടാക്കാം … വീഡിയോ കാണാം.

ഉള്ളി, മല്ലിയില, പുതിനയില ഇവ വീട്ടിൽ തന്നെ നമ്മുക്ക് തന്നെ ഉണ്ടാക്കാം … വീഡിയോ കാണാം.

നമ്മുടെ വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും എന്നാൽ മിക്കവാറും ഉള്ളി, മല്ലിയില, പുതിനയില കടയിൽനിന്നു വാങ്ങുകയാണ്. ഇനിയെല്ലാം വീട്ടിൽ തന്നെ നമുക്കുണ്ടാക്കാം.

അയൽ നാടുകളിൽ നിന്നും എത്തിക്കുന്ന ഇവ വാടിയതും പഴകിയതുമായിരിക്കും. മല്ലിയുടെ യഥാർത്ഥ സ്വാദും മണവും ലഭിക്കാൻ അന്നന്ന് പറിച്ചെ‌ടുത്ത് ഉപയോഗിക്കുകയും വേണം.

ഉള്ളി

കടയിൽ നിന്നും വാങ്ങിയ ഉള്ളി മൂന്ന് നാലു ദിവസം സൂക്ഷിച്ചു വച്ചാൽ അതിനു മുകുളങ്ങൾ വരുന്നതായി കാണാം. മുളച്ചു വന്ന ഉള്ളിയാണെങ്കിൽ നമ്മുക്ക് പെട്ടന്ന് തന്നെ ഉള്ളി ചെടി എളുപ്പത്തിൽ തന്നെ ഉണ്ടാക്കിഎടുക്കാം. മുല വരാത്ത ഉള്ളിയാണെങ്കിൽ തലേ ദിവസം ഒരു പാത്രത്തിൽ വെള്ളം എടുത്തു അതിന്റെ മുള വരുന്ന ഭാഗം കുറച്ചു ചെത്തിയിട്ടു വേണം വെള്ളത്തിൽ ഇടുവാൻ. വെള്ളം ഉള്ളിയുടെ പകുതിക്കു വരുത്തക്ക രീതിയിൽ വേണം എടുക്കുവാൻ. ഛേദിച്ച ഭാഗം വെള്ളത്തിൽ തൊടാതിരിക്കുവാൻ ശ്രദ്ധിക്കുകയും വേണം. ഇങ്ങനെ വെള്ളത്തിൽ ഇട്ടുവച്ച ഉള്ളി പിറ്റേ ദിവസം നേടുവാൻ സാധിക്കും. മുള്ള വന്ന ഉള്ളിയാണെങ്കിൽ വിഡിയോയിൽ കാണിച്ചത് പോലെ ഛേദിച്ചു രണ്ടണ്ണമായി കുഴിച്ചിടുകയും ബാക്കി ഭാഗം കറിക്കു ഉപയോഗിക്കുകയും ചെയ്യാം, അടർത്തി എടുക്കുമ്പോൾ വേര് മുറിഞ്ഞു പോകാതിരിക്കുവാൻ ശ്രദ്ധിക്കണം.

പുതിനയില

 


കടയിൽ നിന്നും വാങ്ങുന്ന പുതിനയില തണ്ടു ഉപയോഗിച്ച് നമ്മുക്ക് ധാരാളം പുതിന ഇല ഉണ്ടാക്കാം. അടിഭാഗം നന്നായി കട്ട് ചെയ്തെടുത്തു കുറഞ്ഞത് മൂന്നു ദിവസം വെള്ളത്തിൽ ഇട്ടു വക്കുക. മൂന്ന് ദിവസത്തിനു ശേഷം വേര് വരുന്നതായി കാണാം ഒപ്പം ചീഞ്ഞു പോയ തണ്ടു എടുത്തു കളയാം. വേര് വന്ന തണ്ടുകൾ നമ്മുക്ക് എടുത്തു മണ്ണിൽ നടാവുന്നതാണ്. വെള്ളം വറ്റിപ്പോകാതിരിക്കുവാൻ ശ്രദ്ധിക്കുക ഒപ്പം വെള്ളം മാറ്റി കൊടുക്കേണ്ടതുമാണ്. അതുപോലെ തന്നെ നല്ല ശുദ്ധജലം ഉപയോഗിക്കണം. അടുക്കള തോട്ടങ്ങളിൽ ഇത് വളരെ അനായാസമായി വളർത്തിയെടുക്കാം. വിഷരഹിതമായതും ഫ്രഷ് ആയതുമായ പുതിനയില വളർത്തിയെടുക്കാം .

മല്ലിയില


മല്ലി തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ച് പിറ്റേ ദിവസം മണ്ണിൽ നാട്ടു കൊടുത്താൽ മതി. നട്ടതിനു ശേഷം ഒരാഴ്ച അല്ലെങ്കിൽ പത്തു ദിവസം എടുക്കും മല്ലി മുളച്ചു വരുവാൻ. രണ്ടു ആഴ്ചകളോളം എടുക്കും തൈകളായി മാറുവാൻ. ഇരുപത്തഞ്ചോളം ദിവസമെടുക്കും മല്ലിയിലയുടെ ആകൃതിയിലാകുവാൻ. നല്ലതും ഫലഭൂവിഷ്ടവുമായ മണ്ണാണെങ്കിൽ പെട്ടന്ന് തന്നെ വളർച്ച പ്രാപിക്കും. ഒരു മാസമെടുക്കും മല്ലിയിലയുടെ വിളവെടുപ്പിന്. ഇതിന്റെ പരിചരണം എന്ന് പറയുന്നത്, നല്ലവണം നനച്ചു കൊടുക്കുക അതുപോലെ തന്നെ ഉണക്ക ചാണക പൊടി വളമായിട്ടു ഇട്ടു കൊടുക്കുകയും ചെയ്യാവുന്നതാണ്. നന്നാക്കുമ്പോൾ മൃദുവായ രീതിയിലും വെള്ളം കടക്കു കെട്ടി നിൽക്കുകയും അരുത്.

ഇങ്ങനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇ മൂന്ന് സാധനങ്ങളും നമ്മുടെ വീട്ടിൽ വളർത്തിയെടുക്കുകയും, തികച്ചു വിഷരഹിത മായതും ഫ്രഷ് ആയിട്ടും നമ്മുക്ക് ലഭിക്കുകയും ചെയ്യും.

About admin

Check Also

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം നാട്ടിലേക്ക് മടങ്ങിപ്പോവണമെന്ന ആവശ്യവുമായി റോഡിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികളുടെ …

Leave a Reply

Your email address will not be published. Required fields are marked *